മെസ്സില് കേറാന് പേടിയാന്നാൾക്കെല്ലായിറ്റ് ഇണ്ടാക്കിയ സ്പെഷല് കഞ്ഞി…ദെബസം ഒര് നേരം പള്ള നെർച്ചും കോരിക്കുടിച്ചെങ്ക്, കാൽത്തെയാമ്പൊൾക്ക് നല്ലോണും പയിക്കും…. മാതൊറൊല്ലാ…. ബയറ് ബല്ലാണ്ട് കാലിയായിറ്റ് സൌഖ്യോം ആഉം…
പൊടിയരി… അര സേറ് (നെല്ല് കുത്തീറ്റ് ഇണ്ടാക്ക്യ അരിയെങ്ക് ജോറ്… പീടിയേന്ന് കിട്ട്ന്ന അരിയെങ്ക്.. നല്ലോണും കൌവ്വണം… അല്ലാങ്ക് അരീൽത്തെ കാട്ടം കഞ്ഞീല് ആയിപ്പോഉം. കൌവുമ്പൊ അയിൽത്തെ കളറ് പോന്നെങ്ക് സാരോല്യ)
ബെള്ളം…. ബേആനു ബേണ്ടീറ്റ്
ഉപ്പ്………നുള്ളീറ്റ് ഇടാന്
കപ്പോള്…. കഞ്ഞിത്തണ്ണിക്ക് എരിയാന്
നീരുള്ളി….. 2 എണ്ണം നല്ല പാങ്ങെലെ അരിഞ്ഞിറ്റ് ബെക്കണം.
തേങ്ങ…….. അരപ്പാതി നല്ലോണും ചെരകീറ്റ് ബെക്കണം.. കഞ്ഞിക്ക് റ്റേസ്റ്റ് കിട്ടാന്.
നല്ലോണും കഔവിയ അരീല് കഞ്ഞീന്റെ പാകത്തിനു ബെള്ളം ബീത്തീറ്റ് പ്രസർ കുക്കറില് ബേയിക്കാനു ബെക്ക്….. പ്രസറു കുക്കറീന്ന് ലണ്ട് മൂന്ന് ബിസിലു കേക്കുമ്പളത്തേക്ക് അയിന്റെ ഉള്ളിലു എല്ലാം ഒരു മാതിരി ബെന്തിറ്റ് ഇണ്ടാഉം… അപ്പൊളത്തേക്ക് തീ കെട്ത്ത്.
കുക്കറ്ന്റുള്ളില് ബെള്ളം ബറ്റിപ്പോയിറ്റ്ണ്ടെങ്ക്… ബേജാറാക്കിയേറ്ണ്ടാ… ഒരു പാത്രത്തിലു ബെള്ളം ബീത്തീറ്റ് തെൾപ്പിക്ക്…അയിൽന്ന് പാകത്തിനു ബെള്ളം കോരീറ്റ് കഞ്ഞിക്ക് ഇട്ടെങ്ക് മതി.
അന്നിറ്റായിറ്റ് കൊർച്ച് കുള്ക്കാന് ബെക്ക്…. സെദേല്ലം പോട്ട്…. സെദേല്ലം പോന്ന കുള്പ്പ് ആയിറ്റാമ്പോ പ്രസറ് കുക്കറ്ന്റെ മൂട് തൊർക്ക്. അന്നിറ്റായിറ്റ് ഒര് കയിലിട്ടിറ്റ് നന്നായിറ്റ് യെൾക്ക്… അയിന്റ്റൊക്കെ തേങ്ങ പീരേം..പിന്നെ ഉള്ളീം കപ്പോളും കൂട്ടീറ്റ് നല്ലോണും ഇടിച്ചിറ്റ് പിയിഞ്ഞതും ഇട്ടിറ്റ് യെൾക്ക്….. റ്റേസ്റ്റ് ബേണ്ടാൺക്കെ ഉപ്പും ഇട്ടിറ്റ് ഒരിക്കൊ കൂട്ടീറ്റ് യെളക്ക്…. ഇപ്പൊ നല്ല ജക ജക അൽക്കുത്ത് കഞ്ഞി കോരിക്കുടിക്കാനു പാങ്ങായി…. കൊറച്ച് കരിഞ്ചീരകം ബർത്തിറ്റ് ഇട്ടെങ്ക് നല്ല മണോം കിട്ടും.
ഒരിക്കൊ ആക്കെറ്റ് കുടിച്ചാള്… പിന്നെ എപ്പളും ഒരു ക്ലാസ് കോരീറ്റ് കുടിക്കാണ്ടിരിക്കേല…. അത്തരക്ക് പാങ്ങ്ണ്ടാഉം….തംസ്യം ബേണ്ടാ….
Home »
കഞ്ഞി
,
കാസറഗോഡന്‍ വിഭവം
,
പാചകം
,
പാചകക്കുറിപ്പുകള്‍
,
മുജീബ് കൈന്താര്‍
» അല്‍ക്കുല്‍ത്ത് കഞ്ഞി…(മുജീബ്ച്ച സ്പെഷ്യല്‍)
അല്‍ക്കുല്‍ത്ത് കഞ്ഞി…(മുജീബ്ച്ച സ്പെഷ്യല്‍)
Written By Admin on Dec 20, 2010 | 11:44 AM
Labels:
കഞ്ഞി,
കാസറഗോഡന്‍ വിഭവം,
പാചകം,
പാചകക്കുറിപ്പുകള്‍,
മുജീബ് കൈന്താര്‍
Post a Comment