'പറക്കും തളിക! '

Written By Admin on Jan 15, 2011 | 7:56 PM

ഞാന്‍ ദേരയില്‍ മുര്‍ഷിദ് ബസാറില്‍  ഒരു വാച്ച് കമ്പനിയുടെ ഔട്ട്ഡോര്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന സമയത്ത് പോസ്റ്റ്‌ഓഫീസിലേക്ക് ജോലി മാറുന്നതിന്‍റെ ഭാകമായി ട്രെയിനിങ്ങിനു പോവാറുണ്ടായിരുന്നു അന്ന് സോര്‍ട്ടിംഗ് ആയിരുന്നു ജോലി .രാവിലെ നാല് മണിക്ക് തുടങ്ങി പത്ത്‌ മണിവരെയായിരുന്നു ജോലി സമയം ....
                        അന്ന് ഞാന്‍ ദേര നഖീലില്‍ ആയിരുന്നു താമസം ..... വാച്ച് കമ്പനിയുടെ ഒരു കാറുണ്ടായിരുന്നു പഴയ മോഡല്‍  ടൊയോട്ടയുടെ സ്റ്റേഷന്‍ വാഗണ്‍....ഒരു  പറക്കും തളികയായിരുന്നു അത്..... അതിലായിരുന്നു രാവിലെ പോകാറ് .... ഒരു ദിവസം അബുദാബി മാര്‍ക്കറ്റിംഗ് കഴിഞ്ഞ് വരാന്‍ വൈകി ... രാത്രി പതിനൊന്ന് മണിയായി .... നഖീലില്‍ ഒന്നര മണിക്കൂര്‍ വരെ ചുറ്റിയതിന്
ശേഷമാണ് പാര്‍ക്കിംഗ് കിട്ടിയത്‌ ....വരുമ്പോള്‍ തന്നെ പെട്രോള്‍ ടാങ്കിനു ദാഹിക്കുന്നു എന്നറിയിച്ചു മഞ്ഞ സിഗ്നല്‍ അറിയിച്ചിരുന്നു .... ഏതായാലും രാവിലെ മൂന്ന് മണിക്ക് എഴുന്നെല്‍ക്കേണ്ടതല്ലേ  പിന്നീട് അടിക്കാം എന്ന് വിചാരിച്ചു വണ്ടി പാര്‍ക്ക്‌ ചെയ്തു ......
                       രാവിലെ എഴുന്നേറ്റത് അര മണിക്കൂര്‍ വൈകിയാണ് പെട്ടെന്ന് തന്നെ കുളിച്ചു റെഡിയായി നേരെ ഓഫിസിലേക്ക് വിട്ടു ..... പെട്രോളിന്‍റെ കാര്യമൊക്കെ ദൃതിയില്‍ മറന്നു .... ഷിന്തക ടണലില്‍ പ്രേവേശിച്ചപ്പോഴേക്കും വണ്ടിക്കൊരു മിസ്സിംഗ്‌ ..... എന്‍റെ ഉള്ളൊന്നു  കാളി ..... റബ്ബേ രക്ഷിക്കണേ .....എവിടുന്നു രക്ഷിക്കാന്‍ .....ലിറ്ററിന്  മസാഫിയെക്കാളും വില കുറവായ പെട്രോള്‍ ... അടിക്കേണ്ട സമയത്ത് അടിക്കണ്ടേ ????  അങ്ങിനെ   മഞ്ഞ കത്തിച്ചിട്ട് മൈന്‍ഡ് ചെയ്യാത്ത എന്നോടുള്ള പ്രതിഷേധവുമായി  പറക്കും തളിക ടണലിന്‍റെ ഒത്ത നടുവില്‍ സത്യാഗ്രഹം ആരംഭിച്ചു .....
                                               കഷ്ട്ട കാലത്തിനു മൊട്ടയടിച്ചപ്പോള്‍ കല്ല് മഴ എന്ന് പറഞ്ഞ പോലെ ദേര ഭാകത്തെക്ക് പോകുന്ന  ടണല്‍ പണി നടക്കുന്നതിന്‍റെ ഭാകമായി അടച്ചതിനാല്‍ പോന്നതും വരുന്നതും ഒരേ ടണലില്‍ കൂടിയായിരുന്നു  ...പിറകിലുള്ള വണ്ടികള്‍ ഹോറന്‍ മുഴക്കാന്‍ തുടങ്ങി .... കേട്ടിട്ട് എന്‍റെ കൈ കാലുകള്‍ വിറയ്ക്കാനും തുടങ്ങി .....ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി  ......  പിറകിലെ വണ്ടിയില്‍ നിന്ന് രണ്ടു മൂന്നു പേര്‍ വന്ന് വണ്ടി കുറച്ചു തള്ളി സൈഡാക്കി തന്നു ...ചോദിച്ചവരോട്   ബാറ്ററി ഡൌണ്‍ എന്നാണ് പറഞ്ഞത് ..സത്യം പറഞ്ഞാല്‍  വണ്ടിയെയും എന്നെയും ഒന്നാകെ കത്തിക്കും എന്ന് ഞാന്‍ ഭയപ്പെട്ടു ...അത്ര ക്യു ഉണ്ട് പിറകില്‍ ..... എന്ത് ചെയ്യണമെന്ന് അറിയുന്നില്ല ...... ആരോ പറഞ്ഞത് ഓര്‍മ വന്നു പെട്രോളില്ലാതെ വഴിക്കായ വണ്ടിക്ക് 1500 ആണ് പിഴ എന്ന് ...... ഈ വണ്ടി തൂക്കി വിറ്റാലും കിട്ടില്ല എന്ന് തോന്നി അത്രയും തുക .....സൈഡിലൂടെ പോവുന്ന വണ്ടിയില്‍ നിന്നും  അറബികളൊക്കെ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു .... 

"യാ റഫീക്ക്‌ ........... സൌ തെലിഫോന്‍ 999" 

എന്ന് ഞാന്‍ അവരോടു തിരുത്താനെന്നും പോയില്ലാ എന്‍റെ പേര്  ബഷീര്‍ ആണെന്ന് ..... പോലീസ്‌ വന്നാലുള്ള അവസ്ഥ എന്തായിരിക്കും ??? ആ സമയത്ത്‌ എന്‍റെ മരണപ്പെട്ട കൂട്ടുകാരന് സംശുദ്ധീനോട്‌ (അദ്ദേഹത്തിന്‍റെ കബറിനെ അള്ളാഹു സ്വര്‍ഗത്തോപ്പാക്കി മാറ്റട്ടെ ..ആമീന്‍ ) വിളിച്ചു പറഞ്ഞു ഞാന്‍ ഇങ്ങനെ ടണലില്‍ കുടുങ്ങിയിട്ടുണ്ട് പെട്രോളുമായി വരാന്‍ ... ദിവസവും വൈകി വരുന്ന അവനെ മുദീര്‍ നോട്ടമിട്ടത് കൊണ്ട് അന്ന് നേരത്തേ വരുന്നതായിരുന്നു ...ഞാന്‍ പറഞ്ഞു എങ്ങിനെയും വന്നേ മതിയാവൂ എന്ന് ...നോക്കാം എന്ന് പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തു ..... 

ഈ സമയം കൊണ്ട് ഞാന്‍ സെല്‍ഫടിച്ച് ബാറ്ററിയുടെ ചാര്‍ജ്‌ തീര്‍ത്തു ...അപ്പോഴതാ പോലീസ്‌ വരുന്നു .... ഒരു പോലീസ്‌കാരന്‍ ഇറങ്ങി വന്നു ചോദിച്ചു .... 

ശൂ മുശ്കില്‍ ?

ബാറ്ററി ഖലാസ്‌ ... ഞാന്‍ മറുപടി പറഞ്ഞു ..... 

പെട്ടെന്ന് അതിലേ ബലദിയിലെ രാത്രി ഷിഫ്റ്റ് കഴിഞ്ഞു പോവുന്ന ക്ലീനിംഗ്  ജോലിക്കാരെയും കൊണ്ടുള്ള ബസ്‌ വന്നു ..... പോലീസ്‌ അതില്‍ നിന്നും മൂന്ന് പേരെ വിളിച്ചു ....ഉറക്കച്ചവടോടെ വന്ന അവരോടു വണ്ടി മുകളിലേക്ക് തള്ളി നീക്കാന്‍ സഹായിക്കാന്‍ പറഞ്ഞു ..... നമ്മുടെ നാട്ടിലുള്ള പോലീസും,ഇവിടത്തെ പോലീസും തമ്മിലുള്ള വ്യത്യാസം അന്ന് ഞാന്‍ മനസ്സിലാക്കി .... ഈ പോലീസുകാരനും പുറത്തു നിന്ന് സ്റ്റേയറിംഗ് പിടിച്ചു കൊണ്ട് തള്ളാന്‍ തുടങ്ങി ... അങ്ങിനെ പറക്കും തളിക പോലീസുകാരന്‍ മധ്യസ്ഥം നിന്നത് കൊണ്ട് തല്‍ക്കാലത്തേക്ക്  സത്യാഗ്രഹം അവസാനിപ്പിച്ചു .... ഞാനും ,ബലദിയ ജീവനക്കാരും  പിറകില്‍ നിന്നാണ് തള്ളുന്നത് അതിനിടയില്‍ അതിലൊരുവന്‍ പിറു പിറുക്കുന്നുണ്ടായിരുന്നു ... "കിദര്‍ സെ മില ഐസ വാല ഖാടി ..... ഹം ലോഗ്ക്കോ തഖ്‌ലീഫ്‌ ദേനേ കേലിയെ " ....... എല്ലാം കേട്ട് സഹിച്ചിരുന്നു ...... പെട്ട് പോയില്ലേ ..... എത്ര തള്ളിയിട്ടും മുകളിലേക്ക് എത്തുന്നില്ല .... അപ്പോള്‍ മനസ്സില്‍ ചിന്തിച്ചു പോയി ..... എന്തിനാണ് ഈ പഹയന്മാര്‍ ഇത്ര നീളമുള്ള ടണല്‍ പണിതതെന്ന് ...... ഞാനും പോലീസുകാരനുമടക്കം നായ കിതക്കുന്നത് പോലെ കിതക്കുകയാണ് ...... അവസാനം മുകളിലേക്ക് എത്തി വണ്ടി സൈഡാക്കി  .... 

പോലീസുകാരന്‍ എന്നോട് ചോദിച്ചു ജമ്പര്‍(ബാറ്ററി മറ്റൊരു ബാറ്ററിയുമായി ബന്ധിപ്പിക്കുന്ന വയര്‍ ) ഉണ്ടോ എന്ന് ? ഇല്ല എന്ന് പറഞ്ഞു ... അഥവാ ഉണ്ടെങ്കില്‍ തന്നെ കൊടുക്കുമോ ? എന്‍റെ കള്ളി വെളിച്ചത്താകില്ലേ ? പോലീസുകാരാന്‍ പോവുന്ന വണ്ടിയൊക്കെ നിര്‍ത്തിച്ച് ജമ്പര്‍ ചോദിക്കയാണ് സംശു വരുന്നത് വരെ കിട്ടരുത് എന്നാണ് എന്‍റെ പ്രാര്‍ത്ഥന ........അപ്പോഴത്തെക്കും ഒരു ടാക്സിയില്‍ നിന്നും പോലീസുകാരന്‍ പാമ്പന്‍ വേലായുധന്‍ പാമ്പിനെ പിടിച്ചു കൊണ്ട് വരുന്നത് പോലെ  ജമ്പറുമായി വന്നു  .....ഇതു കണ്ടപ്പോള്‍ എന്‍റെ ഹൃദയം ജംപ് ചെയ്യാന്‍ തുടങ്ങി ......ഞാന്‍  ടാക്സിക്കാരനെ നോക്കി മനസ്സില്‍  പിറുപിറുത്തു കാലമാടന്‍ വരാന്‍ കണ്ട സമയം ..... അങ്ങിനെ പൊലീസുകാരന്‍റെ നിര്‍ദ്ദേശപ്രകാരം ടാക്സി കൊണ്ട് വന്ന് പറക്കും തളികക്ക് അഭിമുഖമായി നിര്‍ത്തി ..... ഇനിയാണ് പൂരം ........ പോലീസുകാരന്‍ വയര്‍ കണക്റ്റ് ചെയ്തു വണ്ടിയിലിരുന്നു സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കി ..... ആ രംഗം കാണാന്‍ വയ്യാതെ ഞാന്‍ കണ്ണുകള്‍ ഇറുക്കി പിടിച്ചു ... രണ്ട്‌ മൂന്ന് പ്രാവശ്യം സെല്‍ഫടിച്ചതിനു    ശേഷമാണ് പോലീസുകാരന്‍ പെട്രോളിന്‍റെ മുള്ളിലേക്ക് നോക്കുന്നത് ..... ടോം ആന്‍ഡ്‌ ജെറിയിലെ പൂച്ച നോക്കുന്നത് പോലെ ഒരു കണ്ണിനോട് പതുക്കെ നോക്കി  പോലീസുകാരന്‍റെ പ്രതികരണം എന്താണെന്ന് .... അയാള്‍ അലറിക്കൊണ്ട് പറഞ്ഞു ..... 

ശു.... ഹാസ ...പെട്രോള്‍ മാഫീ .......പെട്രോള്‍ മാഫീ ........ ഞാന്‍ ഒന്നുമറിയാത്തവനെപോലെ  ചോദിച്ചു?? മാഫീ ???? ഈ സമയത്ത്‌ പാക്കിസ്ഥാനി ഡ്രൈവര്‍ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി ..... പോലീസുകാരന്‍ ഇല്ലെങ്കില്‍ ഒരു ഇന്ത്യാ പാക്കിസ്താന്‍ യുദ്ധം നടന്നേനെ ....

അപ്പോഴാണ്‌ ഒരു ചൈനാക്കാരന്‍ എന്തോ പ്രശ്നവുമായി പോലീസുകാരന്‍റെ അടുത്ത് വന്നു അയാള്‍ അവന്‍റെ വണ്ടിയുടെ അടുത്തേക്ക് പോയപ്പോഴാണ് സംശു വന്ന് വണ്ടി നിര്‍ത്തുന്നത് ..അവന്‍ ഒരു മസാഫി കുപ്പി എടുത്ത് എനിക്ക് നേരെ  നീട്ടി .... ദാഹിച്ചു പരവശനായ ഞാന്‍ വാങ്ങി കുടിക്കാന്‍ പോവുമ്പോഴേക്കും അവന്‍ എന്‍റെ കയ്യില്‍ ഒറ്റ പിടുത്തം .... അതില്‍ പെട്രോള്‍ ആയിരുന്നു .. കാനോന്നും കിട്ടാഞ്ഞതിനാല്‍ മൂന്നു കുപ്പി മസാഫി വാങ്ങി വെള്ളം കളഞ്ഞ് അതില്‍ പെട്രോള്‍ നിറച്ച് കൊണ്ടുവന്നതാണ് .... നമ്മുടെ നാട്ടിലെ പോലെ ഇവിടെ കാനിലോന്നും പെട്രോള്‍ കൊടുക്കുകയില്ല അവന്‍ വളരെ കിണഞ്ഞ്  പരിശ്രമിച്ചാണ് അത് വാങ്ങി കൊണ്ട് വന്നത് ..... ഞാന്‍ പെട്ടെന്ന് തന്നെ പോലീസുകാരന്‍ കാണാതെ കാറിലേക്ക് ഒഴിച്ചു ..... കണ്ടിരുന്നുവെങ്കില്‍ അയാള്‍ക്ക് മനസ്സിലാവുമല്ലോ പെട്രോള്‍ തീര്‍ന്നത് എനിക്ക് അറിയാമെന്ന് ..... ടാക്സിക്കാരനോട് ഒന്ന് കൂടി കണക്ട്‌ ചെയ്യാന്‍ അപേക്ഷിച്ചു ...... ഈ ശവം ഇവിടുന്ന് കൊണ്ടുപോയ്ക്കോട്ടേ എന്ന ഉദ്ദേശത്തില്‍ അവന്‍ വീണ്ടും കണക്ട് ചെയ്ത്‌ തന്നു ...കിട്ടേണ്ടത് കിട്ടിയപ്പോള്‍  പറക്കും തളികയുടെ പിണക്കം മാറി ....... പോലീസുകാരന് ഒരു മഷ്കൂറും കൊടുത്ത് അവിടന്ന് ഞാനും എന്‍റെ പറക്കും തളികയും പറ പറന്നു  പിന്നീട് ജീവിതത്തില്‍ മഞ്ഞയെ മൈന്‍ഡ് ചെയ്യാതിരുന്നിട്ടില്ല....!

ശുഭം ............ 

ബഷീര്‍ കാഞ്ഞങ്ങാട്‌
Share this article :

+ comments + 2 comments

ചിരിച്ചു,നന്നായിട്ടുണ്ട്...

January 16, 2011 at 7:31 PM

pani pali alle??

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kasaragod Bloggers - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger