നിത്യ നൂതന സ്‌മാരകം പോലെ
എന്‍ ഹൃദയാന്തരങ്ങളില്‍
ഞാന്‍ തീര്‍ത്ത താജ്‌മഹലാണെന്‍ സൗജത്ത്
ഞാനറിയാതെ എന്നെ പൊതിയുന്ന
നോവുകളെ മന്ദസ്‌മിതത്താല്‍
തഴുകി തലോടുന്നവളാണിവള്‍
ഇവളിലെക്കാണെന്‍ മുഹബ്ബത്ത്
ഇവള്‍ തന്നെയാണെന്‍ സമ്പത്ത്
ക്ഷീണിതനാം എന്‍ ഉയിരില്‍
സ്‌നേഹത്താല്‍ വിടരുന്ന പുഞ്ചിരിയാല്‍
അനുഭൂതി പകരുന്നവളാണിവള്‍
മണവും മധുരവും നിറമുള്ള സ്വപ്‌നങ്ങളും
മനസ്സിലിട്ടു തന്നവളാണിവള്‍
ചാഞ്ചല്യമില്ലാത്ത മനസ്സോടെ
എന്നെ കണ്ടറിഞ്ഞവളാണിവള്‍
എന്റെ ജീവന്റെ ജീവനായി
എന്നും വാഴുന്നവളാണിവള്‍
ഇവളില്‍ തെളിയുന്ന
ഒളിവാണെന്‍ നിറവ്
ഇവള്‍ക്കെന്നും ഞാനേകുന്ന മുഹബ്ബത്ത്
ഇവളെന്നുമെന്‍ സൗജത്ത്...
ബഷീര്‍ കരുവാക്കോട് |
-ബഷീര്‍ കരുവാക്കോട് |
+ comments + 3 comments
സമ്പത്ത് കൊണ്ട് ദൂര്തടിച്ച ഒരു ഭരണാധികാരിയുടെ കാമത്തിന്റെ പര്യായം www.iylaserikaran.blogspot.com
കൊള്ളാം ബഷീര്‍ ഭായ് സൌജത്തിന്‍റെ (ഭാര്യയുടെ ) കവിത ............
എന്റെ ജീവന്റെ ജീവനായി
എന്നും വാഴുന്നവളാണിവള്‍
ഇവളില്‍ തെളിയുന്ന
ഒളിവാണെന്‍ നിറവ്
ഇവള്‍ക്കെന്നും ഞാനേകുന്ന മുഹബ്ബത്ത്
ഇവളെന്നുമെന്‍ സൗജത്ത്...
ഇഷ്ട്ടപെട്ടു, ആശംസകള്‍, ഇനിയും വരാം.
Post a Comment