മനുഷ്യ ചിന്തയില്‍ എപ്പോഴും അറിഞ്ഞോ അറിയാതയോ കടന്നു വരുന്ന ഒരു വാക്ക് 'സുഖം'. മനുഷ്യ മനസ്സുകളില്‍ ജീവിതം സുഖിക്കാന്‍ ഉള്ളതാണെന്ന ഒരു ചിന്ത തന്നെ രൂപ പെട്ട് വന്നിരിക്കുന്നു. അതെ അത് തന്നെയാണോ സത്യം?. ലോകം ഇന്ന് സുഖത്തിനു വേണ്ടി അലയുമ്പോള്‍ പലരും മറന്നു പോകുന്നു യഥാര്‍ത്തത്തില്‍ എന്താണ് സുഖം? എല്ലാവരും നിങ്ങളോട് ആരായുന്നതും അത് തന്നെ. നിങ്ങള്ക് സുഖമാണോ എന്ന ചോദ്യത്തിന് പലരും പല രീതിയിലും ഉത്തരം നല്‍കുന്നു. ദൈവത്തിന്റെ അനുഗ്രഹം അനുസ്മരികുമ്പോള്‍ മാത്രമേ ആ ഉത്തരം മനോഹരം ആകുന്നുള്ളൂ .അതിനേക്കാളും നല്ല ഒരു ഉത്തരം നമുക്ക് കിട്ടാന്‍ ഇടയില്ല.
സുഖത്തിനു വേണ്ടി ഇന്ന് മനുഷ്യന്‍ എന്ത് ചെയ്യാനും തയ്യാറാണ്. മറ്റു മനുഷ്യരെ ഉപദ്രവിച്ചുണ്ടാക്കുന്ന പണം പോലെത്തന്നെ നിന്ദ്യമാണ് സ്വന്തം ശരീരത്തെ കഷ്ടപ്പെടുത്തിയുണ്ടാക്കുന്ന പണവും. അതായത് ധാര്‍മികത അകത്തും പുറത്തും വേണമെന്നാണ് ഇതിന്റെ അര്ഥം. സുഖത്തിനു പല വഴികളും തേടി മനുഷ്യന്‍ പോകുമെങ്കിലും അതില്‍ ഒന്നാം സ്ഥാനം പണം തന്നെ. വസ്ത്രം,വാഹനം,ആഭരണം,ഗ്രഹോപരണങ്ങള്‍ എന്നിവ ചിലവര്‍ക്കും സുഖം നല്‍കുന്നു. മനോഹരമായ വീടും,വലിയ ബാങ്ക് ബാലന്‍സും ചിലരെ സുഖിപികുന്നു. ഭക്ഷണം, മദ്യം, മയക്കുമരുന്നുകള്‍ ,മദിരാക്ഷി ചിലവര്‍ക്ക് ഇതിലാകാം സുഖം . ഭക്തി,സിനിമ,യാത്ര അങനെ പിന്നെയും ഉണ്ട് ഒരു പാട് സുഖങ്ങള്‍ .മറ്റുള്ളവരെ ഉപദ്രവിച്ചു സുഖം കണ്ടത്തുന്നവരും കുറവല്ല ..ഇതൊകെ സുഖത്തിനു വേണ്ടി മനുഷ്യന്റെ ചില ഓട്ടങ്ങള്‍ മാത്രം ! യുവാക്കള്‍ ജീവിതം സുഖിക്കാന്‍ ഉള്ളതാണ് എന്ന സിദ്ധാന്തം തന്നെ രൂപ പെടുത്തിയിട്ടു പോലും . യുവതികള്‍ സുഖത്തിനു വേണ്ടി സമൂഹത്തിന്റെ എല്ലാ മേഘലകളും നങ്ങള്‍ക്കും വേണമെന്ന് ആര്‍ത്തു വിളിച്ചു കൊണ്ടിരുന്നു .
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതാണോ സുഖം ? മനുഷ്യനില്‍ തന്നെ സുഖവും ദുഖവും ഉണ്ട് . അത് മനുഷ്യന്റെ മനസ്സ് കൈകാര്യം ചെയ്യുന്നതിന് അനുസരിച്ച് മാറിയും മറിഞ്ഞും ഇരിക്കും. അതിനു നമുക്ക് ഒരു പണത്തിന്റെയും ആവിശ്യം ഇല്ല . അന്യരേയും സ്വന്തം ശരീരത്തേയും ചൂഷണം ചെയ്യേണ്ടതിള്ല്ല . അത്തരമൊരു കഴിവുണ്ടെന്നും അത് വളര്ത്തി യെടുക്കണമെന്നും തീരുമാനിച്ചാല്‍ മതി. ഏതൊരവസ്ഥയിലും സുഖം കണ്ടത്തനുള്ള മനുഷ്യന്റെ കഴിവാണ് വളര്‍ത്തി വലുതാകേണ്ടത് .
പ്രകൃതിയില്‍ അനവതി സുഖ സൌകര്യങ്ങള്‍ പണം ചിലവില്ലാതെ നല്‍കിയിട്ടുണ്ട്. ദിനാരംഭത്തിനു നവോന്മേഷം പകരുന്ന പ്രഭാതവും, ആശ്വാസം നല്‍കുന്ന സന്ധ്യകളും, ആരെയും മയക്കി പോകുന്ന നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച ആകാശവും നിലാവുമൊക്കെ സുന്ദരങ്ങള്‍ അല്ലെ ? ഇവയൊകെ ഒരു മനുഷ്യന് ഒരുക്കണമെങ്കില്‍ എത്ര കോടി പണം വേണ്ടി വരും ? ഇത് ഒരു മാര്‍ഗമാണ് . ഇത്തരം വഴികളിലൂടെ ഒരു പാട് മാര്‍ഗങ്ങള്‍ നമുക്ക് കണ്ടെത്താന്‍ പറ്റും. ഇങ്ങനെ,നമ്മുടെ പ്രക്രിതി തരുന്ന സന്തോഷത്തെ സ്വീകരിക്കാനും ആസ്വദിക്കനുമുള്ള മാനസീകാവസ്ഥ വളര്ത്തിുയെടുത്താല്‍, പിന്നെയെന്തിന് സുഖം തേടി നാം കഷ്ടപ്പെടണം!
അന്‍വര്‍ ചിക്നി പെരുമ്പള |
+ comments + 7 comments
സുഖംത്തെ പറ്റി വായിച്ചു.നന്നായിരിക്കുന്നു.
കൊള്ളാം
ഇപ്പോൾ സുഖമെന്നാൽ താങ്കൾ പരഞ്ഞതു പോലെ മനോഹരമായ വീടും,വലിയ ബാങ്ക് ബാലന്‍സും പിന്നെ പണം, മദ്യം, മയക്കുമരുന്നുകള്‍ ,മദിരാക്ഷി ഇതൊക്കെയാണ്... നെട്ടോട്ടമോടുന്ന പട്ടിണിക്കാർ എന്നും നെട്ടോട്ടം തന്നെ...
ലീക്ക് ബീരാന്‍ കോമെടിയില്‍ പറഞ്ഞ പോലെ ആരാധനയും ദൈവ ഭക്തിയും എല്ലാവര്ക്കും കാശും പണവും സുഖ സവ്കര്യങ്ങളും പടച്ചോന് തോന്നിയവര്‍ക്കും നല്ലപോസ്റ്റ് അഭിനന്ദങ്ങള്‍
കൊള്ളാം , അഭിനന്ദനങ്ങൾ
കൊള്ളാം!!
അല്‍ഹംദുലില്ലാഹ്
Post a Comment