മരണം

Written By Admin on Apr 11, 2011 | 12:42 PM

മുന്ന് ഇരുളുകള്‍ക്കൂള്ളിലെ അന്തകാരത്തില്‍ മാതാവിന്റെ ഗര്‍ഭാശയത്തില്‍ എന്റെ മനുഷ്യ രൂപത്തെ നാലാം മാസത്തില്‍ സജീവമാക്കിയ ആത്മാവിനനുവദിച്ച അവധിയെത്തിയപ്പോള്‍ അതിന്റെ വിധാതാവ് അയച്ച മാലാഘ ഇരു കൈകളൂം നീട്ടി എന്റെ മൂമ്പിലെത്തി. നിമിഷ നേരത്തെ മൂന്തിക്കലോ പിന്തിക്കലോ ഇല്ലാത്ത കര്‍ക്കശ നിമിഷം. 
  
കടലോളം ദാഹത്താല്‍ തുറന്നു കിടന്ന എന്റെ കീഴ്ത്താടിയെ കീറത്തുണി കൊണ്ട് തലയോട്ടിയോട് ആരോ ചേര്‍ത്തു കെട്ടി.
ആത്മാവിനെ അനുഗമിച്ച് മേല്‍പോട്ട് തൂറന്നൂ കിടന്ന കണ്ണുകളെ ചൂടാറും മൂമ്പ് തഴുകിയടച്ചു.
ജനാലക്കരികിലെ ദരിദ്രന്റെ ദീന രോദനം കര്‍ണ പടങ്ങളില്‍ അലയടിച്ചെങ്കിലും കീശയല്‍ കിടന്ന കാശില്‍ നിന്ന് എടുത്തു കൊടുക്കാന്‍ എനിക്കായില്ല
  
ഇറ്റാലിയന്‍ ടൈല്‍സ് പതിച്ച എന്റെ വിശാലമായ ബാത്ത് റൂമിലേക്കെടുക്കാതെ മുഷിഞ്ഞ ഓലകളാല്‍ വലയം ചെയ്ത പരുത്ത മേശമേല്‍ കിടത്തി അവര്‍ എന്നെ കുളിപ്പിച്ചു

ശരീര അവസിഷ്ടങ്ങളുടെ ദുര്‍ഗന്ധമകറ്റാന്‍ അവര്‍ കത്തിച്ച കര്‍പ്പൂരത്തിന്റെ ഗന്ധം വിലയേറിയ സൂഗന്ധ ദ്രവ്യങ്ങള്‍ മാത്രം പരിചയിച്ച എന്റെ നാസേന്ത്രിയത്തിന് അരോചകമായി തോന്നി
  
ജീവിതത്തില്‍ ഒരിക്കലും ധരിച്ചിട്ടില്ലാത്ത, ധരിക്കാന്‍ ഇഷ്ടപ്പെടാത്ത വില കുറഞ്ഞ രണ്ട ്‌വെള്ള തുണി കൊണ്ട് അവരെന്നെ പൊതിഞ്ഞു
  
ഷെടടില്‍ കിടന്ന 'ലക്‌സസി'ന് മുമ്പില്‍ നീട്ടി വെച്ച അലുമിനിയക്കട്ടിലില്‍ കിടത്തി അവര്‍ എന്നേയൂം കൊണ്ട് ആവേശത്തോടെ ധ്യതിയല്‍ പള്ളിക്കാട്ടിലേക്ക് നടന്നകന്നു
  
എന്നോളം മാത്രം നീളവൂം വീതിയുമുള്ള കുഴിമാടത്തില്‍ എന്നെ താഴ്ത്തി കിടത്തി 
വലത് കവിളിലെ നനഞ്ഞ ഉരുള മണ്ണിന്റെ സ്പര്‍ശം ഞാനറിഞ്ഞു 

മൂന്ന് പിടി മണ്ണൂം ധാനം ചെയ്ത് അവരൊക്കെയും പിരിഞ്ഞു പോയി
  
വീട്ടിലെ വിദേശ നിര്‍മിത 'ചാന്‍ഡ്‌ലിയറി'ന്റെ മിന്നൂന്ന പ്രകാശത്തിന് എന്റെ കുഴിമാടത്തിലെ അന്തകാരത്തെ കീറിമുറിക്കാനായില്ല
  
ഭൂമിക്കു മുകളിലെ ഹ്യസ്വ കാല ജീവിതം മുഴുവന്‍ വിശാല വീടിനും ആഢംഭരങ്ങള്‍ക്കുമായ് തുലച്ചപ്പോള്‍ ഈ 'ദീര്‍ഘ കാല ഭവന'ത്തെക്കൂറിച്ച് ഞാന്‍ ഓര്‍ത്തതേ ഇല്ല....

 -കെ എം ശരീഫ്‌ കുന്നരിയത്ത്
Share this article :

+ comments + 2 comments

April 11, 2011 at 7:21 PM

'ഭൂമിക്കു മുകളിലെ ഹ്യസ്വ കാല ജീവിതം മുഴുവന്‍ വിശാല വീടിനും ആഢംഭരങ്ങള്‍ക്കുമായ് തുലച്ചപ്പോള്‍ ഈ 'ദീര്‍ഘ കാല ഭവന'ത്തെക്കൂറിച്ച് ഞാന്‍ ഓര്‍ത്തതേ ഇല്ല....'
ചിന്തിപ്പിക്കുന്ന കഥ... (കവിത എന്ന് ലേബല്‍ കണ്ടു!)

April 11, 2011 at 10:11 PM

ദീര്ഘ കാല ഭവനത്തെക്കുറിച്ചുള്ള ഓർമ്മപെടുത്തലുകൾക്ക് നന്ദി.

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kasaragod Bloggers - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger