എന്നെയും,
രണ്ടു പിഞ്ചുപൈതങ്ങളേയും
തനിച്ചാക്കി
ഏറനാട്ടുകാരനായ
പായ വില്‌പനക്കാരന്റെ
കൂടെ
അവള്‍ ഇറങ്ങിപ്പോയത്
തലചായ്‌ക്കാന്‍
ഒരു പായ വിരിക്കാനുള്ള
ഇടം പോലും
ബാക്കിവെക്കാതെയായിരുന്നു
ആറ് കൊല്ലത്തെ ദാമ്പത്യം
അല്ലലില്ലാതെ
നിറവേറ്റിക്കൊടുത്തതിന്റെ
'ഉപകാരസ്‌മരണ'യാവാം
നാലുസെന്റ് ഭൂമിയുടെ
അടിയാധാരം ചാമ്പലാക്കി
ആ കുരുത്തം കെട്ടവള്‍
രായ്‌ക്കു രാമാനം നാടുവിട്ടത്.
വാവിട്ടു കരയുന്ന
പൈതങ്ങളേയും തോളിലേറ്റി
വിതുമ്പല്‍ കടിച്ചമര്‍ത്തുമ്പോള്‍
അവശേഷിച്ച ആത്മധൈര്യം
എന്നെ തളര്‍ത്തിയില്ല.
പക്ഷേ, ഇന്നലെ
അന്വേഷിച്ച് വന്ന
വനിതാകമ്മീഷന്റെ ദൂതന്‍
മുന്നിലിട്ട് പോയ
കടലാസ് തുണ്ട്
എന്നെ തളര്‍ത്തികളഞ്ഞു
ഏറനാട്ടുകാര്‍
കുറെനാള്‍ കിടന്നുറങ്ങി
ഒടുവില്‍ ചുരുട്ടിക്കൂട്ടി
വലിച്ചെറിഞ്ഞതിനെ
ഇപ്പോള്‍,
ഞാന്‍ കൂടെ പൊറുപ്പിക്കണമത്രെ,
ഒരു ഒത്ത് തീര്‍പ്പിനുള്ള ക്ഷണം.
-മൊയ്‌തീന്‍ അംഗടിമുഗര്‍
+ comments + 1 comments
ക്ഷണംസ്വീകരിക്കൂ. നന്നായി വരും :)
Post a Comment