Home » , , » സംഭവങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍...

സംഭവങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍...

Written By Admin on Feb 2, 2011 | 4:07 AM

ചെറു ഞെരക്കത്തോടെ കോട്ടിക്കുളം സ്റ്റേഷനില്‍ വണ്ടി നിന്നു. കലപിലയോടെ ആളുകള്‍ കയറാനും ഇറങ്ങാനും ശ്രമിച്ചു.
“കപ്പലണ്ടി... വട വഡാ .......... പശു കരയുന്നത് പോലെ വിളിച്ചു കൂവുന്നു..
ഇതിനിടയില്‍ ഞാനെങ്ങനെയോ പുറത്ത്‌ എറിയപ്പെട്ടു. എന്റെ കൈ ആരുടെയോ പുറത്ത്‌ സ്പര്ശിച്ചതിനു അയാള്‍ നിഘണ്ടുവിലില്ലാത്ത വാക്കുകള്‍ എന്റെ മേല്‍ ചൊരിഞ്ഞു. എനിക്ക് പല്ല് പുളിക്കുന്നതായി അനുഭവപ്പെട്ടു.
ഉച്ച വെയിലിനു പതിവിലും കടുപ്പം. സ്റ്റേഷന്‍ പിറകിലുള്ള അരയാലിന്റെ നിഴല്‍ പറ്റി ഞാന്‍ നിന്നു .
കിതപ്പ്‌ മാറ്റിയതിനു ശേഷം വണ്ടി വടക്കോട്ട് നീങ്ങി. എവിടെ നിന്നോ ഓടി വന്ന തവിട്ടു നിറമുള്ള പൂച്ച എന്നെ നോക്കി കരയാന്‍ തുടങ്ങി. പാവം വിശക്കുന്നുണ്ടാകും..

അരയാലിന് മുകളില്‍ കാക്കകളുടെ കൂത്ത്.. എന്നെ തൊട്ടു തൊട്ടില്ല എന്നാ മട്ടില്‍ മൂക്കിനു മുന്നിലൂടെ കാക്കകാഷ്ടം താഴോട്ട് വീണു.
ഭാഗ്യം..
എനിക്കവിടെ അധികം കാത്ത് നില്കേണ്ടി വന്നില്ല. മധു വരുന്നുണ്ട്. തുഴഞ്ഞു തുഴഞ്ഞാണ് അവന്റെ വരവ്.
അവന്‍ ചെറുതായി എന്റെ വയറില്‍ ഇടിച്ചു കണ്ണിറുക്കി മൂന്നോ നാലോ പല്ലുകള്‍ വെളിയിലിട്ട് കൊണ്ട് ചോദിച്ചു.
ഏട്രാ നീ..?
അങ്ങിങ്ങായി അല്പം താടി രോമങ്ങള്‍ പ്രത്യക്ഷപ്പെട്ടതോഴിച്ചാല്‍ അവന്റെ രൂപത്തിലും ഭാവത്തിലും പറയത്തക്ക മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
പാട വരമ്പും ഇടുങ്ങിയ കിളകളും പിന്നിട്ടു അവന്റെ വീട്ടിലേക്കുള്ള വഴിയിലൂടെ ഞങ്ങള്‍ നിശബ്ദരായി നടന്നു.
നന്നേ ചെറുതായിരുന്നു അവന്‍ താമസിക്കുന്ന വാടക വീട്. പെണ്ണും പിടക്കൊഴിയോന്നുമില്ലാത്ത അവന് അത് തന്നെ ധാരാളം എന്ന് പറഞ്ഞു.
അര്ബുകദം ബാധിച്ചു അച്ഛന്‍ മരിച്ചപ്പോള്‍ ആശ്രിതനിയമനത്തില്‍ PWD യില്‍ ക്ലര്കായി ജോലിയില്‍ കയറിയതും പിന്നെ സ്ഥലം മാറ്റമുണ്ടായതിനെ കുറിച്ചും അവന് പറഞ്ഞു കൊണ്ടേയിരുന്നു.
ഞാനും എന്റെ പരാധീനതകളുടെ മാറാപ്പഴിച്ചു.
മരുഭൂമിയിലെ ഉഷ്ണക്കാറ്റിനെ കുറിച്ചും കഥകളോ നിറങ്ങളോ ഇല്ലാത്ത എന്റെ ദിവസങ്ങള്‍ കടന്നു പോയതിനെ കുറിച്ചും.
പിന്നെ ഞങ്ങള്‍ പഴയ ഓര്മ്മ കള്‍ ചിക്കി ചികഞ്ഞെടുത്തു.. ഒരു പാട് ചിരിച്ചു. ഞങ്ങളുടെ കണ്ണ്‍ നനഞ്ഞു.
ഇനി ഒരിക്കലും ഞങ്ങളോടൊപ്പം കൂട്ടിരിക്കാന്‍ ഇല്ലാതെ പോയ സുഹുര്ത്‌ നസീറിനെ കുറിച്ച് ഓര്ത്ത്പ്പോള്‍ മാത്രമാണ് ഞങ്ങളുടെ ചിരി അടങ്ങിയത്.
പോടി പറക്കുന്ന കളിമൈതാനമാണ് എന്റെ മനസിലിപ്പോള്‍...വിങ്ങിലൂടെ മേല്‍ കീഴ് നോക്കാതെ നസീര്‍ പന്തുമായി ഓടുന്നു. കാളയെന്നു വിളിച്ചു അവനെ ഞങ്ങള്‍ കളിയാക്കുന്നു. ഭാവിയില്‍ ബെന്ജോിണ്സന്‍ ആവാന്‍ വേണ്ടി ടാര്‍ ചെയ്യാത്ത നിരത്തിലൂടെ ഞാന്‍ നസീറിന്റെ കൂടെ ഒരു പാട് ദൂരം ഓടിയത്‌....
ദാരിദ്ര്യത്തിന്റെ മാറാല പിടിച്ച അവന്റെ വീട്.. ഉമ്മറത്ത് അവനെയും കാത്തിരിക്കുന്ന ഉമ്മയുടെ ദൈന്യ മുഖം. ഇടയ്ക്ക് ജോലി തേടിയുള്ള അവന്റെന ബോംബെ യാത്ര.
അവന്റെ ഗന്ധവും നിറവും പേറി എന്നെ തേടി വരാറുള്ള കത്തുകള്‍.
എന്റെ ഗള്ഫ് യാത്ര...
നീണ്ട പ്രവാസം കാലത്തിന്റെ മലക്കം മറിച്ചിലില്‍ ഞാനറിയാതെ പാടവും കളി മുറ്റവും ഒക്കെ വിസ്മ്രിതിയിലാവുകയായിരുന്നു.
പരിചയ സമ്പന്നമായ ആ ഇടവഴി അവസാനിച്ചു. അവിടത്തെ പ്രഭാതത്തിന്റെ കുളിര്മഴയിലൂടെയും കഥകള്‍ പറയുന്ന സായം സന്ധ്യയിലൂടെയും കടന്നു പോയിട്ടുള്ള എന്റെഥ നിമിഷങ്ങള്‍. അത്ര മേല്‍ ദീപ്തമായിരുന്നു ആ ജീവിതം. മഞ്ഞിന്റെ ഈറനണിഞ്ഞ ധനുമാസ രാവിന്റെ ഏകാന്തതയില്‍ അകലെ നിന്നെത്തുന്ന കേളി കൊട്ടിന്റെ നേര്ത്തെ അലകളില്‍ കടിഞ്ഞാണില്ലാത്ത ഹര്ശോന്മാധത്ത്‌ന്റെ ലഹരിയില്‍ എല്ലാം മറന്നുള്ള ആ ജീവിതം മഞ്ഞിന്റെ നനവാര്ന്ന പുല് മേത്തയിലൂടെ ..

എങ്ങു നിന്നോ ഒഴികിയെത്തിയ കുസൃതിക്കാറ്റിന്റെ തലോടലില്‍ ഞാന്‍ ഭൂത കാലത്തില്‍ നിന്നും പുറത്ത് വന്നു.
ഇരുളുന്നതിനു മുംബ് സ്റേഷനില്‍ എത്തണം എന്ന എന്റെത നിര്ബ‍ന്ധത്തിനു മുമ്പില്‍ സംഭാഷണത്തിന് താല്കാ ലിക വിരാമം..
പതിവ് പോലെ തന്നെ മധു തൊട്ടും തലോടിയും എന്നെ യാത്ര അയക്കാന്‍ മറന്നില്ല.
സ്റ്റേഷന്‍ പരിസരം ആകെയൊരു മൂകതയില്‍ മുങ്ങിയിരിക്കുന്നു. അകലെ നിന്നും നീണ്ട ഒരു ചൂളം വിളി. റെയില്‍ പാളം പതുക്കെ ഒന്നിളകി.
വണ്ടിയില്‍ കയറാനുള്ള എന്റെമ ശ്രമം തടയുന്ന മട്ടില്‍ ഞാന്‍ മുമ്പ് കണ്ട അതെ പൂച്ച എന്റെര കാലുകള്ക്കിടയില്‍ ചുറ്റുകയും ദീനമായി കരയുകയും ചെയ്യുന്നു. ഒരശങ്കയോടെ ഞാന്‍തിനെ തട്ടി മാറ്റി.
യാത്ര ക്ഷീണത്തില്‍ ചിലര്‍ ഇരുന്നും കിടന്നും കൂര്ക്കം വലിക്കുന്നു.ട്രെയിന്‍ ജനാലയിലൂടെ എന്റെ് നോട്ടം പുറം കാഴ്ച്ചകളിലെക്കിറങ്ങി. ആളുകളൊക്കെ നിഴലുകലായി മാറാന്‍ തുടങ്ങിയിരിക്കുന്നു. പ്ലാറ്റ്‌ ഫോമിലെ അരണ്ട വെളിച്ചത്തില്‍ എനിക്കങ്ങനെ ആണ് തോന്നിയത്‌.
ഇടയ്ക്കെപ്പോഴോ പ്ലാട്ഫോമിലെ സിമന്റ് ബഞ്ചില്‍ ഇരിക്കുന്ന ആളില്‍ എന്റെ് സവിശേഷ ശ്രദ്ധ പതിഞ്ഞു.
കണ്ടു മറന്ന മുഖം അയാള്‍ എന്നെ മാടി വിളിക്കുന്നു. എന്തോ ഒരു ഉള്‍ വിളിയിലെന്ന വണ്ണം ഇഴയാന്‍ തുടങ്ങുന്ന വണ്ടിയില്‍ നിന്നും പണിപ്പെട്ട് ഞാന്‍ പുറത്തേക്ക ചാടി.
ധൃതിയില്‍ അയാളിരുന്ന സിമന്റ് ബെന്ചിനടുതെത്തി.
അവിടം ശൂന്യം.
ആരാണെന്നെ കളിപ്പിച്ചത്?..അങ്ങനെ ഒരു തോന്നലോടെ ആള്ക്കൂ ട്ടത്തില്‍ പരതിയെങ്കിലും ഫലമുണ്ടായില്ല.
നീണ്ട ഒരു ചൂളം വിളിയോടെ ട്രെയിന്‍ മുന്നോട്ട് നീങ്ങിത്തുടങ്ങി. സന്ധ്യ കൊഴുത്തു. അങ്ങിങ്ങ് ചീവീടിന്റെ രാഗ വിസ്താരം.
ഇനിയിപ്പോള്‍ മധുവിന്റെ വീട് തന്നെ ശരണം. രണ്ടാമതൊന്നു ആലോചിക്കാന്‍ നിന്നില്ല. നേരെ മധുവിന്റെ വീട്ടിലേക്ക്‌ നടന്നു.
കഥകളൊക്കെ കേട്ടപ്പോള്‍ മധുവിന്റെ ചുണ്ടില്‍ ചിരി പടര്ന്നു .
“തീവണ്ടിയപകടത്തില്‍ നസീര്‍ മരിച്ചു എന്നത് സത്യമാണ്. ആ സ്ഥിതിക്ക പ്ലാറ്റ്‌ ഫോമില്‍ നീ കണ്ടത്‌ വേറെ ആരെയെന്കിലുംമാവാം. അല്ലെങ്കില്‍ നസീരായി നിനക്ക് തോന്നിയതാവാം.ഒരു മായ ക്കാഴ്ച പോലെ”.
ഒരു സൈകൊലജിസ്റിനെ പോലെ അവന് പറയാന്‍ തുടങ്ങി ഞാനും അങ്ങനെ തന്നെ വിശ്വസിക്കാന്‍ ശ്രമിച്ചു.
അത്താഴത്തിനു ശേഷം ഞങ്ങള്‍ അധികമൊന്നും സംസാരിച്ചില്ല. നസീറിനെ കുറിച്ച ആലോചിച്ച്ചിരിക്കെ കണ്ണില്‍ കനം തൂങ്ങുകയും ഞാന്‍ സ്വപ്നത്തില്‍ വഴുതി വീഴുകയും ചെയ്തു. ..
ഒറ്റപ്പെട്ട ഒരു ദ്വീപ്‌. ആകാശത്ത് നിന്നും ഒരഗ്നി ഗോളം കറങ്ങി വരുന്നു. എന്റെ് നേര്ക്ക്ക‌. ഞാനോടി. പിന്നെ കടലില്‍ ചാടി.
ഇപ്പോള്‍ ഞാന്‍ മരുഭൂമിയില്‍... ഉയരം കൂടിയ മേനി മറക്കാത്ത കുറെ മനുഷ്യര്‍... കൂടെ പട്ടികളും ഉണ്ട്. പട്ടികള്‍ എന്റൊ നേര്ക്ക്ര‌ ഓടിയടുക്കുന്നു.
ഒട്ടചാട്ടത്തില്‍ ഞാന്‍ എന്റെ ഗ്രാമത്തില്‍ എത്തി.
കളി മുറ്റം. പോടീ പറക്കുന്ന നിരത്ത്. സുഹുര്ത്ത് നസീര്‍ എന്നോട എന്തോ പറയാന്‍ ഭാവിക്കുന്നു.
ഒരു പൂവന്‍ കോഴിയുടെ കൂവലില്‍ എന്റെെ സ്വപ്നം മുറിഞ്ഞു. ഞാന്‍ വല്ലാതെ കിതച്ചു.
പുറത്തേക്കുള്ള വാതില്‍ തുറന്നപ്പോള്‍ തണുത്ത കാറ്റ് അകത്തേക്ക്‌ തള്ളിക്കയറി. പുലരിയുടെ നിശ്വസങ്ങളില്‍ ഞാന്‍ അലഞ്ഞു. മടിച്ചു മടിചാണെന്കിലും മേഖങ്ങല്ക്കി ടയിലൂടെ പുതിയ വര്ണ്ണ ങ്ങള്‍ തെളിഞ്ഞു നോക്കുന്നുണ്ട്.
ഇടയ്ക്ക് തവിട്ടു നിറമുള്ള പൂച്ച എന്നെ നോക്കി ദീനമായി കരയുന്നു.
“ഇതെന്തു കഥ. ഈ പൂച്ച എന്റെ് പിന്നാലെ തന്നെയുണ്ടല്ലോ...”
ഞാനൊന്ന്‍ തോണ്ടയനക്കിയപ്പോള്‍ അത് എങ്ങോ അപ്രത്യക്ഷമായി.
ഗെയ്ടില്‍ തൂങ്ങിക്കിടക്കുന്ന പത്രമെടുത്ത് ആര്ത്തിങയോടെ അക്ഷരങ്ങളില്‍ മിഴി പായിച്ചു.
ഞെട്ടിപ്പോയി.!!
ഞെട്ടലില്‍ നിന്നും മോചിതനാകുന്നതിനു മുംബ് അകത്തേക്ക്‌ ഓടി. കൂര്ക്കം വലിച്ചുറങ്ങുന്ന മധുവിനെ വിളിച്ചുണര്ത്തി . അവന് കയ്പോടെ എന്നെ നോക്കി. പിന്നെ കണ്ണ് തിരുമ്മി കൊണ്ട പത്രത്തിലേക്ക് ഏന്തി വലിഞ്ഞു..
ട്രെയിന്‍ പാളം തെറ്റി. അറുപതോളം മരണം. മൂന്നു ഭോഗികള്‍ ചന്ദ്രഗിരി പുഴയിലേക്ക്‌ മറിഞ്ഞു.തെരച്ചില്‍ തുടരുന്നു.
ഞാന്‍ ഇന്നലെ യാത്ര ചെയ്യേണ്ടിയിരുന്ന വണ്ടിയായിരുന്നു അത്.
മധു എന്നെ ആകെ ഒന്നുഴിഞ്ഞതിനു ശേഷം പറഞ്ഞു “ നിന്റെ ഭാഗ്യം..”
ഇന്നലെ സ്റേഷനില്‍ നസീറിനെ കണ്ടത്‌ മധു പറഞ്ഞ പോലെ മായക്കാഴ്ച..
രാത്രിയിലെ സ്വപ്നം.
വിടാതെ പിന്തുടരുന്ന തവിട്ടു നിറമുള്ള പൂച്ച....!
ഇതിന്റെയൊക്കെ പൊരുളെന്ത്?
ഞാന്‍ മിഴിച്ചിരിക്കുന്നത് കണ്ടിട്ടോ എന്തോ മധു ഇങ്ങനെ പറഞ്ഞു
“കൊയറ്റ്‌ ആക്സിടെന്റല്‍”
സംഭവങ്ങള്‍ കൂട്ടി വായിക്കുന്നതാ കുഴപ്പം. അപ്പോള്‍ മാത്രമേ അത്ഭുതമുള്ളൂ. എല്ലാം വെവ്വേറെ കാണാന്‍ ശ്രമിക്ക. തികച്ചും സ്വാഭാവികം മാത്രം....

പക്ഷെ എന്റെി മനസ് ഏതൊക്കെയോ ഒറ്റപ്പെട്ട ദ്വീപുകളിലൂടെ സഞ്ചരിക്കുകയായിരുന്നു.
അന്തമില്ലാതെ....
(ശുഭം)


Share this article :

+ comments + 1 comments

February 5, 2011 at 6:25 AM

നല്ല അവതരണം ... ആശംസകള്‍ .

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kasaragod Bloggers - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger