ഉടുമ്പുന്തലക്കാരുടെ മാര്‍ക്കം

Written By Admin on Feb 23, 2011 | 1:21 PM

പായാന്‍ ബിട്ടൂടാ...

“ചെക്കനെ പായാന്‍ ബിട്ടൂട കൊറച്ചു ദിബസത്തക്ക്…!”

(“Oh, don’t let the lad to run about these days!”)
പാഞ്ഞൂടാ, ഹമുക്കെ, പാഞ്ഞാല്‍ ചോര ആര് പിടിച്ചാലും നിക്കൂലാ…!”
“പൊട്ടിത്തെറിച്ച പുള്ളരോട് അടങ്ങിക്കിടക്കാന്‍ പറ…!”
മാര്ക്ക്ത്തിനു ചുരുങ്ങിയത് മൂന്നു ദിവസം മുമ്പ് തന്നെ കുട്ടികളെ “അടക്കിക്കിടത്തും” മുതിര്ന്ന വര്‍. ചോറും കറിയും ഇഷ്ടംപോലെ അകത്താക്കി “മുണ്ടാണ്ട്” (keeping mum) കിടക്കണം മാര്ക്കം ചെയ്യാന്‍ വിധിക്കപ്പെട്ട അക്കാലത്തെ (1950 -1970 ) ഉടുംബുന്തലച്ചെക്കന്മാര്. (ഉടുമ്പുന്തല കാസര്ഗോ്ഡ്‌ ജില്ലയിലെ തെക്കേ അറ്റത്തുള്ള ഒരു ഗ്രാമം )തുടര്ന്ന് ചെക്കന്റെ തല മൊട്ടയടിക്കുന്നു.
“ചെക്കന്മാര്ക്ക്ോ ആറ്‌ബയസ്സു കയ്യുംബോം തന്നെ മാര്ക്കം0 കൈച്ചിരിക്കണം! അല്ലാണ്ട്പിന്നെ! ”
* * *
മാര്ക്കം (സുന്നത്ത്‌) എന്ന പേക്കിനാവ്

ഹാ, മാര്ക്കം ചെയ്യേണ്ട ദിവസം എത്തുന്നതുവരെ കുട്ടികള്‍
ഒരു പിടിയും കിട്ടാത്ത ഒരുമാതിരി അങ്കലാപ്പിലായിരിക്കും. ബന്ധുക്കള്‍ എന്തൊക്കെയോ അടക്കം പറഞ്ഞുത്‌ടങ്ങുന്നു. ചുറ്റിലും ഒരുമാതിരി കുശുകുശുപ്പ്! “കുശു-കുശു…കുശു-കുശു…” മുതിര്ന്നകവര്‍ ആരും തന്നെ ഒന്നും വ്യക്തമാക്കുന്നില്ല കുട്ടികള്ക്കുതമുന്നില്‍. എന്നാല്‍ മറ്റുകുട്ടികള്‍ അങ്ങനെയല്ല.

“ആ ഒസ്സാങ്ക ഇണ്ടല്ല, അയാള്‍ അടിയോടെ ചെത്തിബിടുന്ന ആളാണ്…!”

“ഒസ്സാന് കൈ ഒന്ന് ബെറെച്ചാല്‍ സംഗതി പോയതുതന്നെ…!”
“ആ, ആ, ഒരു ചെക്കന്റെത് തേച്ചും ഒസ്സാങ്ക മുറിച്ചു കളഞ്ഞിനോലും…!”
“ഞമ്മളെല്ലാം രച്ചപ്പെട്ടത് ഞമ്മളെ ബാഗ്യം…!”

എന്നിങ്ങനെയുള്ള കിടിലന്‍ ഗുണ്ടുകള്‍ മുമ്പ് മാര്ക്കംള കഴിഞ്ഞുകിട്ടിയ കുട്ടികള്‍ പൊട്ടിച്ചു വിട്ടുകൊണ്ടിരിക്കും.
എന്നാല്‍ പതമുള്ള (compassionate) ചില കാരണവന്മാകര്‍ പറയും: “പേടിക്കേണ്ടാ എന്റെ പുടിയേ, ഒരു ഉറുമ്പ് കടിക്കുന്ന ബേതനയേ ഇണ്ടാവൂ…! ” ( “No fear, dear me! Just a pinprick, and it’s over…!”)
മാര്ക്കം ചെയ്യപ്പെടാന്‍ നേര്ച്ചണയാക്കപ്പെട്ട കുട്ടികള്ക്ക് തലേദിവസത്തെ ഉറക്കം ഒരു വട്ടപൂജ്യമായിരിക്കും. ഒസ്സാന്റെ കത്തിതന്നെയായിരിക്കും പേക്കിനാവിലെ പ്രധാന വില്ലന്‍. “പടച്ചോനെ, എങ്ങനെയെങ്ങിലും ഇതൊന്നു കയിഞ്ഞു കൈച്ചലായെങ്ങില്‍…!”
* * *

മാര്ക്ക്മംഗലത്തിന്റെ ബഹളം
മാര്ക്കം ചെയ്യുന്ന ദിവസം ചെക്കന്റെ പുരയില്‍ ബഹളത്തോടു ബഹളം തന്നെ. നാട്ടിലെ “ഒട്ടുമുക്കാല്‍” ആളുകളും പുരയിലും പറമ്പിലുമായി തിക്കിത്തിരക്കുന്നുണ്ട്. കഴിവുള്ളവര്‍ “മാര്ക്കകമംഗലത്തിനു” നാടടച്ച് വിളിക്കാറാണ് പതിവ്.
ബല്ല്യുസ്ത്താദും മറ്റു മോയില്യാക്കന്മാരും ചടങ്ങിനു എത്തുന്നു.
അക്കാലത്ത് അപൂര്വ്വ്മായി കിട്ടുന്ന “ഒരു നെയ്‌പ്പിടി” കളയാതിരിക്കാന്‍ നാട്ടുകാരും.
“ചെക്കന്റെ ഉമ്മ അതാ ഇശാരത്തുകെട്ടു ബീണ് കെടക്കിന്നു!”
(“The Mom of the boy is flat blank !”)
ആരും അതത്ര കാര്യമാക്കുന്നില്ല.
“പെണ്ണുങ്ങളൊക്കെ അങ്ങോട്ട്‌ മാറിനിക്ക്‌..!”
ഉസ്താദ് ഫാത്തിഹ ഓതി തുടങ്ങുന്നതിനിടയില്‍ ഒസ്സാന്‍ ചെറുതായിട്ടൊന്നു ഗര്ജിരക്കുന്നു.
കല്ലിലും പിന്നെ തോല് ബെല്ടിനലും ( stone and leather belt ) തടവിത്തടവി കത്തി അണക്കാന്‍ തോടങ്ങിയിരിക്കുന്നു നമ്മുടെ ഒസ്സാങ്ക! പെണ്ണുങ്ങളുടെ ഒരു കനത്തകൂട്ടംതന്നെ തിക്കിത്തിരക്കുന്നുണ്ടവിടെ.
മാര്ക്ക്ച്ചെക്കനെ കാരണവര്മാസര്‍ “ചൂരിത്തുണി” (അക്കാലത്തെ ഒരു ലമണ്ടന്‍ വെള്ളത്തുണി യാണത് ) ഉടുപ്പിക്കുന്നു. തിളങ്ങുന്ന മൊട്ടത്തലയും അരഞ്ഞാണക്കയറില്‍ കൊരുത്ത ചൂരിത്തുണിയും ഉടുത്തുനില്ക്കു്ന്ന ഉടുംബുന്തല മാര്ക്കതച്ചെക്കനെ കാണാനെന്തൊരു ചേലാണെന്നോ!
സ്നേഹത്തിന്റെ കുത്തൊഴുക്ക്
ചെക്കന്റെ ഉമ്മുമ്മ മുന്നോട്ടു വന്നു “കുഞ്ഞിനെ” കെട്ടിപ്പിടിച്ചു മുത്തുന്നു (Grandma fondly kisses her kid). പിന്നെ ചെക്കന്റെ തല നിറയെ മുത്തങ്ങളുടെ ഒരു ഒരു പെരുമഴ തന്നെ! എളാമ്മ, മൂത്തുമ്മ, അമ്മായി, ഇത്താത്തമാര്‍, അയലോതിക്കാര്‍ (Neighbours ) …എന്നിങ്ങനെ നീണ്ടു നീണ്ടുപോകുന്നു ബേസാറോടുകൂടിയ ആ മുത്തങ്ങള്‍ …
ആസീത്ത, ആയിസത്ത, ആത്തിക്കിത്ത, കദീത്ത, കുല്സൂത്ത, ആമിനത്ത, ഔത്ത, സൈനീത്ത, ആസ്മീത്ത, മൈമൂത്ത, ഉര്ക്കീകത്ത, പത്തൂത്ത, കുഞ്ഞിപ്പാത്തൂത്ത, മറീത്ത…
സബിയെളെമ്മ, ആസിമൂത്തുമ്മ, ജമീലെളെമ്മ, നബീസ്സമൂത്തുമ്മ , കദിയെളെമ്മ, ആയിസ്സമൂത്തുമ്മ…
റാബിയമ്മായി, ഉര്ക്യ്മ്മായി, കദിയമ്മായി, കുല്ദ്വാ മ്മായി, സൈനമ്മായി…
എമ്മാതിരി ഹാ, എമ്മാതിരിയുള്ള സ്നേഹത്തില്‍ ചാലിച്ച മുത്തങ്ങള്‍!

(ഓ എന്തൊക്കെയാണ് , ഓ എന്തൊക്കെയാണ് ഉടുംബുന്തലക്കാരുടെ പിന്തമലമുറകള്ക്ക് നഷ്ട്ടപ്പെട്ടുപോയിരിക്കുന്നത്!)
(ഉടുമ്പുന്തല എന്നാ ഗ്രാമത്തിന് മാത്രമല്ല എല്ലായിടത്തും എന്തെക്കൊയോ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു. ജനങള്‍ അണുകുടുംബംത്തിലേക്ക് മാറിയപ്പോള്‍ പല നന്മകളും പോയി )
* * *
ഉപ്പയും (Dad ) ഉപ്പുപ്പയും കാരണവന്മാരും മറ്റും ചെക്കന്റെ തലയില്‍ കൈവെച്ചനുഗ്രഹിക്കുന്നു. എന്നാല്‍ അകന്ന ബന്ധത്തിലുള്ളവര്‍ “അനുഗ്രഹിക്കുന്നത്‌”പലപ്പോഴും കൊറച്ചു കടുപ്പത്തിലായിരിക്കും. തലക്കിട്ടൊരു കൊട്ടാണ്‌ അത്തരം അനുഗ്രഹത്തിന്റെള ഏറ്റവും ചുരുങ്ങിയ രൂപം!
അത്തരം കൊട്ടുകള്‍ പുറമെയാണ് ഒസ്സാന്റെ വകയുള്ള ഒരത്യുഗ്രന്‍ കൊട്ട്! “മാര്ക്കം കട്ടിനു” (The excision stroke ) തൊട്ടു മുന്പാസണ് ഇത് വെച്ചു കാച്ചുന്നത്: അത് കിട്ടുന്നതോടെ മാര്ക്കcച്ചെക്കന്‍ ഈലോകത്തുനിന്നു തലതരിപ്പിന്റെ (dizziness) മറ്റൊരുലോകത്തെക്ക് കൊട്ടിയെറിയപ്പെടുന്നു!
* * *
ഒസ്സാന്റെ കത്തിയും ആട്ടിന്കു ട്ടിയും
എന്തായാലും ചിലതൊക്കെ ഓര്ത്തെ ടുക്കാന്‍ പറ്റും: കയ്യുള്ള മരക്കസേരയിലാണ് (armchair) പിടിച്ചിരുത്തിയിരിക്കുന്നത്. ഒസ്സാന്റെ കത്തിയുടെ തിളക്കം കണ്ണില്‍ തുളച്ച് കയറുന്നതിനിടെ പെട്ടെന്ന് ഇരുട്ട് പരക്കുന്നു. ആരോ കണ്ണ് രണ്ടും പൊത്തിപ്പിടിച്ചു കഴിഞ്ഞു . അനങ്ങാന്‍ കയ്യൂല! അമ്മാതിരി പിടുത്തമാണ് രണ്ടു ഭാഗത്തുനിന്നും.

“യെന്ടുമ്മാ …!” “യെന്ടുപ്പാ…!” “യെന്ടുംമുമ്മാ…!”
“യാ അല്ലാ…!” “യെന്റെ പടച്ചോനേ …!”
“ഞാനൊന്നു എണീക്കട്ടുപ്പാ…”
“യെന്നെ എന്തല്ലോ ചെയ്യിന്നല്ലപ്പാ …!”
“യെന്നെ ബിട്രാ…!” (Leave me alone and get lost !)

ഇത്തരം നിലവിളികള്‍ ഉയരുന്നത് തികച്ചും സ്വാഭാവികം! ചെലപ്പം ചെല ചെക്കന്മാ ര്‍ ഒരു ശാസം (Breathe) പോലും ബിടാതെ ഒരൊറ്റ ഇരിത്തം ഇരുന്നേക്കും, ആകെ അങ്ങ് മരവിച്ചുറച്ചുപോയത് പോലെ .
* * *
മിന്നല്‍ ഓപ്രഷന്‍: ഒസ്സാന്റെ മാര്ക്കകമാണ്‌ മാര്ക്കം
“ക്ര്ര്ര്ര്‍ക്ര്ര്ര്ര്‍…” ഒരു പഴന്തുണി കഷണം കീറുന്ന ശബ്ദം.
തമ്പുരാന്‍ പടച്ചുണ്ടാക്കിയ ഈ ദുനിയാവിലെ ഏറ്റവും വേഗമേറിയ ഓപറേഷന്‍ ഓവര്‍ . ഒരു നിമിഷത്തിന്റെ് പത്തിലൊന്ന് സമയംമാത്രമെടുത്താണ് നമ്മുടെ ഒസ്സാങ്ക ഈ മഹാകാര്യം ചെയ്തു തീര്ക്കു ന്നത്, മാര്ക്കമച്ചെക്കന് ഒന്ന് വേദനിക്കാന്‍ പോലും സമയം കൊടുക്കാതെ!
“ഒസ്സാന്റെ മാര്ക്കെമാണ് മാര്ക്കം ! ഈ ലാക്കട്ടര്മാാര് ബെറുതെ ഇട്ട് ഒരുമാതിരി മാന്തിപ്പറിക്കലല്ലേന്നു!” കുറ്റിബീഡി ആഞ്ഞു ബെലിച്ചും കൊണ്ടു ഒരു കാരണവര്‍ വെച്ചു കാച്ചുന്നു.
ഏത് സര്ജപനും സമ്മതിക്കും ഒസ്സാന്റെ ആ മിന്നല്‍ ഓപ്രഷന്‍ (Lightning cut). അത്രമാത്രം പഷ്ടാണ് ഒസ്സാങ്കാന്റെ ആ കൈപ്രയോഗം. So rapid and so perfect a cut !
“ഒരു ലാക്കിട്ടരെക്കൊണ്ടും ഇപ്പണി ഇത്ര ബ്രിത്യായിട്ടു ചെയ്യാമ്പറ്റൂല്ല…!” കാരണവര്‍ ഒരു കാച്ചു കൂടി കാച്ചുന്നു, മുറിബീഡി ഒന്നുകൂടി ആഞ്ഞു ബെലിച്ചും കൊണ്ട്.
* * *
സ്വര്ഗംച കാണല്‍

കണ്ണിലെ ഇരുട്ട് മാറി താഴേക്കു നോക്കുമ്പോള്‍ ഒരു വെളുത്ത തിളക്കം! അതിനു ചുറ്റും ഒരു ചുവന്ന വട്ടവും. l
ഉയരംകുറഞ്ഞ ഒരു “പല″യിലാണ് (A low,wooden stool ) പിടിച്ചിരുത്തിയിരിക്കുന്നത്. തിളക്കത്തിന് ചുറ്റും വല്ലാത്തൊരു നീറ്റല്‍–ഒരായിരം കട്ടുറുംബുകള്‍ ഒന്നിച്ചു കടിച്ചുപറിക്കുന്നതുപോലെ! ചോര ഇറ്റി ഇറ്റി വീഴുന്ന
തിളക്കത്തിന് തൊട്ടുതാഴെ വെച്ചിട്ടുള്ള “വായാടയില്‍” (Pottery bowl ) നിന്നും എന്താണ് പുകപോലെ മേലോട്ട് പൊങ്ങുന്നത്? തനി വെണ്ണീര് (ചാരം) തന്നെ. വായാടയില്‍ പകുതിയോളം വെണ്ണീര് നിറച്ചിട്ടുണ്ട്.
ചാരമാണ് അക്കാലത്തെ ഒസ്സാന്മാ.രുടെ ടോപ്‌ അണുനാശിനി!

ഓരോ ഇറ്റു ചോര വീഴുമ്പോഴും ഒരു നേരിയ പുകപടലം മേലോട്ട് ഉയരുന്നുണ്ട്‌ .
ചാരം മുറിവുമായി സല്ലപിക്കാന്‍ തുടങ്ങുമ്പോള്‍ “സ്വര്ഗംല” നേരില്‍ കാണാം! “ശ്ശോ…ശ്ശോ…ശൂ…ശൂ…!”
* * *
മാര്ക്കോച്ചെക്കന്റെ കൂടാരവാസം
ഉടുംബുന്തലചെക്കന്‍ മാര്ക്കം ചെയ്തു കിടക്കുന്നത് ഒരു പ്രത്യേക സ്റ്റൈലില്‍ തന്നെ: മച്ചിന്റെ താഴെവെച്ചു കെട്ടിതതാഴ്ത്തിയ, കാലു മുതല്‍ കഴുത്തുവരെ മൂടാവുന്ന ഒരു കൂടാരത്തിലാണ് (tent) കിടപ്പ്. “അരഉറുപ്പിക” നാണയം ഒരു കൈലിയുടെ നടുക്ക് ഉള്ളിലൂടെ വെച്ചു കയറുകൊണ്ടു ചുറ്റിക്കെട്ടി മച്ചില്‍ തൂക്കിയിട്ടാണ് കൂടാരം ഉയര്ത്തി യിരിക്കുന്നത്.

ഉടുംബുന്തല കാരണവന്മാരുടെ ഒരു നാടന്‍ എന്ജിനീയറിംഗ് മാസ്റ്റര്പീ സാണ് അത്തരം കിടിലന്‍ ടെന്ടുറകള്‍! കൂടാരത്തിനകത്ത് കാലുകള്‍ ഇഷ്ടംപോലെ ഇളക്കിക്കളിക്കാം, മുറിവില്‍ തുണി തട്ടുമെന്നു പേടിക്കേണ്ട. ഈച്ച, പൂച്ച തുടങ്ങിയ ജീവികളെയും . “ഈ ലാക്കിട്ടരന്മാര് ഒരു പൊതപ്പിട്ടൊരു മൂടലല്ലേന്നു…! ഞമ്മളെ ചെക്കംമാരുടെ ബെശമത്തെ അബരുണ്ടാ ശര്ദികക്കുന്നു …!”

* * *
കാക്കയ്ക്ക് ചിരിയും കളിയും, തവളയ്ക്ക് പ്രാണവേദന
നീറ്റലും വേദനയും ചീറ്റലുമായി അങ്ങനെ അങ്ങനെയിരിക്കുമ്പോള്‍ അപ്പുറത്തുനിന്നും അരിച്ചെത്തുന്നു സുന്ദരന്‍ നെയ്‌ച്ചോറിന്റെ മണം! നാട്ടുകാരും ബന്ധുക്കളും കാരണവന്മാരും മറ്റും നെയ്‌ച്ചോറും പോത്തിറച്ചിക്കറിയും മറ്റും വെച്ചുമാട്ടുകയാണ് (Gobbling up! തനി ഉടുംബുന്തല പ്രയോഗമാണിത്!).
” എറച്ചി ലേശം കൂടി ബേഗാനുണ്ട്‌ കേട്ടാ…!” കറിപ്പാത്രം കടുപ്പത്തില്ത്ത ന്നെ ആക്രമിച്ചുകൊണ്ടു ഒരു ചാര്ത്ത് ‌ ചാര്ത്തു ന്നു ഒരൊന്നര ആളോളം വരുന്ന ഒരു കാരണവര്‍.
* * *
പത്തിയും ഒസ്സാങ്കാന്റെ രണ്ടാംകൊട്ടും
നെയ്‌ചോറും ബെയിച്ച് “അതിന്റെ മേലിക്ക് ” ഒരു സുലൈമാനിയും കേറ്റി ഒസ്സാങ്ക വീണ്ടും മാര്ക്കംച്ചെക്കന്റെ അരികിലെത്തുന്നത് വെറുതെയല്ല–”പത്തിയിടാന്‍”. മുറിവിനു ചുറ്റും ഒരു വളയം തീര്ക്കു ന്നു പശുവിന്നെയ്യില്‍ ചാലിച്ച ഒരു കഷ്ണം നേരിയ പരുത്തിത്തുണി കൊണ്ടു നമ്മുടെ ഒസ്സാങ്ക. ഇതാണ് തനി നാടന്‍ ബാന്ടൈലജ് ആയ “പത്തി”.
“ഇങ്ങനെ പിടിച്ചെടത്ത്‌ ചോര നിര്ത്താ നുള്ള ഇക്ക്മത്തൊന്നും ഈ ലാക്കിട്ടരന്മാര്ക്കി ണ്ടാ…? അബര് ഒടുക്കത്തെ ഒരു സൂജി എടുത്തും കൊണ്ടു കുത്തോട്‌കുത്തലല്ലേന്ന്…!”
ഒസ്സാങ്കാന്റെ ശിങ്കിടിയാണ് പലപ്പോഴും ഇത്തരം ഡയലോഗുകള്‍ നീട്ടിയെറിയുന്നത്‌.
പത്തിയിട്ടതിന് ശേഷം നമ്മുടെ ഒസ്സാങ്ക മാര്ക്ക ച്ചെക്കനോട് വിടപറയുന്നത് ഒരസാധ്യ സ്നേഹപ്രകടനത്തോടെയാണ് : ആയിരം പൊന്നീച്ചകളെ ഒന്നിച്ചു പറത്തിവിടുന്ന ഒരത്യുഗ്രന്‍ കൊട്ടാണ്‌ ചെക്കന്റെ മണ്ടക്കിട്ട് നമ്മുടെ ഒസ്സാങ്ക വെച്ചു ചാര്ത്തു ന്നത് !
തലതരിപ്പിന്റെ ലോകത്തേക്ക് മാര്ക്കടച്ചെക്കന്‍ ഒരിക്കല്ക്കൂ ടി കറങ്ങിയെത്തുന്നു.
മാര്ക്കപച്ചെക്കനെ നോക്കാന്ബെ്രല്
ഉടുംബുന്തലയിലെ പെണ്ണുങ്ങള്ക്ക്ാ‌ മാര്ക്ക ച്ചെക്കനെ കാണാതിരിക്കാന്‍ പറ്റൂല. മാര്ക്ക ച്ചെക്കനെ ചെന്നു കാണുകയെന്നത് ഉടുംബുന്തല പെണ്ണുങ്ങളുടെ ഒരു ഹരം തന്നെയാണ്. ഏതാനും ദിവസങ്ങള്ക്ക കം തന്നെ നാട്ടിലെ ഏതാണ്ട് മുഴുവന്‍ പെണ്ണുങ്ങളും മാര്ക്ക ച്ചെക്കനെ കാണാന്‍ എത്താതിരിക്കില്ല എന്നങ്ങു പറഞ്ഞുവെച്ചാല്‍ ഇക്കാലത്ത് അത് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും (ഹാ, അതായിരുന്നു അന്നത്തെ ഉടുംബുന്തലാക്കാര്‍!). കൈകളില്‍ പൊതികളുമായാണ് പെണ്ണുങ്ങളുടെ വരവ്. കൂട്ടം കൂട്ടമായും “ഒറ്റക്കും തെറ്റക്കും” അവരെത്തുന്നു.
* * *
ചോരബെക്കാന്‍ തക്കാളി , പൂങ്ങിത്തുന്നാന്‍ കോയീന്റെ മുട്ട
മിക്കവാറും എല്ലാരും കൊണ്ടരുന്നത് ഒരേ “സാദനം” തന്നെ: തക്കാളിയും റൊട്ടിയും. തക്കാളി ചെക്കന് “ചോര ബെക്കാന്‍” ഉള്ളതാണ്, റൊട്ടി “ഓജാര്‍” കൂട്ടാനും!
എന്നാല്‍ ചിലര്‍ മറ്റു പലമാതിരി പലഹാരങ്ങളും കൊണ്ടാണ് വരുന്നത്: നേന്ത്രക്കായി, ചെറിയകായി, ബന്തപ്പച്ച (ഇന്നത്തെ റോബസ്റ്റ), ബന്ന്, ബാര്ലിന ബിസ്കോത്തി (Barley biscuit), നെഞ്ഞുപ്പലക (അക്കാലത്തെ ഒരു തട്ടുപൊളിപ്പന്‍ “സാദനം”! A sort of rusk), ചെക്കന് “ചപ്പിക്കാന്‍” നാരങ്ങമുട്ടായി, ചെക്കന് “പൂങ്ങിത്തുന്നാന്‍” കോയീന്റെ മുട്ട അങ്ങനെ, അങ്ങനെ…
“ബെരുന്നവര് ബെരുന്നവര് ” പൊതികള്‍ മേശപ്പുറത്തു വെക്കുന്നു . പിന്നെ നേരെ കൂടാരത്തിനടുത്തേക്ക് ഒരു പോക്ക് പോകുന്നു. എന്നിട്ട് കൂടാരം “പൊക്കിനോക്കുന്നു”. പിന്നങ്ങോട്ടുള്ള കാര്യം കേട്ടറിയുന്നതാണ് കേമം.
* * *
എന്തിനുമ്മാ ഈ പൈതങ്ങളോട് ഈ ചേല് ചെയ്യുന്നത്…
“യെന്റെ പുടിയേ…!” (“Dear me!”)
“യെന്തതൃപ്പത്തിന്റെട അസലുംമായിത്‌..!”
“യെന്തുന്നുമ്മാ ഞാനീക്കാണുന്നത്‌…!”
“യെന്റെ മൈതീന്ശേ്ക്ക് തങ്ങളേ…!” (Oh my patron saint Shaikh Mohiyuddin…!)
“ഇച്ചെക്കനെങ്ങനെമ്മായിത്‌ സയിച്ച്കൂട്ടുന്നത്..!”
“ആരിക്കെങ്കിലും കണ്ടുനിക്കാന്‍ പറ്റുന്ന കായിച്ചയാമായിത്‌ …!”
“ആരെങ്കിലും ചെക്കനൊന്നു ബീശിക്കൊടുക്കുപ്പാ…!” (“Will someone fan the lad…?!)
കൂടാരം പലതവണ അങ്ങനെ പൊങ്ങുകയും താഴുകയും ചെയ്തുകൊണ്ടേയിരിക്കും. കമന്റുകളുടെ പ്രവാഹവും.
“ബെറുതെയെല്ലപ്പാ പുള്ളര് മാര്ക്കം ചെയ്യാന്‍
പിടിക്കുമ്പംകീഞ്ഞു പായുന്നത്…!”
“ഒന്ന് തൊട്ടു നോക്കിക്കൊട്ടാ മോനെ,
നീ കരയുഓ…?!”
“എന്തിനുമ്മാ ഈ പൈതങ്ങളോട് ഈ ചേല് ചെയ്യുന്നത്…!” “ബെള്ളം പോന്ന പോലെയല്ലെമ്മാ ചോര പോന്നഅഉ ..!”
“ഇതിലും കടുപ്പം ബേറെയെന്തിണ്ടുമ്മാ…!”
“ഈ ഒടുക്കത്തെ ഒരു മാര്ക്കം എന്തിനുമ്മാ
ഈ ചെയ്തുകൂട്ടുന്നത്…!”
“ചെയ്യുനോര്ക്ക്് അങ്ങ് മുറിച്ചു എളക്യാപ്പോരെ,
സയിക്കേണ്ടത് ചെറുപൈതങ്ങളല്ലെപ്പാ…!”
“ഞമ്മളെ മക്കളെപ്പോലെത്തന്നെല്യമ്മാ ഇക്കുഞ്ഞീം…!”
“ചെക്കന് ആരെങ്കിലും കൊറച്ചു തായിക്കുന്നബെള്ളം (ദാഹജലം) കൊടുക്കുമ്മാ…!”
ആര്ദ്രകതയാണ്‌ അന്നത്തെ ഉടുംബുന്തലക്കാരുടെ മനസ്സുനിറയെ! സര്വ്വോവും കമ്പോളവല്ക്ക രിക്കപ്പെട്ട ഇക്കാലത്ത് അത്യാര്ത്തിായുടെ കോമരങ്ങള്‍ , മാധ്യമങ്ങളുടെ കനത്ത പിന്തുണയോടെ, “മനുസന്മാരുടെ കലിബില്” നിന്നും കുടിച്ചു വറ്റിച്ചുകളയുന്നതും ആ ആര്ദ്ര്ത തന്നെ.
“മനുസനായാല് മനസ്സില് പതം ബേണം, പതം!”
ഇത് ഉടുംബുന്തലയിലെ കാരണവന്മാരുടെ ഒരു ചൊല്ല്.
* * *
സമ്മാനപ്പൊതികളുടെ കുന്ന്‌
മാര്ക്ക്ച്ചെക്കന്റെ വീട്ടിലേക്കുളള പെണ്ണുങ്ങളുടെ പ്രവാഹം ദിവസങ്ങളോളം നീണ്ടുനില്ക്കു ന്ന ഒരുഗ്രന്‍ പ്രതിഭാസമാണ്.
ചെക്കന്റെ വീട് സമ്മാനപ്പൊതികളുടെ ഒരു ഗോഡൌണ്‍ ആയി മാറുന്നു ദിവസങ്ങള്ക്ക കം. തക്കാളിയും റൊട്ടിയും മുട്ടയും ബിസ്കൊത്തിയും മറ്റു പലവക “സാദനങ്ങള്‍” കൊണ്ടു വീട് നിറയുന്നു.
മാര്ക്കനച്ചെക്കന്‍ എത്ര ആഞ്ഞു പിടിച്ചാലും അഞ്ചാറു കൊല്ലങ്ങള്‍ വേണ്ടിവരും അതൊക്കെ തിന്നുതീര്ക്കാകന്‍.
* * *
കുരുമുളക് കൊണ്ടൊരു ആറാട്ട്‌
“മുറിച്ച തക്കാളീല് പനസാരയിട്ടു ബെച്ച് മാട്ടെന്റെ കുഞ്ഞീ! യെന്നാലല്ലേ ചോര ബെക്കല് !” തക്കാളി തിന്നു മടുത്ത മാര്ക്കടച്ചെക്കനെ കാരണവന്മാ!ര്‍ ഉഷാറാക്കുന്നു ഇനിയും അകത്താക്കാന്‍.
“കുരുമൊളഉ കൂട്ടാത്ത ഒരു കറിയും ചെക്കന് കൊടുത്തൂടാ…മുറി ബേഗം തന്നെ ഓണങ്ങിക്കിട്ടാന്‍ അത് ഫര്ള്ൊ !” കാരണവര്‍ തന്റെ എമ്ബീബിയെസ് വിവരക്കെട്ടു പുറത്തെടുക്കുന്നു. മാര്ക്ക്ച്ചെക്കനു കൊടുക്കുന്ന സകല കറികളും ഇക്കാരണത്താല്‍ കുരുമുളകുമയം.
“എരിച്ചിട്ട്‌ തുന്നാന്‍ പറ്റുന്നില്ല എന്റുമ്മാ…!” ചെക്കന്റെ നിലവിളി കൂടിക്കൂടി വരുന്ന എരുവില്‍ തട്ടിത്തെറിക്കുന്നു.
“ചോറ്റിലും പെരക്കിക്കൊടുക്കണം ചെക്കന് കുരുമുളോം നെയ്യും!” ഇപ്പറയുന്നത്‌ വേറൊരു കാരണവര്‍. “മുറി ഓണങ്ങുവേം ബേണം ചെക്കന്റെ ഒജാരും കൂടണം!”
* * *
ദാരകോരലും പത്തി കീക്കലും പിന്നെ എഴാംസ്വര്ഗ വും
“പത്തി കീക്കലായോളീ! ചെക്കനെ ഞമ്മക്കൊന്നു കാണാമ്പോണ്ടേ, ബീപ്പാത്തൂത്താ…?”
“ഇന്നന്നല്ലേ പത്തി കീക്കുന്ന ദെബസ്സോ, പോആണ്ടു പിന്നെ…!”
മാര്ക്കം ചെയ്തതിന്റെ പിറ്റേദിവസമാണ് മാര്ക്കുച്ചെക്കന്മാരില്‍ വേദനയുടെ കനത്ത കതിനാവെടികള്‍ പൊട്ടിക്കുന്ന “പത്തിയൂരല്‍ “.
” സയിക്കാന്‍ കയ്യാത്ത ബേതനയാ എനക്കിണ്ടായത് അന്ന് ഒസ്സാങ്ക പത്തിയൂരിയപ്പോ…ദാര കോരീറ്റും കോരീറ്റും!”
“അപ്പോപ്പിന്നെ ദാര കോരീറ്റില്ലെങ്കിലോടാ…!”
“ഒസ്സാങ്ക ഒറ്റ ബെലി ബെലിച്ചപ്പത്തന്നെ എന്റെ പത്തി അങ്ങ് പറിഞ്ഞു ബന്നീനന്നു, എനക്ക് ബേതനയോട് ബേതന പിന്ന്യാ ബന്നത്…!”
“എന്തൊരു ബെലീപ്പാ ആ ഒസ്സാങ്ക അന്ന് ബെലിച്ച ബെലി! മലത്തിക്കെടത്തീട്ടല്ലെ ബെലിക്കുന്നേ, ഞാന്‍ ബേദനകൊണ്ട്‌ അങ്ങെണീറ്റ് പോയീന്നു…!”
പത്തിയൂരല്‍ എത്ര മാത്രം സുന്ദരമായൊരു അനുഭവമാണെന്ന് അതിന്റെ ആസ്വാദകര്‍ തന്നെ വിവരിക്കുകയാണിവിടെ.
” കടുപ്പം തന്നേപ്പാ കടുപ്പം! ഏഴാം സ്വര്ഗംണ എന്താന്നു എനക്ക് കാണാന്‍ കയിഞ്ഞത് ഒസ്സാങ്ക അന്ന് പത്തിയൂരിയപ്പാണ്…!”
* * *
ചുരുങ്ങിയത് അര മണിക്കൂറെങ്കിലും “ദാരകോരിയ” ശേഷമാണ് പത്തിയൂരുന്നത് . ഒരു കലം നിറയെ ചൂടുവെള്ളം. ഒറ്റ തോട്ടയിട്ട (ദ്വാരമിട്ട) ചിരട്ട മാര്ക്കുച്ചെക്കന്റെ കയ്യില്‍ കൊടുക്കുന്നത് എന്തിനാണെന്നോ? കലത്തില്‍ മുക്കിയെടുത്തു പത്തിക്കുമുകളില്‍ “ദാര” (ധാര) വീഴ്ത്താന്‍!
“ചെരട്ടെ ഇങ്ങനെ കലത്തില് മുക്കിപ്പിടിച്ചിറ്റ് പൊന്തിക്കണം…എന്നിറ്റു ദാര ബീത്തണം… ഒസ്സാങ്ക ബെരുംബക്ക് മോന്റെ പത്തി ബെണ്ണ പോലെ പദത്തിലാവട്ട്…!”
പത്തിയൂരല്‍ പതിനായിരം കണ്ടു തഴമ്പിച്ച കാരണവര്‍ മാര്ക്കറച്ചെക്കന് ക്ലാസ്സെടുക്കുന്നു. മാര്ക്കരച്ചെക്കന്‍ “കൈ കടേന്ന”വരെ ദാരകോരല്‍ തുടരുന്നു.
“ഒസ്സാങ്ക നേരത്തെ തന്നേ ബന്നല്ലാ…”
“എന്റുമ്മാ))))))))))))))))))……………………………………………”
നിലവിളി ഏതുമാവട്ടെ, പത്തിയൂരല്‍ ഓവര്‍!
ഒസ്സാങ്കാന്റെ ബരവിനും പത്തിയൂരലിനുമിടയില്‍ പരമാവധി ഒരു കടുപ്പം കുറഞ്ഞ സുലൈമാനി കുടിക്കാനുള്ള സമയമേ കാണൂ!
“ഇവനാള് ബമ്പനാണ് …!”
നീറുന്ന മുറിവിനു മേലെ മരുന്ന് പൊടി വിതറുന്നതിനിടയില്‍
മാര്ക്ക ച്ചെക്കന് ഒസ്സാങ്കയില്നിനന്നു ആദ്യമായിട്ടൊരു ഗുഡ് സര്ടിുഫിക്കറ്റ് കിട്ടുന്നു.


പി.വി.യാസിന്‍ ഉടുമ്പുന്തല
Share this article :

+ comments + 6 comments

February 26, 2011 at 6:26 AM

എന്റെയും അനുഭവം ഇതൊക്കെ തന്നെ ആയിരുന്നു , സമ്മാന പൊതികള്‍ വെറും പലഹാരം മാത്രമായിരുന്നില്ല സ്വോര്ന മോതിരവും ഒരു പാട് കിട്ടിയിരുന്നു. എന്റെ ആദ്യത്തെ കല്യാണം !ഇന്നത്തെ കുട്ടികളെ പ്രസവിച്ചടിനു ശേഷം തന്നെ സുന്നത് നടത്തുന്നത് കൊണ്ട് ,ഇങ്ങനെ ഒരു അനുഭവം വെറും കേടുകെല്വി മാത്രമാവും ഇനി. സുന്നത് കയിഞ്ഞ ചെക്കനെ കാണാന്‍ നാട്ടിലെ എല്ലാവരും വലുപ്പ ചെറുപ്പമില്ലാതെ വന്നിരുന്നു ,അതൊക്കെ നില നിര്‍ത്തിയിരുന്നത് ഒര്മാപെടുതുന്നത് നഷ്ടപെട്ടു കൊണ്ടിരിക്കുന്ന സ്നേഹ ബന്ധങ്ങളെയാണ് ,
സ്നേഹാശംസകള്‍

February 26, 2011 at 6:45 AM

ഇപ്പോള്‍ ഇതെല്ലാം ഓര്മ മാത്രം ആകുന്നു അല്ലെ...

പുതിയ അറിവുകള്‍ .. :)

നല്ല രസത്തോടെ വായിച്ചു. ഒരു മാര്‍ക്കക്കഥ കേട്ടിട്ടുണ്ട്. പഴേ കഥ. ഒരു ചെക്കന്റെ മാര്‍ക്കം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. അഞ്ചാറു ചെക്കമ്മാരുടേത് കുറ്റിയോടെ ചെത്തിയതും മൂന്നാല് ചെക്കമ്മാരുടേത് നെടുകെ കീറിയതുമായ കഥകള്‍ മറ്റു ചെക്കന്മാര്‍ പറഞ്ഞതുകേട്ട് മാര്‍ക്കച്ചെക്കന്‍ ആകെ പേടിച്ചിരിക്കയാണ്. കത്തി മാര്‍ക്കച്ചെക്കന്റെ പൈതലിനെ പൊതിഞ്ഞ തൊലിയിലൊന്നു തട്ടിയതും മാര്‍ക്കച്ചെക്കന്‍ കുതറിമാറി ഓടിയതും ഒപ്പമായിരുന്നു. വീട്ടുകാരും നാട്ടുകാരും മറ്റു ചെക്കമ്മാരും മാര്‍ക്കച്ചെക്കന്റെ പിറകെ ഓടി. പി.ടി.ഉഷ കണ്ടാല്‍ ബോധംകെട്ടു വീഴുന്ന തരത്തിലുള്ള ഓട്ടമായിരുന്നു മാര്‍ക്കച്ചെക്കന്റേത്. മാര്‍ക്കച്ചെക്കനെ കിട്ടാതെ എല്ലാവരും തളര്‍ന്ന് ക്ഷീണിച്ച് വീട്ടിലെത്തി. ഇനി എന്തു ചെയ്യുമെന്ന ബേജാറോടെ അവര്‍ പരസ്പരം നോക്കുന്നതിനിടയില്‍ വാതിലില്‍ പാതി മറഞ്ഞുനിന്നുകൊണ്ട് മാര്‍ക്കചെക്കന്റെ ഉമ്മ പറഞ്ഞു: '' ഓന്റെ മൂത്ത ചെക്കമ്മാര് അസര്‍പ്പിന്റിം അയൂബിന്റിം മന്‍സൂറിന്റിം മജീദിന്റിം ഉസ്മാന്റിം ഉമ്മറിന്റിം മാര്‍ക്കം മ്മള് സരിക്കും കയ്ച്ചിലെ! ഞ്ഞി ങ്ങള് നൗസാദിന്റെ ബൈത്താലെ പായണ്ട. ഒന്ന് ബാപ്പാന്റെ മാതിരിം കെടക്കട്ടെ!!''

ഓര്‍മ്മ വെക്കുന്ന കാലത്തിന് മുന്നേ ചെയ്തത് കൊണ്ട് സൂചി കുത്തിയ വേദനയുടെ ഓര്‍മ്മ മാത്രമേ മനസ്സിലുള്ളൂ... ഇഷ്ടായി...

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kasaragod Bloggers - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger