ക്യാ ഭായ്‌..!

Written By Admin on Dec 25, 2010 | 2:01 AM

ഗള്‍ഫിലേക്ക് വരുന്നതിനു മുമ്പ് കുറച്ചുകാലം ഓട്ടോറിക്ഷ ഓടിച്ചുരുന്നു അപ്പോള്‍ എനിക്ക് പറ്റിയ അമളി ഞാന്‍ ഇവിടെ കുറിക്കുകയാണ്.
പ്രധാനമന്ത്രിയുടെ ഒരു സ്കീം പ്രകാരം ഞാനൊരു ഔട്ടോ മുതലാളിയായി പണ്ട് 'മാരുതി റിക്ഷ' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ബജാജ് ഓട്ടോയാണ് വാങ്ങിയത്.


ആദ്യം അത് ഡ്രൈവറെ വെച്ച് ഓടിക്കുവാനാണ് തീരുമാനിച്ചത്,പിന്നീടാണ് അറിഞ്ഞത്
ഓട്ടോറിക്ഷ എന്നാല്‍ 'ഓടിക്കുന്നവന്‍റെ രക്ഷ ' എന്ന് അതിനാല്‍ മുതലാളി തന്നെ ഡ്രൈവറാവാന്‍ തീരുമാനിച്ചു.

അങ്ങിനെ കാഞ്ഞങ്ങാട്‌ പത്മപോളിക്ലിനിക്കിന്‍റെ ഔട്ടോ സ്റ്റാന്‍ഡില്‍ നിന്നും കന്നിയാത്രയാരംഭിച്ചു ആദ്യമൊന്നും ശരിയായ വാടകയോന്നും അറിയില്ലായിരുന്നു അതിനാല്‍ വരുമാനത്തിലും നല്ല വര്‍ധനയും ഉണ്ടായിരുന്നു.ചില വിരുതന്മാര്‍ പറ്റിച്ചിട്ടുമുണ്ട്.


അങ്ങിനെയൊരു ദിവസം ബേക്കലിലേക്ക് ഒരു ഓട്ടം കിട്ടി, ഓട്ടത്തിനിടയില്‍ പ്രാര്‍ത്ഥിക്കുന്നത് തിരിച്ചു വരുമ്പോള്‍ നല്ല ഒരു വാടക കിട്ടണമെന്നാണ് എന്നാല്‍ നിര്‍ഭാഗ്യവശാല്‍ തിരിച്ചു വരുമ്പോള്‍ ഒരാളും കൈ കാണിക്കുന്നില്ല പൂച്ചക്കാടെത്തിയിട്ടും ഒരു പൂച്ച കുഞ്ഞു പോലുമില്ല......... പോവുമ്പമുണ്ടായിരുന്ന ആവേശം കുറഞ്ഞു വരികയാണ്....
അതാ....... മാണിക്കോത്ത്‌ ഹോസ്പിറ്റലിനു അടുത്തെത്തിയപ്പോള്‍ ഒരാള്‍ കൈ കാണിച്ചു.. 


"കാഞ്ഞങ്ങാട്ടെക്ക് പോവുന്നതാണോ?" 

എന്താ പറയണമെന്നറിയില്ല കയറ്റിയാല്‍ വേറെ ആരെയും കിട്ടിയില്ലെങ്കില്‍ ഇയാളെ ബസ്റ്റാന്‍റ് വരെ കൊണ്ട് വിടേണ്ടിവരും കയറ്റാതെയിരുന്നാല്‍ അപ്പുറത്ത് നിന്നും ആരെങ്കിലും കൈ കാണിച്ചാല്‍ വിഷമമാവുകയും ചെയ്യും....... എന്തായാലും രണ്ടും കല്പിച്ചു "അതെ" എന്ന് പറഞ്ഞു ആളെ കയറ്റി. കുറച്ചു മുമ്പോട്ട്‌ പോയപ്പോള്‍ ഒരാളും കൂടി കൈ കാണിച്ചു അയാളെ കയറ്റിയപ്പോള്‍ എന്‍റെ ഒട്ടോയാകെ പരിമളം പരന്നു....... കയറിയത് 'ഗള്‍ഫ്‌കാരനാണ്' ഏതായാലും കോളടിച്ചു അഞ്ചു രൂപയോ മറ്റോ തന്നാല്‍ ബാക്കിക്കു നില്‍ക്കില്ല മനസ്സില്‍ കണക്കുകൂട്ടി......

അങ്ങിനെ മൂന്നാമാതോരാളും കൂടി കൈ നീട്ടിയപ്പോള്‍ മനസ്സ് നിറഞ്ഞു ഹോ.... കാലിയടിച്ചു വരാനായില്ല.... ആദ്യം കയറിയയാള്‍ സിറ്റി ഹോസ്പിറ്റലിന്‍റെ മുമ്പില്‍ ഇറങ്ങി മൂന്ന് രൂപ തന്നു,അടുത്തത് നമ്മുടെ ഗള്‍ഫുകാരനാണ് അയാള്‍ കോട്ടച്ചേരി ട്രാഫിക്‌ സര്‍ക്കിളിന്‍റെയടുത്തു നിര്‍ത്താന്‍ പറഞ്ഞു,ഒരു ചിരിയങ്ങോട്ടു പാസാക്കി .....പോരുന്നത്ര പോരട്ടെ എന്നുവിചാരിച്ച് .....കീശയില്‍ നിന്നും രണ്ടു രൂപ ചില്ലറ എടുത്തു അയാള്‍ എനിക്ക് നേരെ നീട്ടി ......അത് കണ്ടപ്പോള്‍ എന്‍റെ കണ്ണ് കെ.പി. ഉമ്മറിന്‍റെ കണ്ണുപോലെ പുറത്തേക്ക് തള്ളി....എന്താ ഇച്ചാ......നിങ്ങള്‍ക്ക് അവിടന്ന് സ്പെഷ്യല്‍ വിളിച്ചു വരുന്നെങ്കില്‍ തന്നെ 12 രൂപയാകും ഒരു 3 രൂപയെങ്കിലും തന്നു കൂടെ "ഞാന്‍ ഇത്രയെ സാധാരണയായി കൊടുക്കാറുള്ളൂ" എന്നും പറഞ്ഞു അയാള്‍ നടന്നു നീങ്ങി...


ആ ഗള്‍ഫുകാരനിലുണ്ടായ സര്‍വ്വ പ്രതീക്ഷയും അസ്തമിച്ചു പിന്നീടെനിക്ക് തോന്നി ആരെങ്കിലും കൊടുത്തയച്ച പെര്‍ഫ്യൂമും അടിച്ചു വിലസുന്ന പണിയൊന്നുമില്ലാത്തവാനോ മറ്റോ ആയിരിക്കുമെന്ന്.ഇവിടെ വന്നതിനു ശേഷമാണ് ഒരു രൂപയ്ക്കു വരെ എത്ര വിലയുണ്ടെന്നു മനസ്സിലായത്....


ശരി നമ്മുടെ യാത്ര തുടരാം....... ഇനി ഒരാള്‍ കൂടിയുണ്ട് ഇവനെ നല്ല സോപ്പിടണം എന്നിട്ട് രണ്ട് രൂപ തന്നവനെനെക്കുറിച്ചു കുറ്റം പറയാന്‍ തുടങ്ങി കോട്ടച്ചേരി മുതല്‍
ബസ്റ്റാന്‍റ് വരെ തുടര്‍ന്നു സൈട് മിററിലൂടെ നോക്കുമ്പോള്‍ മൂപ്പര്‍ തലയാട്ടുന്നുമുണ്ട്.....ഏതായാലും ഇവന്‍റെ കയ്യില്‍ നിന്നും മുഴുവന്‍ വാങ്ങിക്കാം എന്ന് കരുതി വണ്ടി ബസ്റ്റാന്റില്‍ നിര്‍ത്തിയപ്പോള്‍ അവനുമുണ്ട് രണ്ട് രൂപ തന്നെ തരുന്നു, കുറച്ചു ദേഷ്യത്തോടെ പറഞ്ഞു ഇതു വരെ മലയാളമല്ലേ പറഞ്ഞത്?....... 

എന്നിട്ടും രണ്ട് രൂപയാണോ തരുന്നത്? എന്ന്. അപ്പോഴാണ് അവന്‍ തിരിച്ചു ചോദിക്കുന്നത് "ക്യാ ഭായ്" എന്ന്. ഇടിവെട്ടേറ്റവനെ പാമ്പ്‌ കടിച്ചത് പോലെയായി എന്‍റെ അവസ്ഥ.അത് രാജസ്ഥാനില്‍ നിന്നും മാര്‍ബിളിന്‍റെ ജോലിക്ക് വന്നവനായിരുന്നു.തിരിച്ചങ്ങോട്ട് ഒന്നുപറയാന്‍ പോലും അറിയാത്തത് കൊണ്ട് കിട്ടിയതും വാങ്ങി അവിടന്നു സ്ഥലം കാലിയാക്കി..........



- ബഷീര്‍ കാഞ്ഞങ്ങാട്‌
Share this article :

+ comments + 11 comments

December 25, 2010 at 2:10 AM

ഹഹ ഇതിനാണോ ഈ ഇടിവെട്ടേറ്റവനെ പാമ്പുകടിക്കുക എന്നു പറയുന്നേ ... എന്തായാലും ഉമ്മറിനെ വരെ അനുകരിക്കേണ്ടിവന്നു ഇല്ലേ പാവം ...

December 25, 2010 at 2:13 AM

കൊള്ളാം ..നീ നാട്ടില്‍ പോകുമ്പോള്‍ ഇനി ഫുള്‍ ചാര്‍ജ് കൊടുത്തെരു....

December 25, 2010 at 2:18 AM

മലയാലം മാലൂം നഹീ...!!!

രണ്ടാമത്തെ ആള്‍ ഗള്‍ഫുകാരനല്ല രാഷ്ട്രീയക്കാരന്‍ ആകാനാണ് സാധ്യത.
കുളിക്കാതെ പെര്‍ഫ്യൂം അടിച്ചു നടക്കുന്നത് അവരാണ്!

December 25, 2010 at 11:00 AM

വായിച്ചു അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി ...

December 25, 2010 at 7:54 PM

outo=odikkunnavante raksha. ithaanu ugran nireekshanam.

ബഷീരെ..കഥ അടിപൊളി...

മലയാളം അറിയാത്തവനോട് കുറെ പുലമ്പി അല്ലെ ?

December 25, 2010 at 11:56 PM

കലക്കി!

December 25, 2010 at 11:59 PM

അത് തന്നെ ബദര്‍ ഭായ്‌ .....നിങ്ങള്‍ ഇപ്പോഴാണോ വായിച്ചത് മൈ കാസര്‍ഗോടില്‍ ഉണ്ടായിരുന്നല്ലോ ?

December 31, 2010 at 10:05 AM

ഒആടിക്കുന്നവന്റെ രക്ഷ
ഒട്ടോറിക്ഷ!
നല്ലനിരീക്ഷണം

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kasaragod Bloggers - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger