Home » , » ബൂലോക ചിത്രങ്ങള്‍ -2010

ബൂലോക ചിത്രങ്ങള്‍ -2010

Written By Unknown on Jan 1, 2011 | 10:19 PM

 മലയാളം ബൂലോകത്ത്‌ ഒരുപാട് നല്ല ചിത്രങ്ങള്‍  ഇറങ്ങിയ വര്‍ഷമാണ്‌ 2010 .ഒരുപാട് പുതുമുഖ ബ്ലോഗ്ഗെര്മാര്‍ രംഗത്ത് വന്നു എങ്കിലും പഴയകാല പുലികള്‍  തന്നെയാണ് കൂടുതല്‍ സൂപ്പര്‍ഹിറ്റുകള്‍ നല്‍കിയത്.കഴിഞ്ഞ വര്‍ഷങ്ങളില്‍ സൂപ്പര്‍ ഹിറ്റുകള്‍ നല്‍കിയ പല ബ്ലോഗ്ഗര്മാരും കഴിഞ്ഞ വര്ഷം ഫീല്‍ഡില്‍ നിന്നും വിട്ടു നിന്നത് നഷ്ടമായി.

വള്ളിക്കുന്ന് .കോം ന്റെ ബാനറില്‍ സൂപ്പര്‍സ്റ്റാര്‍    ബഷീര്‍ വള്ളിക്കുന്ന് രചനയും സംവിധാനവും ചെയ്തു അഭിനയിച്ച "നിങ്ങളെന്നെ ജമാഅത്താക്കി" എന്ന ചിത്രം വളരെയധികം പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടി.ഇത് വരെയുള്ള ബൂലോകത്തെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിക്കുറിക്കാന്‍ ആ ചിത്രത്തിനായി.

മെഗാ സ്റ്റാര്‍ ബെര്‍ളി തോമസ്‌ ആയിരം ചിത്രങ്ങള്‍ തികച്ച വര്ഷം കൂടിയാണ് 2010 .കഴിഞ്ഞ വര്ഷം അദ്ദേഹം അഭിനയിച്ച ചിത്രങ്ങളില്‍ "ഐ ടി ബുജികള്‍ എന്റെ പരിപ്പിളക്കി" എന്ന ചിത്രം മെഗാ ഹിറ്റായി.അദ്ദേഹത്തിന്റേതായി ഇറങ്ങിയ പല ചിത്രങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ്  'എ' സര്ടിഫികെറ്റ്  നല്‍കി എങ്കിലും ശക്തമായ ഫാന്‍സ്‌ അസോസിയേഷന്റെ ബലത്തില്‍ ആ ചിത്രങ്ങളൊക്കെ വിജയിച്ചു. 

വെറ്ററന്‍ നടന്‍ മമ്മൂട്ടി (മുഹമ്മദ്‌ കുട്ടി കോട്ടക്കല്‍) നല്ല കുടുംബ ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷവും  നല്‍കി.അദ്ദേഹത്തിന്റെ "കേടായ മോട്ടോര്‍" ,"ചെവിയിലെ ഫോണ്‍ " തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

കാര്‍ട്ടൂണ്‍ ചിത്രങ്ങളില്‍ സജ്ജീവ് സംവിധാനം  ചെയ്ത "ഉത്രാടപ്പാച്ചില്‍" മികച്ചു നിന്നു  എങ്കിലും അതൊരു ബോക്സ്‌ ഓഫീസ് വിജയമാക്കാന്‍ സംവിധായകന് കഴിഞ്ഞില്ല.നൌഷാദ് അകംപാടം തന്റെ സ്വത സിദ്ധമായ  ശൈലിയില്‍ പ്രമുഖ നടന്മാരായ ബഷീര്‍,ബെര്‍ളി എന്നിവരെ അനുകരിച്ചെടുത്ത "നിങ്ങളുടെ തലവര" എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു. 

"വടക്കേല്‍ പ്രൊഡക്ഷന്‍സ് " ന്റെ ബാനറില്‍ നൌഷാദ് എല്ലാ വര്‍ഷത്തെയും പോലെ ഒരുപാട് പരീക്ഷണ ചിത്രങ്ങള്‍ ഇറക്കിയ വര്ഷം കൂടിയാണ് 2010 .പുതിയ നടന്മാര്‍ക്കും സംവിധായകര്‍ക്കുമായി ഒരു "ഹെല്‍പിംഗ് ഇന്സ്ടിട്യൂട്ടിനു" അദ്ദേഹം തുടക്കം കുറിച്ചു.

ബൂലോകത്തെ നായികമാരില്‍ മിനി ടീച്ചര്‍ അഭിനയിച്ച "വിശ്വാസം അതല്ലേ എല്ലാം" എന്ന ചിത്രം വ്യത്യസ്തമായ ക്ലൈമാക്സുകള്‍ കൊണ്ട് ശ്രദ്ധേയമായി.
സാബി ബാവ ,കാ‍ന്താരി , ജുവൈരിയ തുടങ്ങിയ നടിമാര്‍ക്കും കഴിഞ്ഞ വര്ഷം മികച്ചതായിരുന്നു.

പുതുമുഖങ്ങളില്‍ കണ്ണൂരാന്‍  എന്ന സംവിധായകന് സ്വപ്ന തുടക്കം ലഭിച്ച വര്‍ഷമാണ്‌  2010 .കണ്ണൂരാന്‍ സംവിധാനം ചെയ്ത "കാതര്‍കുട്ടിയുടെ  മോള്‍ ഏലിയാസ് എന്റെ കെട്ട്യോള്‍" എന്ന പടം ബോക്സ്‌ ഓഫീസില്‍  സൂപ്പര്‍ഹിറ്റായി.അദ്ദേഹം പിന്നീട് സംവിധാനം  ചെയ്ത "കണ്ണൂര്‍ ബാര്‍ബര്‍", "വേലക്കാരന്‍" തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയം നേടി..

ഹാസ്യ നടന്‍ അരുണ്‍ കായംകുളത്തിന്റെതായി   ഇറങ്ങിയ മിക്ക ചിത്രങ്ങളും മെഗാ ഹിറ്റുകളായി.അദ്ദേഹത്തിന്റേതായി ഇറങ്ങിയ ശബരിമല സീസണ്‍ ചിത്രം "കലിയുഗവരദന്‍" ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു.

ആക്ഷന്‍ സ്റ്റാര്‍ ആചാര്യന്‍ അഭിനയിച്ച ചിത്രങ്ങളില്‍ "ഒബാമയുടെ ജെട്ടി", "പ്രിയപ്പെട്ട സാജേട്ടന്","ശ്രീദേവിയുടെ ഒരു യോഗം ‍'' തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.ബൂലോക നിവാസികള്‍ക്കായി അദ്ദേഹം ഒരു പുതിയ  സംഘടന "മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്" തുടങ്ങിയ വര്ഷം കൂടിയാണ് 2010 .

കുട്ടികളുടെ ചിത്രത്തില്‍ ഹൈനക്കുട്ടി അഭിനയിച്ച "കുത്തിവര" , സിദ്ദിക്ക്  തൊഴിയൂര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച നഹാന സിദ്ദീക്ക്  അഭിനയിച്ച "
ചിപ്പി" തുടങ്ങിയ ചിത്രങ്ങള്‍ നിലവാരം പുലര്‍ത്തി.

2010 ല്‍ ഇറങ്ങിയ മറ്റു ചിത്രങ്ങളില്‍ അക്ബര്‍ അലി ചാലിയാര്‍ അഭിനയിച്ച   "നിങ്ങള്‍ നിങ്ങടെ പണി നോക്ക്","ഗോപന്‍ മാഷ്‌"  ,അഞ്ചു അനീഷ്‌ അഭിനയിച്ച "കണ്ഫ്യൂഷന്‍ തീര്‍ക്കണമേ", വാഴക്കോടന്‍  അഭിനയിച്ച " ഓര്‍മ്മയിലെ ഷാഹിന", ഇളയോടന്റെ "കല്ല്യാണം മുടക്കി" ,ഇസ്മായില്‍ കുറുമ്പടിയുടെ  "തണല്‍" തുടങ്ങിയ  ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടി..റാംജി പട്ടേപാടം ,ഹംസ,പ്രവീണ്‍ ,ശ്രദ്ധേയന്‍
,ജയന്‍ വൈദ്യന്‍  തുടങ്ങിയ തിരക്കഥാകൃത്തുക്കള്‍ സ്ഥിരം ഹിറ്റുകള്‍  തുടര്ന്നു..
അവാര്‍ഡുകള്‍

വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങളിലൂടെ ആനുകാലിക സംഭവങ്ങളെ സജീവമാക്കി നിര്‍ത്തിയ ബഷീര്‍ വള്ളിക്കുന്നിനെ  സൂപ്പര്‍ ബ്ലോഗ്ഗര്‍ ആയി  തെരഞ്ഞെടുത്തു

"ഒരു ജോലി തരുമോ?", "പ്രിയപ്പെട്ട കണ്ണന്‍" തുടങ്ങിയ ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ക്ക് കഥയെഴുതിയ അനില്‍കുമാര്‍ സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡില്‍ ഫസ്റ്റ് റണ്ണര്‍അപ്പായി തെരഞ്ഞെടുക്കപ്പെട്ടു.

ഫൈസു അഭിനയിച്ച "ഞണ്ട്" ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

പഴയകാല നടന്‍ കെ.പി.എസ് സംവിധാനം  ചെയ്ത "എന്ടോസള്‍ഫാന്‍ കുടിച്ചാല്‍ ചാവുമോ?" എന്ന ഡോകുമെന്ററി ജെനീവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ഡോക്യുമെന്റരിക്കുള്ള   അവാര്‍ഡു നേടി.
വിവാദം
"കൂതറയും കാദറും" എന്ന ചിത്രം വിവാദം സൃഷ്ടിച്ചു.  .അതിനെ തുടര്‍ന്ന് യുവ ബ്ലോഗ്ഗറും ചോക്കലേറ്റ്    നായകനുമായ ഹാഷിം  ബൂലോകത്ത് നിന്നും വിടവാങ്ങുന്നു എന്ന പ്രഖ്യാപനം നടത്തി.
"തൊടുപുഴയിലെ  പാമ്പ്" എന്ന ചിത്രം വിവാദം കാരണം തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു.
പ്രതീക്ഷകള്‍

കാമ്പുള്ള ചിത്രങ്ങളുമായി വന്ന പല പുതുമുഖങ്ങളും ശ്രദ്ധിക്കപ്പെട്ടു..ഹഫീസ്,ഫിറോസ്‌ സൈദു,അജിത്‌ ജനാര്ദ്ധനന്‍, നാമൂസ്,റഫീക്ക്,കൊമ്പന്‍ മൂസ,ഇസ്മയില്‍ ചെമ്മാട്,രാകേഷ് ,നൌഷാദ് കൂടരഞ്ഞി,അമീന്‍,അര്‍ച്ചന,അഫ്സല്‍,ബദൃദ്ദീന്‍ ,അരുണ്കുമാര്‍,ചെറുവാടി,മുക്താര്‍ ഭായ് ,റാണി പ്രിയ,ലിഡിയ,കൊലുസ്,കിഷോര്‍,വര്‍ഷപഞ്ചമി ഹരിപ്രിയ,സഹീര്‍,കുഞ്ഞാക്ക,ജാസ്മിക്കുട്ടി,ശിഹാബ് മൊഗ്രാല്‍,ലീ   തുടങ്ങിയവരുടെ കയ്യില്‍ നാളത്തെ ബൂലോകം സുരക്ഷിതമാണ്. 


http://kochanna.blogspot.com/2011/01/2010.html
Share this article :

+ comments + 2 comments

January 6, 2011 at 2:03 PM

[im]http://1.bp.blogspot.com/_C-izcFg1rMA/TRxinGVR_fI/AAAAAAAAAdM/PmpwDlDnFhk/s640/MALAYALAM_BLOG2.jpg[/im]

[ma]ഈ ബ്ലോഗുലകത്തിലെ എല്ലാ കൂട്ടുകാര്‍ക്കും
പുതു വത്സര ആശംസകള്‍[/ma]

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kasaragod Bloggers - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger