Home » , » മലക്കല്ല ഞാന്‍ പെണ്ണെന്നോര്‍ക്കണം നിങ്ങളും.....

മലക്കല്ല ഞാന്‍ പെണ്ണെന്നോര്‍ക്കണം നിങ്ങളും.....

Written By ആചാര്യന്‍ on Feb 6, 2011 | 5:31 AM


   ലയാളത്തിന്റെ ,മാപ്പിളപ്പാട്ടിന്റെ വഴികളില്‍ വേറിട്ടൊരു ചരിത്രം കുറിച്ച ഒരു മഹാനായ ഗായകന്‍ ആണ് എസ് എ ജമീല്‍ .പണ്ട് ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ആണ് ,ഈ കത്ത് പാട്ട് ആദ്യമായി കേള്‍ക്കുന്നത്,അന്ന് മുതല്‍ക്കു തന്നെ അതെന്റെ മനസ്സില്‍ തങ്ങി നിന്നു,അത് പ്രവാസത്തിന്‍റെ നൊമ്പരങ്ങള്‍ ആ ഗാനത്തില്‍ ഉണ്ടായിരുന്നത് കൊണ്ടല്ല ,ആ ഗാനത്തിലെ നൊമ്പരങ്ങള്‍ എനിക്ക് അപ്പോള്‍ അറിയാവുന്നതായിരുന്നില്ല  .കേള്‍ക്കാന്‍ ഇമ്പമുള്ള  ഒരു പാട്ട് എന്ന നിലക്കായിരുന്നു അത് എന്നെ ആകര്‍ഷിച്ചത്.

                              പ്രവാസികള്‍ എന്നാല്‍ ഒന്നോ, രണ്ടോ വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വന്നു ,അവരുടെ പത്രാസും മറ്റും കണ്ടു വളന്ന എനിക്ക് , അവര്‍ ഏതോ സ്വര്‍ഗ്ഗ രാജ്യത്ത് അടിച്ചു പൊളിച്ചു ജീവിക്കുന്നവര്‍ ആണ് എന്ന് ,എല്ലാവരെയും പോലെ അന്നൊക്കെ  വിജാരിച്ചിരുന്നു,അന്നൊക്കെ ഇന്നത്തെ പോലെ നെറ്റ് കാളുകളും,വോഇസ്  ചാറ്റും ,ഒന്നും ഇല്ലായിരുന്നല്ലോ,മാത്രവുമല്ലാ വളരെ ചുരുക്കം വീടുകളില്‍ മാത്രമാണ് ലാന്‍ഡ് ഫോണുകള്‍ തന്നെ ഉണ്ടായിരുന്നത്. ആ കാലത്ത്  ഞങ്ങളുടെ നാട്ടില്‍ ലാന്‍ഡ്  ഫോണ്‍ ഉണ്ടായിരുന്നത്  ,എന്‍റെ വീട്ടിലും എന്‍റെ വലിയുപ്പയുടെ  വീട്ടിലും ആണ് ,അത് കൊണ്ട്  അന്ന് നാട്ടില്‍ ഉണ്ടായിരുന്ന പ്രവാസികളില്‍ ചിലര്‍ എന്‍റെ വീട്ടിലേക്കായിരുന്നു വിളിക്കാറുള്ളത് .

                                പ്രവാസികളില്‍  വിളിക്കുന്ന ആള്‍ വീട്ടിലേക്കു  വിളിച്ചു പറയും,ഇന്ന ദിവസം ഇത്ര മണിക്ക് ഞാന്‍ വിളിക്കും വീട്ടുകാരോട്  ഇവിടെ വരാന്‍ പറയണം എന്ന് .ഞാന്‍ ആയിരുന്നു അന്ന് അത് ആ വീട്ടുകാരോട്  ,അല്ലെങ്കില്‍ അവരുടെ മക്കളോ മറ്റോ പഠിക്കാന്‍ വരുമ്പോള്‍ പറയുക.ചിലപ്പോള്‍ പറയാന്‍ മറന്നിട്ടു ആള്‍ വിളിക്കുമ്പോള്‍ ആയിരിക്കും ഓര്‍മ വരിക ,ഉടനെ അവര്‍ വന്നിട്ടില്ലാ കുറച്ചു കഴിഞ്ഞു വരും എന്ന് പറഞ്ഞു ഓടിപ്പോയി അവരുടെ വീടുകളില്‍ പോയി പറയും.അന്നൊന്നും അറിയില്ലല്ലോ പ്രവാസികളുടെ നൊമ്പരങ്ങള്‍ .ആള്‍ വിളിച്ചാല്‍ അവര്‍ക്ക് ഫോണ്‍ കൊടുത്തിട്ട്  ആ മുറിയുടെ വാതിലും അടച്ചിട്ടു ഉമ്മ ഞങ്ങളെയും വിളിച്ചു പുറത്തു വരും .അതെന്തിനാണെന്ന്  അന്ന് അറിഞ്ഞിരുന്നില്ലെങ്കിലും ഇപ്പോള്‍ ഞാന്‍ അറിയുന്നു ,പ്രവാസികളുടെ നൊമ്പരങ്ങളും വീര്‍പ്പു മുട്ടലുകളും അവര്‍ക്ക് മാത്രമായ ലോകത്ത് പങ്കു വെക്കപ്പെടാനായിരുന്നു അതെന്നു .

                           വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാനും ഒരു പ്രവാസി ആയപ്പോള്‍ ,ഇന്നും അനേകം മലയാളികള്‍ ജോലി ചെയ്യുന്ന,ചാനലുകളിലെ കാഴ്ചകളില്‍ മതിമറന്നു അനേകം ആളുകള്‍ പോകാന്‍ കൊതിക്കുന്ന ദുബായി   എന്ന മഹാ നഗരത്തിന്റെ ഹൃദയത്തില്‍ തന്നെ താമസിക്കാന്‍ അവസരം കിട്ടിയപ്പോഴും  എന്‍റെ പിറന്നു വീണ നാടിനെക്കുറിച്ച് ,എന്‍റെ രക്ഷിതാക്കളെക്കുറിച്ച് , എന്‍റെ മനസ്സിലെ വിങ്ങലുകള്‍ മറക്കാന്‍ ഞാന്‍ കേള്‍ക്കാറുള്ള  പാട്ടുകളില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ടവയായിരുന്നു   എസ് എ ജമീലിന്റെ പാട്ടുകള്‍ .അത് കേള്‍ക്കുമ്പോള്‍ മനസ്സിന്റെ മുഖം നാടിന്റെ  ഇട വഴികളിലേക്ക് തിരിച്ചു കൊണ്ടായിരിക്കും ,ഒരായിരം ഓര്‍മകളുടെ ഓരിയിടലുകള്‍   സമ്മാനിച്ചു കൊണ്ട് .അന്ന്  കല്യാണം കഴിച്ചിട്ടില്ലാത്ത എനിക്ക്  എന്‍റെ പ്രിയപ്പെട്ട നാടാണ് ഭാര്യ.മലകളും കുന്നുകളും ,പുഴകളും ,മനസ്സിന്റെ മണിയറയില്‍ എന്നും പച്ചപ്പ്‌ വിതക്കുന്ന വയലേലകളും ആണ്  എന്‍റെ കുരുന്നുകള്‍ ,എസ് എ ജമീലിന്റെ വരികളില്‍ കാണുന്ന പ്രവാസികളും നാടും തമ്മിലുള്ള ആ ഊഷ്മളമായ ബന്ധം .ആ കവിയുടെ മഹത്തായ വരികള്‍ അന്നും ഇന്നും ഇനിയെന്നും മരിക്കുകില്ലാ ...
       മലയാള പ്രവാസികളുടെ നൊമ്പരങ്ങള്‍  മധുര മനോഹരമായ പാട്ടുകളിലൂടെ നമുക്ക് കാട്ടി തന്നെ ,പ്രവാസികള്‍ നില നില്‍ക്കുന്ന കാലത്തോളം ഉയര്‍ന്നു കേള്‍ക്കാവുന്ന ഗാനങ്ങളിലൂടെ നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്ന ആ കവിക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ..

ജമീലിന്റെ വരികള്‍ .......

രണ്ടോ നലോ വര്‍ഷം മുമ്പ് നിങ്ങള്‍ വന്നു
എട്ടോ പത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്നു
അതിലുണ്ടായൊരു കുഞ്ഞിന് മൂന്ന് വയസ്സായിന്ന്
അവനെന്നും ചോദിക്കും ബാപ്പ എവിടെയെന്ന്
ഓടിച്ചാടിക്കളിക്കും -മോന്‍ ബാപ്പാനെ
മാടി മാടി വിളിക്കും -അത് കാണുമ്പോള്‍
ഉടഞ്ഞിടും ഇടനെഞ്ച് പിടഞ്ഞിടും
പൂക്കുഞ്ഞി പൈതലല്ലേ -ആ മുഖം
കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലേ.

മധുരം നിറച്ചൊരെന്‍ മാംസപ്പൂവന്‍ പഴം
മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കൂലൊരിക്കലും
മരിക്കോളമീ നിധി കാക്കും ഞാനെങ്കിലും
മലക്കല്ല ഞാന്‍ പെണ്ണെന്നോര്‍ക്കണം നിങ്ങളും
യൗവ്വനത്തേന്‍ വഴിഞ്ഞേ -പതിനേഴിന്റെ
പൂവനപൂ കൊഴിഞ്ഞേ -താരുണ്യത്തിന്‍
കടഞ്ഞെടുത്ത പൊന്‍കുടമൊടുവില്‍ -ഞാന്‍
കാഴ്ച്ചപ്പണ്ടം മാത്രമായി -ഉഴിഞ്ഞിട്ട
നേര്‍ച്ചക്കോഴി പോലെയായ്................



                           . 
Share this article :

+ comments + 3 comments

എല്ലാവരും കുഞ്ഞു കുട്ടികളടക്കം മൂളിക്കൊണ്ടിരുന്ന ഒരു ഇമ്പമാര്‍ന്ന പാട്ട് തന്നെയായിയുന്നു അന്നത്‌,ഇന്നും. പക്ഷെ അതിന്റെ അര്‍ത്ഥങ്ങളിലെക്ക് കടക്കുമ്പോള്‍ അത് മനസ്സില്‍ കുടിയിരുന്നു പോകുന്നു.
എന്നും ജീവിക്കുന്ന പാട്ട്.

February 6, 2011 at 10:23 AM

മലബാറിലെ മാപ്പിളപ്പട്ടാസ്വാദകർക്ക് പുതിയരീതിയും,അർത്ഥവും സമ്മാനിച്ച കലാകാരനായിരുന്നു എസ്.എ ജമീൽ.ആദ്യത്തെ ഒറ്റപ്പാട്ട് കൊണ്ട് തന്നെ ആയിരക്കണക്കിനു ആരാധകരെയാണു അദ്ദേഹം നേടിയത്.
അർഹതപ്പെട്ട അംഗീകാരം അദ്ദേഹത്തിനു ലഭിച്ചില്ല.ഒരിടതുപക്ഷ സഹയാത്രികനായതു കൊണ്ടാവാം പലപ്രവാസി സംഘടനകളും അദ്ദേഹത്തെ തഴയുന്നതാണ് കണ്ടത്.
ഈ വേളയിൽ അദ്ദേഹത്തെ സ്മരിച്ചത് ഉചിതമായി.എസ്.എ ജമീലിന്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലി.

February 16, 2011 at 4:19 AM

ഗാനരചയിതാവ്,ഗായകന്‍,മെജീഷ്യന്‍,ചിത്രകാരന്‍,മനഃശാസ്ത്രഞ്ജന്‍!
എല്ലാമായിരുന്നു എന്റെ നാട്ടുകാരനായ ശ്രീ എസ് എ ജമീല്‍
പടച്ചോന്‍ തഴയാത്തവരുടെ കൂട്ടത്തിലാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kasaragod Bloggers - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger