ഫെബ്രുവരി 14' ലോക കാമുകി കാമുകന്മാരുടെ ചുവന്ന ദിനം ...അത് തന്നെ പ്രണയ ദിനം. ഒരു ലോകം മുഴുവനും ആര്ക്കൊകകെ വേണ്ടി എന്തൊകെയോ ചെയ്തു കൂട്ടുന്നു. അളക്കാനാവാത്ത സ്നേഹത്തിനെ കടലാസ് തുമ്പിലും മൊബൈലിലെ ഇന്ബോക്സിലേക്കും നിറക്കുമ്പോള്‍ ആരാണ് ഇവിടെ സന്തോഷികുന്നത്?
Valentines Day ക്രിസ്തീയ ചരിത്ത്രങ്ങില്‍ നിന്ന് ഉടലെടുക്കുകയും പിന്നീട് പാശ്ചാത്യ രാജ്യങ്ങള്‍ അതിനെ ഏറ്റടുത്തതോട് കൂടി മാറ്റങ്ങളും പരിഷ്കാരങ്ങളും കൂട്ടി കലര്ത്തി കമ്പോളത്തിലെ വിപണ ലാഭ ദിനം കൂടിയാക്കി. കേരളത്തിലെ യുവ മിധുനങ്ങളും ഈ ദിനത്തിന് വേണ്ടി ഒരു റോസാ പൂവുമായി കാത്തിരിക്കുമ്പോള്‍ ഒരു കാര്യം മാത്രം ഓര്‍ക്കുക 'ഒരു ദിനത്തില്‍ ഒതുക്കാന്‍ പറ്റുന്നതാണോ സ്നേഹം ' അല്ല്ലെങ്കില്‍ തന്നെ ചാനലുകള്‍ പറഞ്ഞത് പോലെ പാട്ടും പാടിയും, ഐസ് ക്രീം കഴിച്ചും, വില നിശചയിച്ച അക്ഷര കാര്‍ഡുകള്‍ നല്‍കിയും നിങ്ങള്‍ എന്താണ് നേടി എടുത്തത് ? ഓര്‍ക്കുക ഇവിടെ എല്ലായ്പ്പോഴും ഒരു വലിയ കമ്പോള ലാഭത്തിനു മുമ്പില്‍ നമ്മള്‍ തോറ്റു കൊണ്ടിരിക്കുന്നു. അത് തന്നെ യാണ് ഈ പ്രണയ ദിനം എന്ന് മനസ്സിലാക്കാന്‍ പലരും മടിക്കുന്നു. ഹൃദയത്തിനെക്കാളും വലിയ മറ്റെന്തു സമ്മാനമാണ് നമുക്ക് നല്‍കാനുള്ളത്. എന്നുമെന്നും നമുക്ക് നല്‍കാനാവുന്നത് ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുള്ള സ്നേഹം മാത്രമല്ല നല്ല ആശയവും കൈമാറാന്‍ സാതിക്കണം. അതിനു നമുക്ക് റോസാ പൂവിന്റെ മണവും പ്രണയത്തിന്റെ ചില സ്ഥിരം ചുവന്ന നാടകങ്ങളും അവിശ്യമുണ്ടോ?. അതിനു ഒരു ദിവസമോ സമയമോ നമുക്ക് അവിശ്യമാണോ? . അങനെ വേണം മെന്നു പറഞ്ഞു നടക്കുന്ന നമ്മുടെ ചുറ്റു പാടുകള്‍ക്ക് നമ്മള്‍ തന്നെ വളം വെച്ച് കൊടുക്കുകയല്ലേ...പുതിയ ഹൃദയങ്ങളെ കീഴു പെടുത്താന്‍ അമ്പുമായി മായി വെമ്പല്‍ കൊള്ളുന്നവര്‍ മറക്കാന്‍ ശ്രമിക്കുന്നത് സ്വന്തം ജീര്‍ണത എന്ന കാര്യം അറിയാതെ പോകരത്.
പ്രണയം മധുരമാണ്. സ്നേഹം അതിമധുരമാണ്.
മനുഷ്യന് തോന്നുന്ന ഒരു വികാരമാണ് സ്നേഹം.
സ്നേഹമാണഖില സാരമൂഴിയില്‍ എന്ന് കവി പാടിയിട്ടുണ്ട്.
എന്തിനേയും നേരിടാന്‍ കഴിയുന്ന ഒരു ആയുധം കൂടിയാണ് സ്നേഹം.
സ്നേഹം കൊണ്ട് എന്തിനേയും കീഴ്പ്പെടുത്താം.
പ്രണയത്തിന്റെ പേരില്‍ ഇന്ന് നടക്കുന്ന സാമൂഹ്യ തിന്മകള്‍ ആര്‍ക്കും കണ്ടില്ല എന്ന് നടിക്കാന്‍ പറ്റും. എന്നാല്‍ ഓരോ പ്രണയ ദിനത്തിന്റെ അവസാനം മാതാ പിതാക്കളുടെ ഹൃദയത്തില്‍ തുളച്ചു കയറുന്ന അമ്പുകള്‍ക്ക് ശമനം നല്‍കാന്‍ ഈ മധുരമായ ഭാഷകള്‍ തികയാതെ വെരും. ഒടുവില്‍ എല്ലാം പറഞ്ഞു തന്ന നമ്മുടെ ചാനലുകള്‍ തന്നെ ഇതിനെ ഒരു കണ്ണീര്‍ കഥയാക്കി അരങ്ങില്‍ എത്തിക്കുമ്പോള്‍ തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ എത്രയോ അമ്മമാര്‍ വീണ്ടും ഇതിന്റെ മുമ്പില്‍ കണ്ണീര്‍ ഒലിപിക്കും.........
+ comments + 4 comments
[im]http://api.ning.com/files/DeEPbyPnnry0YvAlaAEbVaIo-fwa7DNJenB7Ivav3sWDnKK4dQuh7EMqrc1VnzrVz6udVritf3SaNYrrBJjNt3tAdc30F9Lg/6a00d83451b3c669e200e5504a10708833500wi.jpg?width=200[/im]
കുട്ടികള്‍ക്ക് ഉത്സവങ്ങളും നിറങ്ങളും യഥാര്‍ത്ഥമായ സ്നേഹവും ഇല്ലാതാക്കിയ അച്ഛനമ്മമാര്‍, സമൂഹം, രാജ്യം അതിന്റെ തലപ്പത്ത് ഉള്ള കോര്‍പ്പറേറ്റ് ദൈവം ...ആഘോഷിക്കുകയല്ലാതെ എന്ത് ചെയ്യാന്‍!
എസ് എം എസ്സിലൂടെയും മിസ്ഡ് കോളിലൂടെയും പ്രണയങ്ങള്‍ അരങ്ങ് തകര്‍ത്ത് വാഴുമ്പോള്‍ ഒരു തുണ്ടം കയറിലും ഒരു തുള്ളി വിഷത്തിലും അല്ലെങ്കില്‍ മറ്റേതെങ്കിലും മര്‍ഗ്ഗത്തില്‍ ജീവിതത്തില്‍ തന്നെ അമ്പു തറക്കുന്നു..........ആശംസകള്‍
Post a Comment