Home » , , » പല ചരക്ക്‌ കടയില്‍ മോഷണം ....!

പല ചരക്ക്‌ കടയില്‍ മോഷണം ....!

Written By Admin on Dec 22, 2010 | 10:33 AM

കാഞ്ഞങ്ങാട്ട് കോട്ടച്ചേരിയിലുള്ള  പലചരക്ക് കടയില്‍ ഇന്നലെ രാത്രി മോഷണം നടന്നു .... വിരലടയാള വിദഗ്ധറും,പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി എന്നാല്‍ .... ഒരുലക്ഷം രൂപയുണ്ടായിരുന്നെങ്കിലും  മോഷ്ട്ടാക്കള്‍ അതെടുക്കാതെ രണ്ടു ചാക്ക് ഉള്ളി മാത്രമാണ് കൊണ്ടുപോയത് എന്ന് പോലീസ്‌ അറിയിച്ചു ..........

നഗരത്തില്‍  പ്രതിഷേധ പ്രകടനം .....
പലചരക്ക്,പച്ചക്കറി  കടകള്‍ക്ക് പോലീസ്‌ സംരക്ഷണം ഏര്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ടു മര്‍ച്ചന്റ്സ് അസോസിയേഷന്‍  നഗരത്തില്‍ വന്‍ പ്രതിഷേധ പ്രകടനം നടത്തി സംരക്ഷണം നല്‍കാത്ത പക്ഷം കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നതുള്‍പ്പടെ സമര മുറയിലേക്ക് നീങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .....

ഹോട്ടലില്‍ സംഘര്‍ഷം പോലീസ്‌ ലാത്തി വീശി ...

ബിരിയാണിയുടെ കൂടെ ഉള്ളി സലാഡ്‌ നല്‍കിയില്ലെന്ന് ആരോപിച്ച് ഒരു സംഘം ആള്‍ക്കാര്‍ നഗര മധ്യത്തിലെ ഹോട്ടലില്‍ അഴിഞ്ഞാടി .... പോലീസ്‌ എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത് ... ബിരിയാണിയെക്കാള്‍  വിലയാണ് സലാഡിനു  എന്നാണ്  ഹോട്ടലുകാരുടെ വിശദീകരണം  അതിനാല്‍ തങ്ങള്‍ക്ക്ബിരിയാണിയുടെ കൂടെ സലാഡ്‌ നല്‍കാനാവില്ലെന്ന് അവര്‍ അറിയിച്ചു ....

വാല്‍കഷണം :-
മുമ്പൊക്കെ ഉള്ളി മുറിക്കുമ്പോഴാണ് നമ്മള്‍ കരയാറ്.....എന്നാല്‍ ഇപ്പോള്‍  ഉള്ളിയുടെ വില കാണുമ്പോഴേ   കരയാന്‍  തുടങ്ങും  .....
Share this article :

+ comments + 4 comments

December 22, 2010 at 11:13 AM

നിശ്ചയിച്ച കല്യാണം വേണ്ടെന്ന് വച്ചു. പറഞ്ഞുറപ്പിച്ച സ്ത്രീധനത്തിനുപുറമേ കല്യാണ സദ്യക്ക് തേങ്ങ വറുത്തരച്ച ഉള്ളിത്തിയല്കൂടി വേണമെന്ന് ചെറുക്കന്റെ വീട്ടുകാർ ആവശ്യപ്പെട്ടതാണത്രെ കാരണം.
എന്തായാലും ജീവിക്കാൻ വയ്യാതായിഷ്ടാ. തികച്ചും ആനുകാലികം.സ്വാഭാവികതയോടെ ഒഴുക്കോടെ നല്ല അവതരണം

December 22, 2010 at 11:32 AM

താങ്ക്യൂ അജിത്‌ ഭായ്‌ .....ഇനി സ്ത്രീധനം പറഞ്ഞുറപ്പിക്കുന്നത് പോലെ ഇത്തരം ഡിമാന്‍ഡുകളും വന്നു കൂടായ്കയില്ല !!!!!!

December 23, 2010 at 3:27 AM

ഉള്ളി പുരാണം നന്നായി

December 23, 2010 at 11:54 AM

വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി ജുവൈരിയ.......

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kasaragod Bloggers - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger