മൂന്നാം ക്ലാസ്സില്‍ പഠിച്ചിരുന്ന ബഷീര്‍ എന്ന കുട്ടി ഒരു ദിവസം
ക്ലാസ്സില്‍ വന്നില്ല.
പിറ്റേ ദിവസം അവന്‍ ക്ലാസ്സില്‍ വന്നപ്പോള്‍ അദ്ധ്യാപകന്‍ അവനോടു ചോദിച്ചു:
"നീ എന്താ ഇന്നലെ ക്ലാസില്‍ വരാതിരുന്നത്?"
ബഷീര്‍ മറുപടിയൊന്നും പറയാതെ തല താഴ്‌ത്തി നിന്നു.അദ്ധ്യാപകന്‍ ശബ്ദം
അല്‍പ്പം ഉച്ചത്തിലാക്കി വീണ്ടും ചോദിച്ചു:
"നിന്നോടാണ് ചോദിച്ചത്. എന്തെ വരാഞ്ഞേ?"
ബഷീര്‍ എന്നിട്ടും ഒന്നും പറയാതെ തല താഴ്‌ത്തി തന്നെ നിന്നു.
അദ്ധ്യാപകന്‍ ബഷീറിന്റെ തോളില്‍ കൈ വെച്ച് പറഞ്ഞു:
"നീ ധൈര്യമായി സത്യം പറഞ്ഞോ..ഞാന്‍ നിന്നെ ഒന്നും ചെയ്യില്ല.."
അതുകേട്ട ബഷീര്‍ തല ഉയര്‍ത്തി അധ്യാപകനെ നോക്കി.
" ഞാന്‍ പറഞ്ഞില്ലേ..നിന്നെ ഒന്നും ചെയ്യില്ലെന്ന്..ധൈര്യമായി പറഞ്ഞോ..
പക്ഷെ സത്യം പറയണം.."
അദ്ധ്യാപകന്‍ അവനെ സത്യം പറയാന്‍ പ്രോത്സാഹിപ്പിച്ചു.
അദ്ധ്യാപകന്‍ ഒന്നും ചെയ്യില്ല എന്ന് ഉറപ്പു കൊടുത്തപ്പോള്‍ ബഷീര്‍ പതിയെ പറഞ്ഞു:
"ഞാന്‍ ഒളിച്ചു നിന്നതാ" (അതായത്, സ്കൂളിലേക്ക് എന്ന് പറഞ്ഞു വീട്ടില്‍ നിന്നും
ഇറങ്ങി സ്കൂളില്‍ പോകാതെ കറങ്ങി നടന്നു).
ബഷീറിന്റെ മറുപടി കേട്ട അധ്യാപകന്റെ സ്വഭാവം മാറി.
അദ്ധ്യാപകന്‍ ബഷീറിനോട് കൈ നീട്ടാന്‍ പറഞ്ഞു.
ബഷീറിന്റെ കൈക്ക് അദ്ധ്യാപകന്‍ ചൂരല്‍ കൊണ്ട് നാലഞ്ചു അടി വെച്ച് കൊടുത്തു.
വേദന കൊണ്ട് ബഷീര്‍ കരഞ്ഞു പോയി.
അന്ന് സ്കൂള്‍ വിട്ട് വീട്ടില്‍ പോയ ബഷീര്‍ പിന്നീടൊരിക്കലുംസ്കൂളില്‍ വന്നില്ല.
അവിടെ വെച്ച് അവന്റെ സ്കൂള്‍ പഠനം അവസാനിച്ചു.
_ബദറുദ്ധീന്‍ കുന്നരിയത്ത്
Read from badruism.com
സത്യം പറഞ്ഞപ്പോള്‍ (ചെറുകഥ)
Written By ബദ്റുദ്ധീന്‍ കുന്നരിയത്ത് on Dec 22, 2010 | 4:36 AM
Labels:
featured,
കഥ,
ചെറുകഥ,
ബദറുദ്ധീന്‍ കുന്നരിയത്ത്
+ comments + 1 comments
അടിക്കില്ല എന്നു പറഞ്ഞാൽ അടിക്കരുത്! അടിക്കും എന്നു പറഞ്ഞാൽ അടിക്കണം!
അധ്യാപകൻ കളവു പറയരുത് (പ്രത്യേകിച്ച് പഠിപ്പിക്കുന്ന കുട്ടികളോട്)
Post a Comment