Latest Post

എനിക്കുമുണ്ടൊരു മരണം...

Written By Admin on Dec 30, 2012 | 2:11 AM

ഇന്നെന്തു കൊണ്ടോ മരണത്തെക്കുറിച്ചെനിക്കെഴുതാൻ തോന്നുന്നു. ആമുഖമാവശ്യമില്ലാത്ത അനിവാര്യതയാണു മരണം. കണ്ടും കേട്ടും വായിച്ചും മരണമെനിക്ക് പരിചിതമാണ്. എല്ലാ മരണവും പകരുന്നത് ദുഃഖമാണ്. മനുഷ്യർക്കിടയിലെ ഏതു ഭിന്നതകൾക്കും അതിരുകൾക്കുമതീതമായി അഭിപ്രായത്തിൽ ഏകോപിക്കുന്ന പ്രതിഭാസമാണത്. സുനിശ്ചിതമാണെന്ന്, ഒരുപക്ഷേ അസ്വസ്ഥമാക്കുന്ന, ധൈര്യത്തോടെ പറയാൻ പറ്റുന്ന ഭാവിയും മരണം മാത്രമാണ്.
അൽഭുതാവഹമായ പുരോഗതിയിലൂടെ സഞ്ചരിക്കുമ്പൊഴും അടുത്ത നിമിഷം വരാനിരിക്കുന്ന മരണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാൻ മനുഷ്യനൊരു മാർഗ്ഗവുമില്ല. ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയാണ് മരണം നമ്മിലേക്ക് ഓടിയടുക്കുന്നത്.. എന്തൊക്കെ കാരണങ്ങളാണ് മരണത്തെക്കുറിച്ചു പറയാൻ നാം വിശേഷിപ്പിക്കുന്നത്.. കുഴഞ്ഞ് വീണ്.. നെഞ്ചു വേദനിച്ച്.. തലകറങ്ങി.. വാഹനമിടിച്ച്.. അങ്ങനെ എന്തെന്ത് കാരണങ്ങൾ..
ഒടുക്കം നിശ്ചയിക്കപ്പെട്ടൊരു യാത്രയുടെ വഴിത്തിരിവാണു മരണം. അത് എല്ലാ വേദനകളെയും ഒരു ഭാണ്ഡം പോലെ ചുമക്കുകയോ ഇറക്കിവെക്കുകയോ ചെയ്യുന്നു. ദൈവവുമായുള്ള ആത്മഭാഷണങ്ങളിൽ എന്നും ദീർഘായുസ്സിനു വേണ്ടി അപേക്ഷിക്കാറുണ്ട്. ആരോഗ്യത്തിനു വേണ്ടി അർത്ഥിക്കാറുണ്ട്. മരണം ഒരു അനിവാര്യതയായി എന്നിലേക്കടുക്കുന്ന നേരത്ത് ഒരു സുഖനിദ്രപോലെ അതിനെ പുൽകാനായി പ്രാർത്ഥിക്കാറുണ്ട്. എന്നിട്ടും സൗകര്യത്തിനുവേണ്ടി മരണത്തെ മാത്രം മറന്നുകളയാനാവുന്നതെങ്ങനെയെന്ന് അൽഭുതത്തോടെ, ദുഃഖത്തോടെ ആലോചിക്കാറുമുണ്ട്.
ഇമവെട്ടുന്ന നേരം കൊണ്ട് പുലരാനിരിക്കുന്നൊരു പ്രഭാതത്തിലെ കറുപ്പും വെളുപ്പും നിറഞ്ഞ പത്രത്താളുകളിലൊന്നിൽ ഒരുവാർത്ത മാത്രമായി എന്റെ മരണവും വരാനിരിക്കുന്നു. ആയാസരഹിതമായി ഞാൻ വലിച്ചുവിടുന്ന ശ്വാസോച്ഛ്വാസം പൊടുന്നനെ നിലയ്ക്കാനിരിക്കുന്നു. എന്റെ അറിവോ അനുവാദമോ ആവശ്യമില്ലാതെ എനിക്കായി മിടിച്ചുകൊണ്ടിരുന്ന ജീവനാഡികൾ എന്നെന്നേക്കുമായി നിശ്ചലമാകാനിരിക്കുന്നു.
ഓരോ ദിനയാത്രയിലും മുമ്പിൽ വിളക്കുപോലെ നടന്ന പിതാവിന്റെ വെളിച്ചമിനിയില്ലാതെ.. ഒരു ജന്മം മുഴുവൻ നാസാരന്ധ്രങ്ങളിൽ നറുമണമായി നിറഞ്ഞ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നൽകിയ ഉമ്മയുടെ ചൂടിനിയില്ലാതെ, എനിക്കിനിയും പകർന്നു തീർന്നിട്ടില്ലാത്ത തെളിനീരുപോലെ ശുദ്ധമായ സഹധർമ്മിണിയുടെ സ്നേഹമിനിയറിയാതെ .. ഒരു പൂമൊട്ടിന്റെ സ്പർശം പോലെ മൃദുലമായ ചുംബനങ്ങളേൽപ്പിക്കുന്ന കുഞ്ഞുമോളുടെ ചുണ്ടുകളുടെ സ്പർശമിനിയേൽക്കാതെ ഞാനൊരു ജഢം മാത്രമായവശേഷിക്കാനിരിക്കുന്നു. അന്ന്, എന്റെ ആത്മാവ് വേർപെട്ടുപോയെന്നറിയുന്ന നേരം എനിക്കേറെ പ്രിയപ്പെട്ടവർ അതുൾക്കൊള്ളാൻ വിമുഖത കാട്ടിയേക്കാം.. ഏങ്ങിക്കരഞ്ഞേക്കാം.. വാവിട്ട് നിലവിളിച്ചേക്കാം..
മരണം എന്ന യാഥാർത്ഥ്യത്തെ ഒരിക്കൽ കൂടി ഉൾക്കിടിലത്തോടെ അവർ തിരിച്ചറിയും. കഴിഞ്ഞുപോയ നിമിഷം വരെ, അവരുടെ സ്നേഹത്തിന്റെ വകഭേദങ്ങൾക്കനുസരിച്ച്, ചുരുക്കിയും നീട്ടിയും എന്റെ പേരു വിളിച്ചിരുന്നവർ "മയ്യിത്" (ശവം) എന്ന് മാത്രം എന്നെ വിശേഷിപ്പിക്കും. ആചാരപ്രകാരം അവരെന്റെ കാലുകൾ കൂട്ടിക്കെട്ടും, കണ്ണുകൾ തഴുകിയടയ്‌ക്കും, സന്ധികളിൽ പരുത്തി വെക്കും, വെളുത്ത വസ്ത്രം കൊണ്ടവരെന്നെ മറയ്‌ക്കും. ഏറ്റവും പ്രിയപ്പെട്ട ചിലരെന്റെയടുത്ത് അവസാനമായി കുറേ നേരമിരിക്കും.
വാർത്തയറിഞ്ഞു വന്ന മറ്റുള്ളവർ വീട്ടുമുറ്റത്ത് അങ്ങിങ്ങായി കൂട്ടം കൂടി നിൽക്കും. മരണത്തിന്റെ കാരണങ്ങൾ തിരക്കും. ഇന്നലെ കൂടെയിരുന്ന് തമാശ പറഞ്ഞ നിമിഷങ്ങളെക്കുറിച്ചു പറഞ്ഞ് അൽഭുതപ്പെടും. എന്നിൽ കണ്ട നന്മകളെ ചിലർ എടുത്തുപറയും. മയ്യിത്തിനെ ബഹുമാനിച്ച് എന്നിലെ തിന്മകളെ അവർ മനഃപൂർവ്വം മറക്കും.
പിന്നെപ്പിന്നെ മയ്യിത്ത് കുളിപ്പിക്കാൻ ഇനിയും ബാക്കിയുള്ള മണിക്കൂറുകളിൽ അസ്വസ്ഥമായി വാച്ചുകളിലേക്ക് നോക്കും. മെല്ലെ അവരുടെ വിഷയങ്ങൾ മാറും. ഇന്നലെ കണ്ട ആവേശകരമായ ക്രിക്കറ്റിനെക്കുറിച്ച്, രാത്രി ചാനലിൽ നടന്ന ചൂടുള്ള ചർച്ചയെക്കുറിച്ച്, ഇനി നടക്കാനിരിക്കുന്ന പ്രിമിയർ ലീഗ് മൽസരങ്ങളെക്കുറിച്ച്, മയ്യിത്ത് മറയടക്കിയതിനു ശേഷം പോകാനും പങ്കെടുക്കാനുമുള്ള പരിപാടികളെക്കുറിച്ചൊക്കെ അവർ സംസാരിച്ച് തുടങ്ങും..
കുളിപ്പിക്കാനായി എന്റെ ജഢം പൊക്കിയെടുക്കുന്നതിന്ന് മുമ്പായി ഉറ്റവരെന്റെ മുഖത്തർപ്പിക്കുന്ന ചുംബനങ്ങൾക്കൊപ്പം നിയന്ത്രിക്കാനാവാത്ത ചുടുകണ്ണുനീരുകളും അകമ്പടിയാവും. നികത്താനാവാത്ത വേർപാടിന്റെ നിസഹായതയിൽ ചിലർ മനംപൊട്ടിക്കരയും. പിന്നീട്, കുളിപ്പിച്ച്, സുഗന്ധം പൂശി, മൂന്ന് കഷ്‌ണം വെളുത്ത വസ്ത്രങ്ങളിൽ പൊതിഞ്ഞ് മയ്യിതിനെയവർ ചുമന്നു കൊണ്ടുപോവും. ഒരു മയ്യിത്തിനു മേൽ നിർബന്ധമായ നിസ്‌ക്കാരവും പ്രാർത്ഥനയും കഴിഞ്ഞ്, ഞാൻ മരിച്ചുവെന്നറിഞ്ഞ നിമിഷം മുതൽ ഒരുക്കിത്തുടങ്ങിയ ആറടി മണ്ണിന്റെ ആഴത്തിൽ എന്റെ ജഢത്തെയിറക്കി വെക്കും. എന്റെ കവിളിൽ നിന്ന് വസ്ത്രം നീക്കി മണ്ണിനോട് ചേർത്ത് വെക്കും. ദിവസവും കുളിച്ചും അലങ്കരിച്ചും അഹങ്കരിച്ചും ഞാൻ സൂക്ഷിച്ച ഈ ശരീരം മണ്ണിലേക്കു ചേരേണ്ട മറ്റൊരനിവാര്യതയ്‌ക്കും അവിടെ തുടക്കമാവും.
"മണ്ണിൽ നിന്നാണു നിങ്ങളെ സൃഷ്ടിച്ചത്
അതിലേക്കാണു നിങ്ങൾ മടങ്ങുന്നത്
അതിൽ നിന്നാണു നിങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതും"
എന്ന ഓരോ വാചകങ്ങളോടൊപ്പം ഓരോ പിടി മണ്ണ് എന്റെ ഖബറിടത്തിലെ മൂടുകല്ലിനു മുകളിലേക്ക് അവരെറിയും. കുഴിച്ചെടുത്ത പൂഴിമണലുകളെല്ലാം എന്റെ ഖബറിടത്തിനു മുകളിൽത്തന്നെ നിരത്തി തിരിച്ചറിയാനായൊരടയാളം മാത്രമവശേഷിപ്പിച്ച് അവർ പിരിഞ്ഞു പോകും. എനിക്കായൊരുക്കിയ ആറടി മണ്ണിൽ ഞാൻ മാത്രമാവും.
അവർ പോയിക്കഴിഞ്ഞാൽ, എന്നിൽ നിന്ന് വേർപിരിഞ്ഞു പോയ ആത്മാവെനിക്കു തിരിച്ചു കിട്ടിയാൽ ആറടി മണ്ണിന്റെ ഭീതിതമായ ഇരുട്ടിൽ ഞാൻ അസ്വസ്ഥമാകുമായിരിക്കുമോ?


അയല്‍ക്കാര്‍

Written By Admin on Sep 9, 2012 | 1:58 PM

എന്റെ ഉമ്മ സുലൈഖ
അയല്‍പക്കത്തെ രണ്ടു അമ്മമാര്‍
ഉണ്ണിയമ്മയും കുമ്പമ്മയും
പരസ്പരം സുഖദുഃഖങ്ങള്‍ പങ്കുവെച്ചവര്‍
ഉമ്മയുടെ നല്ല കൂട്ടുകാരികള്‍

ചിരട്ടയും ചകിരിയുമായി തീ കടം വാങ്ങാന്‍ വന്ന ഉണ്ണിയമ്മ
ഒരു മുറി തേങ്ങ ചോദിച്ചുവന്ന കുമ്പമ്മ
വിളക്ക് കത്തിക്കാന്‍ മണ്ണെണ്ണക്ക് വന്ന നാരായണിചേച്ചി
അച്ഛന് മുറുക്കാനായി അടയ്ക്കയ്ക്ക് വന്ന പുഷ്പമോള്‍
അടുപ്പില്‍ തീ പുകയ്ക്കാന്‍ ഒരു നാഴി അരിക്ക് വന്ന ലീലാമ്മ
പശുവിന്‍ കിടാവിന് പുല്ലിന് വന്ന കണ്ണേട്ടന്‍
ഇവരെല്ലാം എന്റെ നല്ല അയല്‍ക്കാര്‍

പാതിരാസമയത്തും ഡോക്ടറുടെ അടുത്തു പോകാന്‍ 
ഓടിവന്ന കിട്ടേട്ടന്‍
റേഷന്‍ കടയില്‍ പോകുമ്പോള്‍
ഉമ്മാക്ക് വല്ലതും വേണോന്നുരിയാടുന്ന കുട്ടിയേട്ടന്‍
പിന്നെ ശങ്കരേട്ടനും കണ്ണേട്ടനും മണിക്കുട്ടനും
വെള്ളംചേര്‍ക്കാത്തപാലുമായി വരുന്ന കാര്‍ത്ത്യായനീ
നെല്ല് കുത്താന്‍ വന്ന സാവിത്രി
കവുങ്ങിനു വെള്ളമടിക്കാന്‍ വരുന്ന കോരേട്ടന്‍
നാടന്‍ മുട്ടയുമായി വരുന്ന ചീരുവേട്ടി
ഓണത്തിനും വിഷുവിനും ഉണ്ണിയപ്പവുമായി ജാനുവേട്ടി
ഷഷ്ഠിക്ക് പോയി വരുമ്പോള്‍ മിഠായിപ്പൊതിയുമായി ചോയിച്ചിയമ്മ
സ്‌കൂളിലൊന്നിച്ചു പോകാനായി കാത്തു നില്‍ക്കുന്ന രവീന്ദ്രന്‍
കുളക്കരയിലൊന്നിച്ച് കുളിക്കാനായി ശ്രീധരനും, രാജനും, ദാമുവും
മുറ്റത്തും പാടത്തും കുട്ടിയും കോലും കളിച്ചു വളര്‍ന്നവര്‍
ഗോരിയും ഗോട്ടിയും കളിച്ചു രസിച്ചവര്‍
ഇവരെല്ലാം എന്റെ നല്ല അയല്‍ക്കാര്‍

ഇവിടെ മതത്തിന്റെ അതിര്‍വരമ്പുകളില്ലായിരുന്നു
വീടിനു ചുറ്റും വന്‍ മതിലുകളും ഇല്ലായിരുന്നു
ഒരു മഴക്കാലത്ത് വീട് പൊളിഞ്ഞു വീണപ്പോഴും
ഒരു വൈകുന്നേരം വീടിനു തീ പിടിച്ചപ്പോഴും
സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും
തലോടലായി ആദ്യമെത്തിയതും ഇവരെല്ലാമായിരുന്നു
ഇതെല്ലാം മനസ്സിന്റെ മണിച്ചെപ്പില്‍
മായാതെ നില്‍ക്കുന്ന നല്ല ഓര്‍മ്മകള്‍
അന്നുമിന്നുമെന്നും.

Basheerkutty
Basheer Perumbala
-ബഷീര്‍ പെരുമ്പള

"ന്‍റെ ഉപ്പപാക്ക് ഒരു തോക്കുണ്ടായിരുന്നു"

Written By Admin on Jul 5, 2011 | 1:50 PM

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനു കിഴക്കുള്ള റാണിപുരം അരികെയുണ്ടായിട്ടും എത്തിപ്പെടാന്‍ സാധിച്ചിട്ടില്ലാത്ത, കാണാന്‍ ഒരുപാട് ആഗ്രഹിച്ച വിനോദസഞ്ചാരകേന്ദ്രമായിരുന്നു. ഞങ്ങള്‍ കൂട്ടുകാര്‍‍ റാണിപുരം ട്രിപ്പ്‌ മൂന്നു പ്രാവശ്യം പ്ലാന്‍ ചെയ്തുവെങ്കിലും പല കാരണങ്ങളാല്‍ അത് നടന്നിരുന്നില്ല.
     അങ്ങനെ ഒരു ഞായറാഴ്ച ഞങ്ങള്‍ നാല് കൂട്ടുകാര്‍ റാണിപുരത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍  പുറപ്പെട്ടു. ട്രെയിന്‍ സുഹൃത്തുക്കളായ ഞങ്ങളുടെ സ്ഥിരം തട്ടകമായ 'മംഗലാപുരം - ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്സ്‌ ' വണ്ടിയില്‍ രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട് എത്താമെന്നായിരുന്നു ഞങ്ങളുടെ കണക്കുക്കൂട്ടല്‍. ഇങ്ങനെയുള്ള യാത്രകളിലെ സ്ഥിരം മെമ്പര്‍മാരായ ബൈജുവും ശഫീകും ഞാനും കൂടാതെ ശാഫറും ഞങ്ങളുടെ കൂടെ വരാന്‍  താല്പര്യപ്പെട്ടു. ശാഫറും ഞാനും കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍‍ എത്തിയപ്പോഴാണ് ഉപ്പളയില്‍ ‍ നിന്ന് കയറേണ്ട ബൈജു  തനിക്ക് ട്രെയിന്‍ മിസ്സായി എന്നറിയിച്ചു വിളിച്ചത്. എന്തായാലും ഞങ്ങള്‍‍ ഈ വണ്ടിക്ക് തന്നെ പോവുന്നെന്നും താന്‍  അടുത്ത വണ്ടിയില്‍ വന്നാല്‍‍ മതിയെന്നും കാഞ്ഞങ്ങാട് കാത്തു നില്‍ക്കാമെന്നും അവനെ അറിയിച്ചു ഞങ്ങള്‍‍‍ കോട്ടിക്കുളം സ്റ്റേഷനില്‍ നിന്ന് കയറിയ ശഫീകുമായി കാഞ്ഞങ്ങാട് ഇറങ്ങി ബൈജുവിനെ കാത്തു പ്ലാറ്റ്ഫോമില്‍ വിശ്രമിച്ചു.  ഇന്ത്യന്‍ റെയില്‍വേയില്‍ സ്ഥിരഅംഗത്വമുള്ള ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ.....!                    പ്രഭാതത്തിന്‍റെ കുളിരും മനസ്സിലെ ത്രില്ലും അനുഭവിച്ചു പ്ലാറ്റ്ഫോമിലിരുന്ന ഞങ്ങളുടെ മനസ്സുകളില്‍ പല ഓര്‍മകളും തത്തിക്കളിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ശഫീകിന്‍റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി....! " നമ്മള്‍ കാട്ടിലേക്കല്ലേ പോവുന്നത്, അവിടെ മുയലും മറ്റു മൃഗങ്ങളും ഉണ്ടാവില്ലേ. തോക്ക് ഉണ്ടായിരുന്നുവെങ്കില്‍‍ വെടിവെച്ചു വേട്ടയാടാമായിരുന്നു" - ഷഫീക് പറഞ്ഞു. പിന്നീടായിരുന്നു ശഫീകിന്‍റെ പ്രശസ്തമായ ഉദ്ധരണി വെളിച്ചം കണ്ടത്(പിന്നീടു ഞങ്ങളത്‌ പറഞ്ഞു പ്രശസ്തമാക്കിയതാണ്) - " ന്‍റെ ഉപ്പപ്പാക്ക് ഒരു തോക്കുണ്ടായിരുന്നു, രണ്ടു കുഴലുകളുള്ള നീളമുള്ള ഒരു തോക്ക്!". ഇപ്പോള്‍ ആ തോക്ക് തന്‍റെ അമ്മാവന്‍റെ കൈയിലാണെന്നും അത് കിട്ടിയിരുന്നെങ്കില്‍ വേട്ടയാടാമായിരുന്നു എന്നും ഷഫീക് തട്ടിവിട്ടു. ഷഫീക് തന്‍റെ ഉപ്പാപ്പയുടെ വീരസാഹസികകൃത്യങ്ങള്‍ വിവരിച്ചു കൊണ്ടിരുന്നത് കേട്ട ഷാഫറിന്‍റെ തലയിലും ഒരു കൊള്ളിയാന്‍ മിന്നി. തന്‍റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ചികഞ്ഞെടുത്തു കൊണ്ട് ശാഫര്‍ , "പണ്ട് ഞാന്‍ ആദൂരില്‍ പോയിരുന്നപ്പോള്‍ അവിടെയൊക്കെ ആള്‍ക്കാര്‍ രാത്രിയിലാണ് മീന്‍ പിടിക്കുന്നത്. മീന്‍ ഉറങ്ങുമ്പോള്‍ ഒരു വടിയെടുത്തു അടിച്ചു കൊല്ലും". ഇത് കേട്ടു ഞങ്ങള്‍ ചിരിച്ചു മണ്ണ് കപ്പി. അപ്പോഴാണ്‌ ശഫീകിന്‍റെ മനസ്സില്‍ രണ്ടാമത്തെ ലഡ്ഡു പൊട്ടിയത്....! താന്‍ ചെറുപ്പത്തില്‍ പട്ലയിലുള്ള ബന്ധുവീട്ടില്‍ പോയി ചെമ്മീന്‍ പിടിച്ചിട്ടുണ്ട് എന്നും അതിന്‍റെ രീതികളെ കുറിച്ചും ഞങ്ങളോട് പറഞ്ഞു പിടിപ്പിച്ചു. അങ്ങനെ സൊറ പറഞ്ഞിരിക്കുന്ന ഞങ്ങളുടെ എതിരായി ഇരുന്ന ഒരു തട്ടമിട്ട സുന്ദരി ശഫീകിനെ ത്തന്നെ നോക്കികൊണ്ടിരുന്നു - 'രൂക്ഷമായി'..! തട്ടമിട്ട സുന്ദരിയെ കണ്ടതോടെ ഷഫീക് തനിക്ക് നടുവേദനയാണെന്നും മല കയറാന്‍ പറ്റില്ലെന്നും പറഞ്ഞു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ബൈജു എത്തിയതോടുകൂടി ശഫീകിനെ പിടിച്ചു കൊണ്ട് പോയി ഞങ്ങള്‍ കാഞ്ഞങ്ങാട് ടൌണിലേക്ക് നടന്നു.
       വിശപ്പിന്‍റെ വിളി തുടങ്ങിയത് കൊണ്ട് എന്തെങ്കിലും കഴിച്ചിട്ടാവാം യാത്രയെന്ന് തീരുമാനിച്ചു ഒരു ഹോട്ടലില്‍ കയറി. ദോശയും ഇഡലിയും വെള്ളയപ്പവും ഇടിയപ്പവുമുണ്ട്  എന്ന് പറഞ്ഞ സപ്ലയറിനോട് തനിക്ക് ഇതൊന്നും വേണ്ട നൂല്‍പുട്ട് ഉണ്ടോ എന്നായിരുന്നു ശഫീകിന്‍റെ അന്വേഷണം. ഇടിയപ്പം തന്നെയാണ് നൂല്‍പുട്ട് എന്ന് സപ്ലയര്‍ പറഞ്ഞപ്പോള്‍ നല്ലൊരു ഇരയെ കിട്ടിയത് ഉപയോഗിച്ച് ഞങ്ങള്‍ മൂന്നു പേരും അവനെ കളിയാക്കി. അങ്ങനെ നാല് വെള്ളയപ്പത്തിനു ഓര്‍ഡര്‍ കൊടുത്തു കാത്തിരുന്ന ഞങ്ങളുടെ മുമ്പില്‍ നാല് പ്ലേറ്റ് അപ്പം വെക്കുകയും തുടര്‍ന്ന് നാല് ഗ്ലാസ്‌ വെള്ളം ഒറ്റക്കയ്യില്‍ പിടിച്ചു ടേബിളിലേക്ക് വെച്ചതും സപ്ലയറുടെ കൈ വഴുതി എല്ലാ പ്ലേറ്റ്കളിലും വെള്ളം നിറഞ്ഞു കിടന്നു. ഇത് കണ്ട ബൈജുവിന്‍റെ കമന്റ്‌‌ - "ഇപ്പോഴാണ് ഇത് യഥാര്‍ത്ഥ വെള്ളയപ്പമായത്, പ്ലേറ്റില്‍ വെള്ളവുമായി അപ്പവുമായി". ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ എന്‍റെ ഉപദേശം ഇതായിരുന്നു - "ലേറ്റ് ആവാന്‍ സമയമില്ല, വേഗം പോവാം". അങ്ങനെ എനിക്കും കണക്കിന് കിട്ടി. വയറും നിറച്ച് ഞങ്ങള്‍ ബസ്‌സ്റ്റാന്റ്ലേക്ക് വിട്ടു.
              ബസ്‌സ്റ്റാന്റ്ന്‍റെ പിറകില്‍ ബസ്‌ നില്‍ക്കുന്നത് കണ്ട ഞങ്ങള്‍ ജനാലക്കരികിലുള്ള സീറ്റില്‍ ഇരുന്നു പ്രകൃതിഭംഗി ആസ്വദിക്കാം എന്ന്  കരുതി ഓടിയത് മിച്ചം, ബസ്‌ മുഴുവന്‍ ആളുണ്ടായിരുന്നു. തിങ്ങിനിറഞ്ഞ ബസില്‍ ശരീരം അനക്കാന്‍ പറ്റാത്തത്ര തിരക്കില്‍ കഷ്ട്ടപെട്ടു  ഞങ്ങള്‍ റാണിപുരം ലകഷ്യമാക്കിയുള്ള യാത്ര ആരംഭിച്ചു. ടിക്കറ്റ്‌ എടുക്കാന്‍ വന്ന കണ്ടക്ടറിനോട് ഇരിക്കുന്നവരില്‍ അടുത്തുള്ള സ്റ്റോപ്പ്‌കളില്‍ ഇറങ്ങാനുള്ളവരെക്കുറിച്ച് സെന്‍സസ് എടുക്കുകയും അതനുസരിച്ച് ഓരോരുത്തരും പെട്ടെന്ന് ഇറങ്ങുന്നവരുടെ സീറ്റില്‍ പറ്റിച്ചേര്‍ന്നു സീറ്റിനായി കാത്തുനിന്നു. സീറ്റിലിരുന്ന ഒരു വൃദ്ധന്‍ ഇടയ്ക്കിടയ്ക്ക് എണീക്കുമ്പോള്‍ ഞങ്ങള്‍ അയാളുടെ അടുത്തേക്ക് ആര്‍ത്തിയോടെ സീറ്റ്‌ പിടിക്കാനായി പറ്റിച്ചേരുകയും ഓരോ തവണയും അയാള്‍ ഞങ്ങളെ പറ്റിച്ചു ഉടുമുണ്ട് ശരിയാക്കി വീണ്ടും ഇരിക്കുകയും ചെയ്യും. ഇത് കുറെ പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ അവസാനം ക്ഷമകെട്ടു ഞങ്ങള്‍ അയാളോട് ചോദിച്ചു - "ശരിക്കും നിങ്ങള്‍ എവിടെയാണ് ഇറങ്ങുന്നത്?." കുറച്ചു ദൂരം ഇങ്ങനെ സീറ്റിനായി കാത്തുനിന്ന് സാവധാനത്തില്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കായി സീറ്റ്‌ ലഭിച്ചു കൊണ്ടിരുന്നു. അങ്ങനെ ഒരു വിധത്തില്‍ ഞങ്ങള്‍ പനത്തടിയില്‍ എത്തി.
ബസ്‌ പനത്തടിയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ അവിടെ ഇറങ്ങി.  ഇനി ജീപ്പിലാണ് പോകേണ്ടത്. അവിടെയുള്ള കടയില്‍ നിന്നും ശരീരം ചാര്‍ജ് ചെയ്യാനുള്ള സാധനങ്ങള്‍ വാങ്ങിച്ചു. രണ്ടു കുപ്പി വെള്ളവും ബിസ്കറ്റ് പാക്കറ്റ്കളും ഓറഞ്ച്കളുമായിരുന്നു വാങ്ങിച്ചത്. ജീപ്പ് റാണിപുരം റോഡില്‍ നിര്‍ത്തിയിരിക്കുന്നു. ജീപ്പിനു അടുത്തേക്ക് ചെന്നപ്പോള്‍ പിന്‍ഭാഗത്തെ സീറ്റില്‍ ആള്‍ക്കാര്‍ നിറഞ്ഞിരിക്കുന്നു. മുന്‍സീറ്റില്‍ മൂന്ന് പേര്‍ക്ക് അടുപ്പിച്ചു ഇരിക്കാം. എന്നാലും ഞങ്ങളില്‍ ഒരാള്‍ ബാക്കിയാവും. ശഫീകിനോട് പിന്നിലെ കമ്പിയില്‍ തൂങ്ങി നില്‍ക്കാന്‍ ഞങ്ങള്‍ പറഞ്ഞു. മൂന്നും നാലും മണിക്കൂര്‍ ഫോണില്‍ തൂങ്ങി സംസാരിക്കുന്ന ശഫീകിനു ജീപ്പില്‍ അരമണിക്കൂര്‍ തൂങ്ങി നില്‍ക്കാന്‍ പറ്റില്ലത്രേ..! അവനെ ഒരു വിധം നിര്‍ബന്ധിപ്പിച്ചു തൂങ്ങിപ്പിടിപ്പിച്ചു. കുട്ടന്‍ എന്നാ സാരഥിയുടെ ജീപ്പില്‍ ആളുകളെ കുത്തി നിറച്ചു കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ ചരിഞ്ഞും കുലുങ്ങിയും ഞങ്ങള്‍ ലകഷ്യസ്ഥാനത്തേക്ക് എത്തിച്ചേര്‍ന്നു.
                 ജനവാസം തീരെ കുറവായ ശാന്തമായ ഒരു സ്ഥലമായിരുന്നു റാണിപുരം ട്രെക്കിങ്ങിനുള്ള സ്റ്റാര്‍ട്ടിംഗ് പോയിന്റ്‌. സംസ്ഥാന വിനോദസഞ്ചാരവകുപ്പിന് മേല്‍നോട്ടത്തിലുള്ള സഞ്ചാരികള്‍ക്കുള്ള ഗസ്റ്റ് ഹൗസിന്‍റെ പണി അവിടെ പുരോഗമിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ച കുറച്ചു മനുഷ്യര്‍. വീടുകളെല്ലാം അകലെയായിട്ടാണ്‌ സ്ഥിതിചെയ്യുന്നത്. തൊഴിലാളികളോട് വഴി ചോദിച്ചു. ഞങ്ങളുടെ സാഹസികയാത്രയുടെ തുടക്കം മനസ്സിനും ശരീരത്തിനും കുളിര്‍മ്മ നല്‍കിയ ഒരു അരുവിയില്‍ നിന്നായിരുന്നു. വേനലിന്‍റെ ആരംഭമായതിനാല്‍ കുറച്ചു വെള്ളം ഒഴുകുന്നുണ്ടായിരുന്ന അരുവിയില്‍ കൈയും കാലും മുഖവും കഴുകി ഫ്രഷ്‌ ആയി.  അരുവിക്ക്‌ കുറുകെയായി പൊട്ടിപൊളിഞ്ഞ, ബ്രിട്ടീഷ്‌നിര്‍മ്മാണരീതി ഓര്‍മ്മിപ്പിക്കുന്ന ഒരു പാലമുണ്ട്. അതി കയറി നിന്നും ഇരുന്നും ചരിഞ്ഞും കുനിഞ്ഞും വിവിധതരം ഫോട്ടോകള്‍ എടുത്തു.
          ആദ്യം ലളിതമായ മലകയറ്റം പോലെ അനായാസമായിരുന്നു കാട്ടിലൂടെയുള്ള ട്രെക്കിംഗ്. പിന്നീട് കയറ്റം കുത്തനെയായിത്തുടങ്ങി. മരങ്ങള്‍ തിങ്ങി നിറഞ്ഞ പാതയിലൂടെയായിരുന്നു നടത്തം. കരിയിലകള്‍ നിറഞ്ഞു മണ്ണ് കാണാനാവാത്ത വിധമായിരുന്നു കാട്. ഇടയ്ക്ക് ഈ ഇലകളില്‍ ചവിട്ടി തെന്നുന്നുമുണ്ട്. എന്നാലും പരസ്പരം സഹായിച്ചും പാട്ടുപാടിയും കൂകിവിളിച്ചും മുദ്രാവാക്യം വിളിച്ചും ഫോട്ടോ എടുത്തും മലകയറ്റം ഞങ്ങള്‍ ഒരു ആഘോഷമാക്കി മാറ്റി. മുകളിലേക്ക് എത്തുംതോറും കയറ്റം ബുദ്ധിമുട്ടായി തുടങ്ങി. വള്ളിപ്പടര്‍പ്പുകളില്‍ പിടിച്ചും മരക്കമ്പുകള്‍ താങ്ങിയും പുല്ലില്‍ അള്ളിപിടിച്ചും ഒരുവിധം കയറ്റം പൂര്‍ത്തിയായി. വന്‍മരങ്ങളുടെ കൂട്ടം ഞങ്ങളുടെ കാഴ്ചകളെ അതിശയിപ്പിച്ചു. " വല്ലഭനു പുല്ലും ആയുധം" എന്ന പഴംചൊല്ലിന്‍റെ ആശയം പണ്ട് സ്കൂളില്‍ ടീച്ചര്‍ ഒരുപാട് പഠിപ്പിച്ചു തന്നിരുന്നുവെങ്കിലും കയറ്റത്തിന്‍റെ ബദ്ധപ്പാടിലാണ് ഈ പഴംചൊല്ലിന്‍റെ യഥാര്‍ത്ഥ ആശയം ഞങ്ങള്‍ അനുഭവിച്ചു മനസ്സിലാക്കിയത്. അങ്ങനെ ഞങ്ങളും വല്ലഭന്മാരായി..! കുത്തനെയുള്ള കയറ്റത്തിന്‍റെ അവസാനം ഞങ്ങള്‍ക്ക് ആശ്വാസമായി നിരപ്പായ സ്ഥലത്തെത്തി. അവിടെ ഒരു മരത്തിനടിയില്‍ തണലത്തിരുന്നു വെള്ളവും മിക്ചറും ഓറഞ്ച്ഉം ക്രീംബിസ്കറ്റും കഴിച്ചു വിഷപ്പകറ്റി. അപ്പോഴാണ്‌ ഷഫീക് ഒരു കണ്ടുപിടിത്തം നടത്തിയതായി  പ്രഖ്യാപിച്ചത്. ആകാംഷയോടെ അവനെയും നോക്കിയിരുന്ന ഞങ്ങള്‍ കണ്ടത്  ഒരു കൈയില്‍ ക്രീംബിസ്കറ്റും മറുകയ്യില്‍ ഓറഞ്ച്മായി ഒന്നിനുപിറകെ ഒന്നായി അകത്താക്കുന്നതാണ്. എന്നിട്ട് ഒരു ഡയലോഗും - "ക്രീംബിസ്കറ്റും ഓറഞ്ച്ഉം സൂപ്പര്‍ കോമ്പിനേഷന്‍ ആണ്. ഇത് രണ്ടും ഒരുമിച്ചു തിന്നു നോക്കൂ, എന്താ ടേസ്റ്റ്... ഞാനാ ഇത് ഇപ്പൊ കണ്ടുപിടിച്ചത്. ഞങ്ങളും ഈ കോമ്പിനേഷന്‍ പരീക്ഷിച്ചു. പറഞ്ഞ പോലെ തന്നെ വ്യത്യസ്തമായ രുചിയാണ്.
      ഇനി ഞങ്ങളുടെ മുന്നിലുള്ളത് പുല്‍മേട്‌കളാല്‍ സമ്പന്നമായ രണ്ടു കുന്നുകളായിരുന്നു, മനോഹരങ്ങളായ ഇരട്ടക്കുന്നുകള്‍. അതില്‍ വലത്തെ ഭാഗത്തെ കുന്നിനു മുകളില്‍ പാറക്കെട്ടുകള്‍ ഭയാനകമായ ഉയരത്തില്‍ നിവര്‍ന്നു നില്‍ക്കുന്നു. ഇത് കണ്ട ഷഫീക് അണ്ടി കണ്ട അണ്ണാനെ പോലെ മുന്നും പിന്നും നോക്കാതെ പാറകള്‍ താണ്ടി ഏറ്റവും ഉയരമുള്ള പാറമുകളില്‍ കയറി നിന്ന് ഫോട്ടോ എടുക്കാന്‍ പറഞ്ഞു. ഞങ്ങളും പിന്നാലെ കയറി. അഗാധതയിലുള്ള, പേടിപ്പെടുത്തുന്ന കൊക്ക കാണുമ്പോള്‍ കാല്‍ വിറക്കുനുണ്ടോ എന്നൊരു സംശയം? കുന്നിനു മുകളില്‍ നിന്നുള്ള കാഴ്ച അതിമനോഹരമായിരുന്നു. എങ്ങും പാര്‍വതനിരകളും താഴ്വാരങ്ങളും, കുടക് മലയായിരുന്നു എതിര്‍വശത്ത്. കേരളത്തിന്‍റെയും കര്‍ണാടകയുടെയും മലകള്‍ അതിര്‍ത്തി പങ്കുവെക്കുന്ന ഒരുമയുടെ വിളനിലം. ഈ ദ്രിശ്യഭംഗി ആസ്വദിക്കുന്നതിനിടയിലാണ് അങ്ങകലെ ഞങ്ങള്‍ വന്ന വഴികളില്‍ നിന്ന് ആളനക്കം കേട്ടത്. പത്തു പതിനഞ്ചു പേരടങ്ങിയ ഒരു സംഘം ആയിരുന്നു അത്. പരിചയപെട്ടപ്പോള്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ജോലി നോക്കുന്ന യുവകേസരികള്‍. പ്രൊഫഷണല്‍ ക്യാമറയുമായി വന്ന അവരെ കൊണ്ട് ഞങ്ങളുടെ ഫോട്ടോ എടുപ്പിക്കുകയും ചെയ്തു. അവരോടു കുശലം പറഞ്ഞു തമാശകള്‍ പങ്കുവെച്ച് ഞങ്ങള്‍ രണ്ടാമത്തെ കുന്നിലേക്ക് തിരിച്ചു. അവിടെ ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായി പുരാതനമായ കുടിലായിരുന്നു കാണാന്‍ സാധിച്ചത്. ഞങ്ങള്‍ കെട്ടിടത്തിനകത്തേക്ക് ചെന്ന് അകവും പുറവും പരിശോധിച്ചു. ആള്‍ താമസമുള്ളതിന്‍റെ ലക്ഷണമില്ല. അകത്തു കുറെ പണിയായുധങ്ങളും മറ്റും കിടക്കുന്നു. അവിടെ ഉണ്ടായിരുന്ന പഴയ പത്രങ്ങള്‍ തൊപ്പിയാക്കി ബൈജുവും ശഫീകും ശാഫറും ഫോട്ടോക്ക് പോസ് ചെയ്തു. കെട്ടിടവും പരിസരവും സൂക്ഷ്മമായി വീക്ഷിച്ചു ഞങ്ങള്‍ അവിടെ കുറച്ചു കറങ്ങി നടന്നു.        
   പ്രകൃതിയുടെ എത്ര കണ്ടാലും മതിവരാത്ത മനോഹാരിതയോടു തല്‍ക്കാലത്തേക്കെങ്കിലും നോ പറഞ്ഞു ഞങ്ങള്‍ തിരിച്ചിറങ്ങി. ശരീരം ക്ഷീണിച്ചിരുന്നെങ്കിലും മനസ്സിനു വല്ലാത്തൊരു ഉന്മേഷം. അതിവേഗത്തില്‍ കാട്ടില്‍ തെന്നിയും മറിഞ്ഞും അവസാനം അരുവിയുടെ അരികിലെത്തി. ഒഴുകുന്ന വെള്ളം കണ്ടപ്പോള്‍ ശഫീകിനു ഒരു കുളി പാസ്സാക്കാന്‍ മോഹം, ഉടനെ ഷഫീക് വെള്ളത്തിലിറങ്ങി. പിന്നാലെ ഞങ്ങളും കൈയും കാലും മുഖവുമൊക്കെ കഴുകി. ആ വെള്ളത്തിന്‍റെ കുളിര്‍മ്മ ദേഹത്ത് സ്പര്‍ശിച്ഛതോടെ ഞങ്ങളുടെ ക്ഷീണം പമ്പ കടന്നു. പ്രകൃതിയുടെ മടിത്തട്ടിലൊഴുകുന്ന വെള്ളത്തിന്‍റെ മാന്ത്രികത ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു.
         തിരിച്ചു പോകാനുള്ള ജീപ്പ് നിര്‍ത്തുന്ന സ്ഥലത്തേക്ക് കുറച്ചു നടന്നു പോകാനുണ്ടായിരുന്നത് കൊണ്ട് ഞങ്ങള്‍ നാല് പേരും അലക്ശ്യമായി നേരെയും തിരിഞ്ഞും നടന്നു. അതിനിടയില്‍ വഴിയില്‍ ഒരു തെങ്ങോല കണ്ട ശഫീകിനു വീണ്ടുമൊരു അതിമോഹം - ഓലയില്‍ ഇരിക്കുകയും എന്നിട്ട് ആരെങ്കിലും അവനെ വലിച്ചു കൊണ്ടുപോവണം..! ഷഫീക് ഓലയില്‍ ഇരിക്കുകയും ബൈജു ടാറിട്ട ഇറക്കമുള്ള റോഡില്‍ അവനെയും വലിച്ചു അതിവേഗം ഓടുകയും ചെയ്തു. കുറച്ചുദൂരം താണ്ടിയപ്പോള്‍ ശഫീകിന്‍റെ അതിദയനീയമായ നിലവിളി കേട്ട് തിരിഞ്ഞു നോക്കിയ ഞങ്ങള്‍ കണ്ടത് അവനിരുന്ന ഓല തേഞ്ഞു അവന്‍റെ പിന്‍ഭാഗം റോഡില്‍ ഉരസാന്‍ തുടങ്ങിയിരുന്നു. അവനെ സമാധാനിപ്പിചിരിക്കുമ്പോള്‍ അതാ അടുത്ത ഒരു വീട്ടില്‍ നിന്ന് ഒരു അമ്മയും മകനും ഞങ്ങളെ നോക്കി ചിരിക്കുന്നു. ചമ്മല്‍ മാറ്റാന്‍ വേണ്ടി ഞങ്ങള്‍ ഉടനെ അവരെ നോക്കി ചിരിക്കുകയും അടുത്തുപോയി കുടിക്കാന്‍ വെള്ളം ചോദിക്കുകയും ചെയ്തു. ദാഹം അകറ്റി നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ വന്ന കുട്ടന്‍റെ ജീപ്പ് കാണുകയും അതില്‍ കയറി തിരികെ പനത്തടിയില്‍ ഇറങ്ങുകയും ചെയ്തു. അവിടെ നിന്നും കാഞ്ഞങ്ങാടെക്കുള്ള ബസ്‌ പിടിച്ചു. അവിടെ നിന്ന് ചായയും കുടിച്ചു എല്ലാവരും വീട്ടിലേക്കു തിരിച്ചു. അങ്ങനെ അവിസ്മരണീയമായ ഒരു യാത്ര കൂടി ഓര്‍മ്മയിലായി.

- മുഹമ്മദ്‌ റഷാദ് . T. U
Mohammed Rashad T U


ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍...

Written By Admin on May 4, 2011 | 6:36 AM

പൊതു ജനത്തെ പലപ്പോഴും കഴുതയാക്കുന്ന വോട്ട് എന്ന അവകാശം സര്‍ക്കാര്‍ എനിക്ക് പതിച്ചു നല്‍കിയതിനു ശേഷം ഇക്കുറി മാത്രം ആണ് ആദ്യമായിട്ട് ഞാന്‍ വോട്ട് ചെയ്യാതിരുന്നത്.പ്രതി ദിനം രാഷ്ട്രീയക്കാരെ പറ്റി ചീഞ്ഞുളിഞ്ഞ വാര്‍ത്തകള്‍ പുറത്തു വരുതന്നത് കൊണ്ട് പ്രധിഷധം അറിയിക്കാന്‍ വേണ്ടി ഞാന്‍ വോട്ട് ചെയ്യാത്തതെന്ന് നിങ്ങള്‍ കരുതിയെക്കല്ലേ....ജീവതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടി മുട്ടിക്കാന്‍ വേണ്ടി,ഒരു പാട് സ്വപ്നങ്ങളുടെയും, മോഹങ്ങളുടെയും ഭാണ്ഡവും പേറി കടലും കടന്നു ചുട്ടു പൊള്ളുന്ന മരുഭൂമിയിലേക്ക് ജോലി തേടി എത്തപെട്ടത്‌ കൊണ്ട് മാത്രമാണ് വോട്ട് ചെയ്യല്‍ എന്ന ആത്മഹത്യയില്‍ നിന്ന് ഞാന്‍ രക്ഷപെട്ടത്.വോട്ട് ചെയ്യല്‍ ആത്മഹത്യ എന്ന് ഞാന്‍ പറഞ്ഞത് നാട്ടിലുള്ള ആരെങ്കിലും കേട്ടാല്‍ കാര്യം എന്റെ പോക്കാ!കാരണം,നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ വോട്ടും ചോദിച്ചു നടന്ന ഒരു പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരന്‍ ആയിരുന്നു ഞാന്‍!കാലു വാരലും,കുതികാല്‍ വെട്ടും,പാര വെപ്പും അടക്കം രാഷ്ട്രീയത്തിന്റെ എല്ലാ തര ബിരുദവും സ്വായത്തമാക്കിയ ഒരു സമ്പൂര്‍ണ രാഷ്ട്രീയക്കാരന്‍!.പ്രാവാസിയുടെ നീറുന്ന വേദനകളെ പറ്റി പലരും പറഞ്ഞു തന്നിട്ടും ,വളരെ അധികം വായിച്ചിട്ടും മനസ്സിലാക്കാത്ത ..അല്ല, മനസ്സിലാകാന്‍ കൂട്ടാക്കാത്ത ഞാന്‍,അക്കര പച്ച തേടി ഈത്തപ്പന കളുടെ നാടയാ ഗള്‍ഫില്‍ എത്തിയപ്പോഴാണ് പ്രവാസികളെ പറ്റി വളരെ വേദനജനകമായ പല സത്യങ്ങളും ഞാന്‍ മനസ്സിലാക്കിയത്.ആരെന്തു പറഞ്ഞാലും,ഈ മഹാ നഗരത്തിലെ ഒരു കൊച്ചു കെട്ടിടത്തിന്റെ ഇടുങ്ങിയ നാലു ചുമരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടി കഴിയുന്നതിനേക്കാള്‍ എത്രയോ നല്ല തൊഴിലാണ് ഞാന്‍ പാതി വഴിയില്‍ ഉപേക്ഷിച്ച രാഷ്ട്രീയം എന്ന് ഞാന്‍ മനസ്സിലാക്കി.ആ സമയത്ത് എന്റെ ചിന്തകള്‍ രസകരമായ എന്റെ തെരഞ്ഞടുപ്പ് കാല ഓര്‍മകളിലേക്ക് കുതിച്ചു പാഞ്ഞു....അതി വേഗം...ബഹു ദൂരം...



സംഭവ ബഹുലം എന്ന് ഞാന്‍ സ്വയം അവകാശ പെടുന്ന എന്റെ മഹത്തായ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് സ്കൂള്‍ തലത്തില്‍ നിന്നാണ്.അനീതിക്കെതിരെ ശബ്ധിക്കാനും,വിദ്യാര്‍ഥി സമൂഹത്തിനു നേരെ വരുന്ന അക്രമങ്ങള്‍ തടയാനും,സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെ പട വാളെടുക്കാന്‍ പെരുത്ത ആഗ്രഹം മൂത്തത് കൊണ്ട് ഒന്നും അല്ല വിദ്യാര്‍ഥി നേതാവ് എന്ന കുപ്പായം ഞാന്‍ ധരിച്ചത്.ക്ലാസ്‌ കാരണമില്ലാതെ കട്ട് ചെയ്യാനും,ഇടയ്ക്ക് ഇടയ്ക്ക് സിനിമയ്ക്കു പോകാനും,പിന്നെ കയ്യിലുള്ള എല്ലാ തരികിടയും പുറത്തു എടുക്കാനും വിദ്യാര്‍ഥി നേതാവെന്ന ലേബല്‍ അത്യാവശ്യമാണ്.അത്താഴം മുടക്കി കളായ മൂത്ത രാഷ്ട്രീയക്കാരെ പാവം അധ്യാപകര്‍ക്ക് ഭയം ആയത് കൊണ്ട് കുട്ടി നേതാകന്മാരുടെ ഒരു കാര്യത്തില്‍ പോലും ഇടപെടാന്‍ ബുദ്ധിമാന്മാരായ സാറന്മാര്‍ വരാറില്ല.ഈ ഒരു കാര്യം തന്നെ ആണ് നേതാവവാകാന്‍ അധികം പേരെയും പ്രേരിപ്പിക്കുന്നത്.പിന്നെ,മൂത്ത രാഷ്ട്രീയക്കാരെ സോപ്പിടാന്‍ ഇടയ്ക്ക് സമരം ചെയ്‌താല്‍ മാത്രം മതി.പാര്‍ട്ടി സപ്പോര്‍ട്ടും അതോടൊപ്പം ഞങ്ങള്‍ കണ്ണ് വെച്ചിരിക്കുന്ന പാര്‍ട്ടി ഫണ്ടും കിട്ടും. പിന്നെ എന്ത് പേടിക്കാന്‍.ഇലക്ഷന്‍ സമയത്തും,പാര്‍ട്ടി സമ്മേളനത്തിന്റെ സമയത്തും വോട്ടില്ലാതെ ഞങ്ങളെ മൂത്ത നേതാക്കന്മാര്‍ക്ക് ബോര്‍ഡ്‌ വെയ്ക്കാനും ,പോസ്റ്റര്‍ ഒട്ടിക്കാന്‍ ആവശ്യമായത് കൊണ്ട് അവര്‍ ഞങ്ങളെ തീറ്റി പോറ്റി കൊള്ളും.മാസത്തില്‍ ഒരു പ്രാവശം എങ്കിലും പോലീസ് സ്റ്റേഷന്‍ ധര്‍ണ ഉണ്ടാവും.അതാണ്‌ ഒരു നേതാവിന്റെ ഏറ്റവും വലിയ പ്രശ്നം.ആ സമയത്ത് അണികളെ ഈ സമരത്തിന്റെ സാമൂഹിക ആവശ്യ കഥ പറഞ്ഞു മനസ്സിലാക്കിച്ചതിനു ശേഷം ഞമ്മള്‍ അതി വിദഗ്തമായി മുങ്ങി കൊള്ളണം.പാവം അണികള്‍..പാര്‍ട്ടിയോടുള്ള സ്നേഹം മൂത്ത്,ഞരമ്പുകളില്‍ സാമൂഹിക പ്രതിബ്ധതയും,ആദര്‍ശവും ഉള്ളത് കൊണ്ട് അവര്‍ സമരത്തിന്‌ പോയി കൊള്ളും.എന്നിട്ട്,അവര്‍ വളരെ സുന്ദരമായി തന്നെ പോലിസിന്റെ കയ്യില്‍ നിന്ന് ചന്തി പൊട്ടി ചോര പള പളന്നു ഒലിക്കും വരെ തല്ലും കൊള്ളും.അതോടെ അവര്‍ ആദര്‍ശം വിട്ടു കൊള്ളും.ആദര്‍ശം എന്ന ആരും ഇത് വരെ കണ്ടിട്ടില്ലാത്ത സാധനം വിട്ടു കഴിഞ്ഞാല്‍ ആണ് ഒരാള്‍ യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ ആയി രൂപന്തരപെടുന്നത്.
സ്കൂളിന്റെ സമീപ പ്രദേശത്ത് പൂവാല ശല്യവും,രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും പതിവായപ്പോള്‍ ,ഞാന്‍ തന്നെ മുന്‍ കയ്യെടുത്തു ഞാന്‍ തന്നെ വിപ്ലാവ്തമാകമായ മുദ്രാവാക്യം എഴുതി നാടിനെ കിടു കിടാ വിറപ്പിച്ചു സമരം നടത്തിയപ്പോള്‍, പൂവാല,സാമൂഹിക ദ്രോഹി വിരുദ്ധ സമരത്തിനെ മുന്നില്‍ നിന്ന് നയിച്ച ,തീ തുപ്പുന്ന മുദ്രവാക്യം എഴുതിയ ബഹുമാനപെട്ട എന്നെ തേടി ആദ്യം മസിലും വീര്‍പ്പിച്ചു വന്നത് നാട്ടിലെ സജീവ സാമൂഹിക പ്രവര്‍ത്തകനും,എന്റെ പാര്‍ട്ടിക്കാരനുമായ ഒരു യുവ നേതാവാണ്.ഇമ്മാതിരി സമരവും ,മുദ്രാവാക്യവും കൊണ്ട് നീ ഇനിയും വന്നാല്‍ അടിച്ചു നിന്റെ പല്ല് തെറിപ്പിക്കുമെന്നു അവന്‍ എന്നോട് പറഞ്ഞ ശേഷം ഞാന്‍ പിന്നെ ഒരിക്കലും സമരം ചെയ്തിട്ടില്ല.ആകെ ഉള്ള പല്ല് കൂടി പോയാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ എന്നെ കാണാന്‍ വൃത്തി കേടു ആകും എന്ന് കരുതിയിട്ടു മാത്രമാണ് സമരം ചെയ്യുന്നത് നിര്‍ത്തിയത്.അല്ലാതെ നിങ്ങള്‍ കരുതുന്നത് പോലെ ഭയന്നിട്ട് ഒന്നും അല്ല.വിപ്ലവ നേതാവിന് ഭയമോ?സ്ഥലത്തെ പ്രധാന സാമൂഹിക വിരുദ്ധനും പൂവാലനും എന്റെ പാര്‍ട്ടിക്കാരനായ യുവ നേതാവനെന്നുള്ള സത്യം മാത്രമല്ല,ഒരു മന്ത്രി കൂടി ആവാനുള്ള എല്ലാ യോഗ്യതയും ആ പരമ നാറിക്ക് ഉണ്ടെന്നു കൂടി ഞാന്‍ അന്ന് മനസ്സിലാക്കി.


ആ സമയത്താണ് ഒരു പഞ്ചായത്ത് ഇലക്ഷന്‍ കടന്നു വന്നത്.പോസ്റ്റര്‍ ഒട്ടിച്ചും,ജാഥ വിളിച്ചും കുട്ടി നേതാക്കന്മാര്‍ ആ ഇലക്ഷനില്‍ സജീവമായി പങ്കെടുത്തു.വോട്ടണ്ണി കഴിഞ്ഞപ്പോള്‍ പല നേതാക്കന്മാരും വിജയിച്ചത് കൊണ്ട് ആഘോഷങ്ങളുടെ ഭാഗമായി ഞങ്ങള്‍ മൂന്ന് ദിവസം ക്ലാസ് കട്ട് ചെയ്തു.പിറ്റേന്ന് ക്ലാസ്സില്‍ പോയപ്പോള്‍ അപ്രതീക്ഷിതമായി ക്ലാസില്‍ വരാത്തതെന്തേ എന്ന് സാറ് ചോദിച്ചു.പഞ്ചായത്ത് ഭരണം ഞങ്ങളെ പാര്‍ട്ടിക്ക് നഷ്ടപെട്ടത് കൊണ്ടോ എന്തോ?സാറിന് ഞങ്ങളോടുള്ള ഭയം കുറഞ്ഞു എന്ന് തോന്നുന്നു..ക്ലാസ്സില്‍ വരാന്‍ പറ്റാത്തതിന് ഉള്ള കാരണം ബോധിപ്പിച്ചപ്പോള്‍ സാറ് പറഞ്ഞു."ഹോ...വലിയ രാഷ്ട്രീയക്കാര്‍ ഇറങ്ങിയിരിക്കുന്നു...ഇന്ത്യയില്‍ എത്ര ലോക സഭ സീറ്റ് ഉണ്ടോന്നു അറിയാമോ നിങ്ങള്ക്ക് ?".സാറിന്റെ ചോദ്യം കൊണ്ടത്‌ ഞങ്ങളുടെ മര്‍മത്തിനു മാത്രമല്ല ,അഭിമാനത്തിന് കൂടി ആണ്.ബുദ്ധി ജീവികള്‍ എന്ന ലേബല്‍ അവിടെന്ന് തന്നെ തകര്‍ന്നു വീണു.ഉത്തരം അറിയാതെ ചമ്മി ഞങ്ങള്‍ തല താഴ്ത്തി നില്‍ക്കുന്നത് കണ്ടു ക്ലാസ്സിലെ സാമൂഹിക ബോധം ഇല്ലാത്ത മൂരാച്ചികളായ സുഹൃത്തുക്കളുടെ വളരെ വികൃതമായ പൊട്ടി ചിരി ക്ലാസ്സില്‍ മുഴങ്ങുപ്പോളും എന്റെ മനസ്സില്‍ ഉണ്ടായിരുന്നത് ,ഈ സാറിന് കേരള നിയമ സഭയിലെ സീറ്റുകളുടെ എണ്ണം ചോദിക്കാന്‍ തോന്നാത്തത് ഭാഗ്യം അല്ലെങ്കില്‍ ഇതിനെക്കാള്‍ ചമ്മിയേനെ എന്ന് മാത്രം.
വര്‍ഷം അഞ്ചു കഴിഞ്ഞു.മറ്റൊരു പഞ്ചായത്ത് ഇലക്ഷന് കൂടി തിരശീല ഉയര്‍ന്നു.ശരിക്കും പറഞ്ഞാല്‍ ഇക്കഴിഞ്ഞ ഇലക്ഷന്‍.പഠന കാലത്തെ കുസൃതി തരത്തില്‍ നിന്നും ഞാന്‍ അല്പം പക്വത ഉള്ളവനായി മാറി എന്ന് മാത്രമല്ല ഈ പ്രാവശ്യം ഞാനും ജനധിപത്യ പ്രക്രിയയുടെ ഭാഗം ആണ് എന്നതാണ് കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനെ അപേക്ഷിച്ചു ഇക്കുറി ഉള്ള പ്രാധാന മാറ്റം.ലോക സഭയുടെ മാത്രമല്ല രാജ്യ സഭയുടെ എണ്ണം പോലും ഇന്നനിക്ക്അറിയാം എങ്കിലും ഞാന്‍ വലിയ രാഷ്ടീയക്കാരന്‍ ഒന്നും ആയില്ല കേട്ടോ.

ഇക്കുറി എന്‍റെ വാര്‍ഡ്‌ വനിതാ സംവരണം ആയതിനാല്‍, സീറ്റ് മോഹിച്ചു താഴെ തട്ടിലുള്ള നേതാക്കന്മാര്‍ മുതല്‍ മുകള്‍ തട്ടിലുള്ള നേതാക്കന്മാരുടെ വരെ സോപ്പിട്ടും കാലു നക്കിയും,പാര്‍ട്ടി ഓഫീസ് വാരാന്തകളില്‍ പായും വിരിച്ചു കിടന്ന വാര്‍ഡിലെ പുരുഷ കേസരികള്‍ക്ക് അത് വന്‍ നിരാശ പടര്‍ത്തി.അമ്പതു ശതമാനം വനിതാ സംവരണം ആയത് കൊണ്ടോ എന്തോ സീറ്റ് മോഹികള്‍ കൂടുതല്‍ യുവാക്കള്‍ ആയിരുന്നു.വനിതാ പ്രവര്‍ത്തകര്‍ക്ക് വാര്‍ഡില്‍ പണ്ടേ വംശ നാശം സംഭവിച്ചത് കൊണ്ട്,ഭര്‍ത്താവിന്‍റെ തുണി അലക്കിയും,മക്കള്‍ക്ക്‌ ഭക്ഷണം ഉണ്ടാകി കൊടുത്തു സ്കൂളില്‍ അയച്ചു ബാകി ഉള്ള സമയത്ത് കണ്ണീര്‍ സീരിയല്‍ കണ്ടു സായുജ്യമടയുന്ന പാവം വീട്ടമ്മാരെ പിടിച്ചു സ്ഥാനാര്തിക്കള്‍ ആകേണ്ടി വന്നു ഇരു മുന്നണികള്‍ക്കും.. ശക്തമായ രാഷ്ടീയ പോരാട്ടവും,കുടി പകയും,സമര മുഖങ്ങളും ഒരു പാട് കണ്ടു വാര്‍ഡില്‍ ഇരു മുന്നണികള്‍ തുല്ല്യ ശക്തികള്‍ ആയത് കൊണ്ട് വീട്ടുമ്മാമാര്‍ മത്സരികുന്നത് ആണെങ്കിലും പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കാം മുഴുവന്‍ ആളുകളും തെരഞ്ഞടുപ്പ് പ്രചരണത്തിനു കൊഴുപ്പേകി രംഗത്ത് ഇറങ്ങി.

ആശാസ്ത്രീയമായി വാര്‍ഡു വിഭജിച്ചു കുപ്രസിദ്ധിയാര്‍ജിച്ച എന്‍റെ വാര്‍ഡില്‍ രണ്ടു പോളിംഗ് സ്റ്റേഷന്‍ ആണ് ഉള്ളത്.ഒന്ന്,മരുന്നിനു പോലും ഞങ്ങളുടെ ഒരു പ്രവര്‍ത്തകന്‍ പോലും ഇല്ലാത്ത,എതിരാളികളുടെ ശക്തി കേന്ദ്രം എന്ന് അറിയപെടുന്ന സ്ഥലത്ത് ആണ്.ജന വിധി തീരുമാനിക്കാന്‍ അവിടെ ഒരു പാട് കള്ള വോട്ടുകള്‍ ഇടും.അത് കൊണ്ട് ഞങ്ങളുടെ ശക്തി കേന്ദ്രമായി രണ്ടാമത്തെ പോളിംഗ് സ്റ്റേഷനില്‍ ഒരു പാട് കള്ള വോട്ടു ഇട്ടാലേ വിജയിക്കാന്‍ സാധികുക ഉള്ളു.രാത്രി തന്നെ മുതിര്‍ന്ന നേതാക്കാന്‍മാര്‍ കള്ള വോട്ടു ചെയ്യാനുള സംവിധാനം ഒരുക്കി.പ്രിസൈഡിംഗ് ഓഫീസറെ രാത്രി തന്നെ പോയി വേണ്ട പോലെ കണ്ടു.ഓഫീസര്‍ കടുത്ത ഗാന്ധിയന്‍ ആയത് കൊണ്ട് കുറച്ചുഗാന്ധി തല കൊടുക്കേണ്ടി വന്നു മൂപ്പര്‍ക്ക്.
പൊതുവേ നിരുപുദ്രവകാരിയും,ശാന്ത ശീലനും,പക്ഷെ, കുരുട്ടു ബുദ്ധിയുടെ ആശാനുമായ,ഈ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച,എന്‍റെ സുഹൃത്തുമായ ഹനീഫ ഒപ്പം ഘടക കക്ഷിനേതാവും,പിന്നെ ഞാനും ആണ് വോട്ടടുപ്പ് ദിവസം ഞങ്ങളുടെ പാര്‍ട്ടി ഏജന്റായ ആയി ബൂത്തില്‍ ഇരുന്നത്.രാവിലെ ഏഴു മണി മുതല്‍ തന്നെ കള്ള വോട്ടുകള്‍ പ്രവഹിച്ചു തുടങ്ങിയിരുന്നു.മിക്ക കള്ള വോട്ടുകളും ബാലറ്റ് പെട്ടിയില്‍ നിഷ്പ്രയാസം തള്ളുമ്പോള്‍,ഭയം കൊണ്ടോ മറ്റോ എതിര്‍ പാര്‍ട്ടി ഏജന്റുമാര്‍ നോക്കു കുത്തിയെ പോലെ നില്‍ക്കുക ആയിരുന്നു.

ആ സമയത്താണ് എതിര്‍ പാര്‍ട്ടിയുടെ ബൂത്ത്‌ ഏജന്റായ സലീമിന്‍റെ ഗള്‍ഫിലുള്ള അനുജന്‍ സത്താറിന്റെ വോട്ടു ചെയ്യാനായി അതെ പേരിലുള്ള ഞങ്ങളുടെ പാര്‍ട്ടിയില്‍ ധീരനായ ഒരു പ്രവര്‍ത്തകന്‍ വന്നത്.ഇത് വരെ അറിഞ്ഞോ അറിയാതയോ ഒരക്ഷരം ഉരിയാതെ ഇരുന്ന പാവം ഏജന്റു സലിം അവന്‍റെ അനുജന്‍റെ വോട്ടു ആയത് കൊണ്ട് ശക്തമായി എതിര്‍ത്തു.തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധം അല്ലാത്തത് കൊണ്ട് ഒരു ഭയവും ഇല്ലാത്ത സത്താര്‍ എന്‍റെ പേര് സത്താര്‍ ആണെന്ന് തറപ്പിച്ചു പറഞ്ഞു.കള്ള വോട്ടു തടയാന്‍ കഴിഞ്ഞില്ലെങ്കിലും സാരമില്ല ഇവനു പണി കൊടുക്കണമെന്ന ചിന്തയില്‍ കടന്ന സലീമിന്‍റെ തലയില്‍ ഒരു ബള്‍ബ്‌ മിന്നി.ഒരു പുളിച്ച ചിരി പാസാക്കി അവന്‍ സത്താരിനോട് ചോദിച്ചു."ആട്ടേ...തന്‍റെ ഉപ്പയുടെ പേര് എന്താ?" പാവം സത്താര്‍ ഇത്തവണ ശരിക്കും കുടുങ്ങി.തന്‍റെ ഉപ്പയുടെ പേര് ഇവിടെ പറയാന്‍ പറ്റില്ല.അവന്‍റെ ഉപ്പയുടെ പേര് പറയേണ്ടി വരും.പാര്‍ട്ടിക്ക് വേണ്ടി സത്താര്‍ ഒരു മഹത്തായ ത്യാഗം കൂടി സഹിച്ചു.അവന്‍ സ്വന്തം ഉപ്പയെ മാറ്റി പറഞ്ഞു."മോയിദ്ധീന്‍".മിസൈല്‍ പോലെ കുടുംബ പേര് എന്താണ് എന്നുള്ള സലിമിന്റെ അടുത്ത കിടിലന്‍ ചോദ്യം എത്തി.'വളപ്പില്‍ ' എന്ന് വളരെ വേദനയോടെ കുടുംബ പേരും മാറ്റിയ സത്താര്‍ പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ഉപ്പയും,കുടുംബത്തെയും മാറ്റി പറഞ്ഞു ജീവനോടെ രക്ത സാക്ഷിയായ ആദ്യത്തെ പാര്‍ട്ടിക്കാരന്‍ എന്ന് ബഹുമതി സ്വന്തമാക്കി.സലിം ഒന്ന് കൂടി വൃത്തി കേടായി ചിരിച്ചു കൊണ്ട് അല്പം ഗൌരവത്തില്‍ സത്താറിനെ നോക്കി പറഞ്ഞു."വളപ്പില്‍ മോയിദ്ധീന്‍ എന്‍റെ ഉപ്പ ആണെന്ന് ഇവിടെ ആര്‍ക്കും സംശയം ഉണ്ടാവില്ല.എന്‍റെ ഉപ്പയെ സമ്മതിക്കണം നാട്ടിലെ ഏതൊക്കെ വീട്ടില്‍ കയറിയാണ് മക്കള്‍ ഉണ്ടാക്കിയിരിക്കുന്നത്.എടാ,എന്നെ ചേട്ടാ എന്ന് വിളിക്കെടാ".ഇത്തവണ സത്താറിനെ പിടിച്ചു നില്ക്കാന്‍ പറ്റിയില്ല.പാര്‍ട്ടി സ്നേഹം ഒക്കെ വിട്ടു കൊണ്ട് ,പുറത്തു വാടാ നിനക്ക് കാണിച്ചു തരാം ആഗ്യം കാണിച്ചു വോട്ടു ചെയ്യാതെ വാലും ചുരുട്ടി പുറത്തേക്കു ഒറ്റ പോക്ക്.

ഉച്ചയോടു എതിര്‍ ഏജന്റുമാരെ കണ്ണുരുട്ടി കാണിച്ചും,കൈയൂക്ക് കാണിച്ചും പുറത്താക്കി ബൂത്ത്‌ കൈ കലാക്കി.ഗോപാലന്‍റെ വോട്ടു ചെയ്യാന്‍ വന്ന ആളുടെ കയ്യില്‍ മഷി പുരട്ടുമ്പോള്‍,വേണ്ട മഷി കൊണ്ടാല്‍ നിസ്കാര കൊള്ളൂല എന്ന് പറഞ്ഞും,പര്‍ദ്ദ ധരിച്ചു വന്ന സ്ത്രീ ഗീതയുടെ വോട്ടു ചെയ്തു മടങ്ങിയും ജനാധിപത്യത്തെ ശക്തമായി പരസ്യമായി കശാപ്പ് ചെയ്യുന്ന കാഴ്ചയാണ് പിന്നീട്കണ്ടത്.

എതിര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തിലുള്ള ബൂത്തില്‍ വൈകുന്നേരം സന്ദര്‍ശിക്കാന്‍ പോയ ഞങ്ങളുടെ വനിതാ സ്ഥാനാര്‍ഥിയെ മര്‍ദിച്ചു എന്ന വാര്‍ത്ത വോട്ടെടുപ്പ് കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ ഞങ്ങള്‍ക്ക് കിട്ടി.ആണവ കാരാരിനെ പറ്റിയോ,ഇറാന്‍ വിഷയത്തില്‍ ഇന്ത്യ എന്ത് നിലപാട് എടുത്തത്‌ എന്നൊന്നും അറിയാത്ത പെട്ടന്ന് ഒരു നാള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടി വന്ന വനിതാ സ്ഥാനാര്‍ഥിയെ വെറുതെ കണ്ണുരുട്ടി ഭയപെടുത്തിയപ്പോള്‍ പാവം പേടിച്ചു കരഞ്ഞത് മാത്രമാണ് യാഥാര്‍ത്ഥ പ്രശനമെന്നു പിന്നീട അറിഞ്ഞു എങ്കിലും എതിരാളികള്‍ക്ക് എതിരെ കേസ് കൊടുക്കുവാനും ,ആര്‍ക്കൊക്കെ എതിരെ കേസ്‌ കൊടുക്കണമെന്ന് തീരുമാനിക്കാനും അന്ന് വൈകുന്നേരം തന്നെ നിര്‍ണായകമായ യോഗം ചേര്‍ന്ന്.പല പല അഭിപ്രായങ്ങളും യോഗത്തില്‍ വന്നു കൊണ്ടിരിക്കെ,കുരുട്ടു ബുദ്ധിക്കാരനായ ഹനീഫ എതിര്‍ പാര്‍ട്ടി കാരനായ നവാസിന്‍റെ പേര് പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞങള്‍ എല്ലാവരും ഞെട്ടി.കാരണം,സംഭവത്തിനു ആസ്പദമായ ഞാന്‍ ഇരുന്ന ബൂത്തില്‍ ഞങ്ങള്‍ കള്ള വോട്ടു ഇടുന്നതും നോക്കി ഇരിക്കുക ആയിരുന്നു ആ പാവം.തന്‍റെ ഉപ്പയ്ക്ക് എതിരെ അവന്‍റെ ഉപ്പ വഴി തര്‍ക്കത്തിന്‍റെ പേരില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും അവന്‍റെ പേരില്‍ ഒരു കേസ് ഇരിക്കട്ടെ എന്നും ഹനീഫ യാതൊരു കൂസലുമില്ലാതെ പറഞ്ഞപ്പോള്‍ യോഗം ഒറ്റ കെട്ടായി അനുകൂലിച്ചു.ചെറുപ്പത്തില്‍ തന്നെ മാന്തിയവന്റെയും,നുള്ളിയവന്റെയും പേര് ഹനീഫയും,കഴിഞ്ഞ ഇലക്ഷനില്‍ താന്‍ എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ തന്‍റെ വീടിന്‍റെ മുന്നില്‍ വെച്ച് വെടി പൊട്ടിച്ചവന്റെയും ഒക്കെ പേര് സര്‍വ്വ സമ്മതനായ ഞങ്ങളുടെ നേതാവും കേസ്‌ പട്ടികയില്‍ ഉള്‍പെടുത്താന്‍ പറഞ്ഞപ്പോള്‍ യാതൊരു ഗ്രൂപില്ലാത്ത യോഗം അഗീകരിച്ചപ്പോള്‍,വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കൂടി ഉള്ളതാണ് രാഷ്ട്രീയമെന്ന മഹത്തായ പാടം കൂടി ഞാന്‍ പഠിച്ചു. 
പിറ്റേന്ന് രാവിലെ തന്നെ എന്‍റെ മൊബൈലിലേക്ക് ഹനീഫിന്‍റെ വിളി വന്നു.മറു തലയ്ക്കല്‍ നിന്ന് ഹനീഫിന്‍റെ അല്പം ഇടറിയ ശബ്ദം"എടാ...അവരുടെ സ്ഥാനാര്‍ഥിയെ ഇവിടെ നിന്നും അടിച്ചെന്നും പറഞ്ഞു അവര്‍ കള്ള കേസ് കൊടുത്തിട്ടുണ്ട്."ഞാന്‍ അങ്ങോട്ട്‌ എന്തെങ്കിലും ചോധിക്കുന്നതിനു മുന്‍പ്‌ അവന്‍ തുടര്‍ന്ന്."എടാ,,,ഒന്നും അറിയാത്ത ഞാനാ ഒന്നാം പ്രതി."അവന്‍റെ ശബ്ദം പിന്നെയും ഇടറി.ഞാന്‍ കേസില്‍ പെട്ടിട്ടില്ല എന്ന് ഞാന്‍ അവനോടു ചോദിച്ചു ഉറപ്പാക്കിയതിന് ശേഷം അല്പം ആശ്വാസം വാക്കുകള്‍ പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.നിരപരാധികളായ കുറെ പേരെ കേസില്‍ കുടുക്കിയത് അവനാണ്.പാര്‍ട്ടി ഓഫീസില്‍ വാര്‍ത്ത ചോര്‍ത്തുന്നവര്‍ ഉണ്ടോ എന്ന് എനിക്ക് സംശയമായി.അഥവാ ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കു ഒരു കാര്യം ഉറപ്പായി..ചട്ടനെ പൊട്ടന്‍ ചതിച്ചാലും...പൊട്ടനെ ചട്ടന്‍ ചതിച്ചാലും അവനെ ദൈവം ചതിക്കും. 

അഹമ്മദ് ഷംസീര്‍


Original Post :ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍...

ഉറക്കം നടിക്കുന്ന കോമാളികള്‍

Written By Unknown on Apr 25, 2011 | 3:25 AM

ഇന്ന്  സ്റ്റോക്ക്‌ ഹോം  കണ്‍വെന്‍ഷന്‍ തുടങ്ങുകയാണ്.മുമ്പൊക്കെ ലോകത്ത് ഏതു ഭാഗത്ത്‌ ഏതു തരം കണ്‍വെന്‍ഷന്‍  നടന്നാലും ഞാന്‍ ശ്രധിക്കാരില്ലായിരുന്നു.പക്ഷെ ഇപ്രാവശ്യം എന്റെ കണ്ണും ജനീവയിലുണ്ടാവും.എന്റെ മാത്രമല്ല  എന്ടോസള്‍ഫാന്‍  എന്ന വിഷത്തെ കെട്ടു കെട്ടിക്കാന്‍  തങ്ങളാലാവുന്ന  വിധത്തില്‍ ശ്രമിച്ച   ഭൂരിഭാഗം ജനങ്ങളുടെയും..

പക്ഷെ ഈ അവസരത്തിലും വളരെ വേദനയോടെ നമ്മുടെ കേന്ദ്ര മന്ത്രിമാരുടെ  നിലപാടുകള്‍ കാണാവൂ.ഏപ്രില്‍ 13 വരെ കേരളത്തില്‍ തെക്ക് മുതല്‍ വടക്ക് വരെ ഓടി നടന്നു വീ എസ്സിനെയും കേരള സര്‍ക്കാരിനെയും കുറ്റപ്പെടുത്തിയ എ കെ ആന്റണി എന്ന ആദര്‍ശശാലി ഇന്ന് ഏതു  മാളത്തിലാണ് ഒളിച്ചിരിക്കുന്നത്? താങ്കള്‍  നടത്തിയ  നടത്തിയ പ്രസംഗങ്ങള്‍ തരിമ്പും ആത്മാര്തതയില്ലാത്ത , ജനങ്ങളുടെ വോട്ട് മാത്രം ലക്‌ഷ്യം വെച്ച് നടത്തിയ നാടകം മാത്രമായിരുന്നോ ?മൂന്ന് വര്ഷം മുമ്പ് 



ഇടതുപക്ഷവും മുഖ്യമന്ത്രിയും എന്ടോസള്‍ഫാന്‍ വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു എന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പത്ര സമ്മേളനങ്ങള്‍ വിളിച്ചു ആരോപിക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു..ഉത്തരം മുട്ടുമ്പോള്‍ കാണിക്കുന്ന കൊഞ്ഞണം ആയേ അതിനെ ഞങ്ങള്‍ക്ക് കാണാനാവൂ.അവര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു എങ്കില്‍ അത് നിങ്ങള്‍ നിന്ന് കൊടുത്തിട്ടല്ലേ?ഇനി ഈ വിഷയം പൊക്കി പിടിച്ചു നടന്നത് കൊണ്ട് ഒരു പുതിയ വോട്ടും പെട്ടിയില്‍ വീഴാന്‍ പോകുന്നില്ല.

ശരിയാണ്..ഞങ്ങള്‍ 'നശിച്ച 'കാസറഗോടുകാര്‍ ഈ വിഷയത്തെ വളരെ വൈകാരികമായി തന്നെയാണ് കാണുന്നത്.സ്വന്തം സഹോദരങ്ങള്‍ ഭരണകൂട ഭീകരതയുടെ ഇരകള്‍ ആയി നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വികാരം മാറ്റി വെച്ച് സംസാരിക്കാനാവില്ല.ഞങ്ങള്‍ക്ക് ഈ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയുടെ നിറം നോക്കി സംസാരിക്കാന്‍ ആവില്ല.ഞങ്ങള്‍ക്കുമുണ്ട് രാഷ്ട്രീയം .പച്ചയും,ചുവപ്പും കാവിയും നിറമുള്ള രക്തം സിരകളില്‍ ഓടുന്നവര്‍ തന്നെയാണ് ഞങ്ങളും.പക്ഷെ ഈ പ്രശ്നത്തില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയം നോക്കാന്‍ കഴിയില്ല.

പത്രക്കാരന്‍ എന്ന ബ്ലോഗ്ഗര്‍ പറഞ്ഞത് പോലെ..ഞാന്‍ ഈ പോളിടെക്നിക്ക് ഒന്നും പഠിച്ചിട്ടില്ല, അത് കൊണ്ട് തന്നെ യന്ത്രങ്ങളുടെ പ്രവര്‍ത്തനവും പഠന റിപ്പോര്‍ട്ടുകളുടെ കളികളും അറിയില്ല. പക്ഷെ ഒന്നറിയാം, കാസര്‍കോട്ടെ ഓരോ ദുരന്ത ബാധിതനും എന്റെ സഹോദരര്‍ ആണ്. അവരുടെ വേദന എന്റെതുമാണ്. അതിനാല്‍ എന്‍ഡോസല്ഫാനെതിരെ ആര് കൊടി പിടിച്ചാലും ഞാന്‍ അവര്‍ക്കൊപ്പം കൂടും. എന്നിട്ട് ഉറക്കെ വിളിച്ചു പറയും BAN ENDOSULFAN

കാസറഗോടിലെ സീതാംഗോളിയില്‍ എച്ച്   എ എല്‍ ഫാക്ടറിയുടെ ഉത്ഘാടനം  നടത്താന്‍ വന്നപ്പോള്‍ അവിടന്ന് വെറും 20 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള എന്മകജെയും പദ്രെയും സന്ദര്ഷിച്ചുരുന്നെങ്കില്‍ താങ്കള്‍ ഈ മൌനം തുടരുമായിരുന്നു എന്ന് തോന്നുന്നില്ല.അവിടെ ജീവിക്കാതെ ജീവിക്കുന്ന മനുഷ്യക്കോലങ്ങളെക്കുറിച്ച്  താങ്കള്‍ക്ക്  അറിയില്ല എന്നാണോ?അതോ ഞാന്‍ ഈ നാടുകാരനല്ലേ എന്ന ഭാവത്തില്‍ ഒന്നും അറിയാത്ത വെറും പൊട്ടനെപ്പോലെ താങ്കളും  അഭിനയിക്കുകയാണോ?   ഭരണാധികാരികളുടെ ശ്രദ്ധ ഒരിക്കലും എത്തിപ്പെടാതിരുന്ന കാസറഗോഡ്   എന്ന ചെറു പ്രദേശത്തിന്റെ ശബ്ദവും വേദനയും ലോകത്തിന്റെ മുന്നില്‍ കൊണ്ട് വരാന്‍ ശ്രമിക്കുമ്പോള്‍, ഞങ്ങളുടെ മുഖ്യമന്ത്രിയായിരുന്ന താങ്കള്‍ ഒന്നും അറിയാത്തവനെപ്പോലെ  നില്‍ക്കുന്നത് വളരെ വേദനെയോടെ മാത്രമേ കാണാനാവൂ.വീ എം സുധീരനെപ്പോലെയുള്ള താങ്കളുടെ സഹപ്രവര്‍ത്തകരില്‍ നിന്നും മിസ്റ്റര്‍ ആന്റണി ഒരുപാട് പഠിക്കാന്‍ ബാക്കിയുണ്ട്.

മരണം

Written By Admin on Apr 11, 2011 | 12:42 PM

മുന്ന് ഇരുളുകള്‍ക്കൂള്ളിലെ അന്തകാരത്തില്‍ മാതാവിന്റെ ഗര്‍ഭാശയത്തില്‍ എന്റെ മനുഷ്യ രൂപത്തെ നാലാം മാസത്തില്‍ സജീവമാക്കിയ ആത്മാവിനനുവദിച്ച അവധിയെത്തിയപ്പോള്‍ അതിന്റെ വിധാതാവ് അയച്ച മാലാഘ ഇരു കൈകളൂം നീട്ടി എന്റെ മൂമ്പിലെത്തി. നിമിഷ നേരത്തെ മൂന്തിക്കലോ പിന്തിക്കലോ ഇല്ലാത്ത കര്‍ക്കശ നിമിഷം. 
  
കടലോളം ദാഹത്താല്‍ തുറന്നു കിടന്ന എന്റെ കീഴ്ത്താടിയെ കീറത്തുണി കൊണ്ട് തലയോട്ടിയോട് ആരോ ചേര്‍ത്തു കെട്ടി.
ആത്മാവിനെ അനുഗമിച്ച് മേല്‍പോട്ട് തൂറന്നൂ കിടന്ന കണ്ണുകളെ ചൂടാറും മൂമ്പ് തഴുകിയടച്ചു.
ജനാലക്കരികിലെ ദരിദ്രന്റെ ദീന രോദനം കര്‍ണ പടങ്ങളില്‍ അലയടിച്ചെങ്കിലും കീശയല്‍ കിടന്ന കാശില്‍ നിന്ന് എടുത്തു കൊടുക്കാന്‍ എനിക്കായില്ല
  
ഇറ്റാലിയന്‍ ടൈല്‍സ് പതിച്ച എന്റെ വിശാലമായ ബാത്ത് റൂമിലേക്കെടുക്കാതെ മുഷിഞ്ഞ ഓലകളാല്‍ വലയം ചെയ്ത പരുത്ത മേശമേല്‍ കിടത്തി അവര്‍ എന്നെ കുളിപ്പിച്ചു

ശരീര അവസിഷ്ടങ്ങളുടെ ദുര്‍ഗന്ധമകറ്റാന്‍ അവര്‍ കത്തിച്ച കര്‍പ്പൂരത്തിന്റെ ഗന്ധം വിലയേറിയ സൂഗന്ധ ദ്രവ്യങ്ങള്‍ മാത്രം പരിചയിച്ച എന്റെ നാസേന്ത്രിയത്തിന് അരോചകമായി തോന്നി
  
ജീവിതത്തില്‍ ഒരിക്കലും ധരിച്ചിട്ടില്ലാത്ത, ധരിക്കാന്‍ ഇഷ്ടപ്പെടാത്ത വില കുറഞ്ഞ രണ്ട ്‌വെള്ള തുണി കൊണ്ട് അവരെന്നെ പൊതിഞ്ഞു
  
ഷെടടില്‍ കിടന്ന 'ലക്‌സസി'ന് മുമ്പില്‍ നീട്ടി വെച്ച അലുമിനിയക്കട്ടിലില്‍ കിടത്തി അവര്‍ എന്നേയൂം കൊണ്ട് ആവേശത്തോടെ ധ്യതിയല്‍ പള്ളിക്കാട്ടിലേക്ക് നടന്നകന്നു
  
എന്നോളം മാത്രം നീളവൂം വീതിയുമുള്ള കുഴിമാടത്തില്‍ എന്നെ താഴ്ത്തി കിടത്തി 
വലത് കവിളിലെ നനഞ്ഞ ഉരുള മണ്ണിന്റെ സ്പര്‍ശം ഞാനറിഞ്ഞു 

മൂന്ന് പിടി മണ്ണൂം ധാനം ചെയ്ത് അവരൊക്കെയും പിരിഞ്ഞു പോയി
  
വീട്ടിലെ വിദേശ നിര്‍മിത 'ചാന്‍ഡ്‌ലിയറി'ന്റെ മിന്നൂന്ന പ്രകാശത്തിന് എന്റെ കുഴിമാടത്തിലെ അന്തകാരത്തെ കീറിമുറിക്കാനായില്ല
  
ഭൂമിക്കു മുകളിലെ ഹ്യസ്വ കാല ജീവിതം മുഴുവന്‍ വിശാല വീടിനും ആഢംഭരങ്ങള്‍ക്കുമായ് തുലച്ചപ്പോള്‍ ഈ 'ദീര്‍ഘ കാല ഭവന'ത്തെക്കൂറിച്ച് ഞാന്‍ ഓര്‍ത്തതേ ഇല്ല....

 -കെ എം ശരീഫ്‌ കുന്നരിയത്ത്

പെയിഡ് ന്യൂസ്‌ ..അഥവാ...കാശിനു വാര്‍ത്ത...

Written By ആചാര്യന്‍ on Mar 23, 2011 | 9:52 AM


സ്മാര്‍ട്ട് കൊച്ചിയിലെ ചുവന്ന  തെരുവോരങ്ങളില്‍ (ചുവന്ന തെരുവ് എന്നാല്‍ ചെമ്മണ്ണിട്ട റോഡുകള്‍ ഉള്ള തെരുവാണ്  കേട്ടോ ) ഗോരി കളിച്ചു വളര്‍ന്ന പയ്യന്‍ ആണ്  ശാന്തപ്പന്‍ (ഗോരി കളി:  ഞങ്ങളുടെ നാട്ടില്‍ ആറേഴു ഓടിന്‍ കഷണങ്ങള്‍ അടുക്കി വെച്ച് അതിലേക്കു പന്ത് എറിയുന്ന‌ കളി,വിവിധ ദേശങ്ങളില്‍ വിവിധ പേരുകള്‍ ആയിരിക്കും ഇതിനു കേട്ടാ) ). ശാന്തപ്പന്‍ നഗരങ്ങളിലെ സിനിമാ തീയെറ്റരുകളില്‍ പോകുമ്പോളൊക്കെ ഗോരിക്ക്  എറിയുന്ന  പന്തുമായി നിരന്നു നില്‍ക്കുന്ന ഭാരതീയ ഗോരി ടീമിലെ കളിക്കാരുടെ പടങ്ങള്‍ കണ്ടു , അവനും ഒരു ആഗ്രഹം ഗോരി ദേശീയ ടീമില്‍ എങ്ങനെയും സ്ഥാനം പിടിക്കണം. ഗോരി കളിച്ചു നടക്കുന്നു
എന്നല്ലാതെ ശരിക്കു മര്‍മത്തില്‍ എറിയാനുള്ള വിരുതൊന്നും ഇല്ലെങ്കിലും,വല്ലപ്പോഴും "ചക്ക വീണു മുയല്‍ ചാകാറുണ്ട്" എന്നത് കൊണ്ട് താനും ഒരു വലിയ ഗോരി കളിക്കാരന്‍ ആണ് എന്നാണു പുള്ളിയുടെ വിചാരം. 
     
എങ്ങനെയാണ് ശാന്തപ്പന് ദേശീയ ഗോരി ടീമില്‍ സ്ഥാനം കിട്ടുക? ശാന്തപ്പനെക്കള്‍ വലിയ കളിക്കാരൊക്കെ പായും തലയണയും, മറ്റു പലതും ദേശീയ ആസ്ഥാനത്ത് കൊണ്ട് വെച്ച് കെട്ടിക്കിടക്കുമ്പോള്‍ ന്യായമായും വരുന്ന ചോദ്യം. അപ്പോഴാണ്‌ ശാന്തപ്പന്റെ സുഹൃത്തും അഖില കേരള കള്ള സാക്ഷി യുണിയന്‍ പ്രസിഡന്റും ആയ "സാക്ഷി ബീരാന്‍" രംഗത്ത് വരുന്നത്.(വാഴക്കൊല മുതല്‍ മനുഷ്യക്കൊല വരെ ഉള്ളതിന്നു കള്ള സാക്ഷി പറയലാണ് ബീരാന്റെ ജോലി ). ബീരാന്റെ നിര്‍ദേശപ്രകാരം ശാന്തപ്പന്‍ , കേരളത്തിലെ അറിയപ്പെടുന്ന ഫ്ലാഷ് ന്യൂസ്‌ ചാനലിന്റെ  റിപ്പോര്ട്ടരെ  കാണുന്നു .


റിപ്പോര്‍ട്ടര്‍ : തനിക്കു ദേശീയ ടീമില്‍ കയറാന്‍ എന്ത്  യോഗ്യതയാടോ  ഉള്ളത് ..സംസ്ഥാന ടീംമില്‍ അംഗമാണോ? അല്ല. ജില്ലാ ടീമില്‍ അംഗമാണോ? അല്ല .പിന്നെ എങ്ങനെ നടക്കുമെന്നാണ് .അതും പോട്ടെ നേരാം വണ്ണം ഗോരി കളി അറിയുകയും ഇല്ലല്ലോ?

ശാന്തപ്പന്‍ : ഒന്ന് പോ മാഷേ എല്ലാരും ഇതൊക്കെ ചെയ്തിട്ടും അറിഞ്ഞിട്ടും ആണോ ടീമില്‍ കയറുന്നത്?ഒന്ന് എത്തി കിട്ടിയാല്‍ അതൊക്കെ പഠിച്ചോളും കേട്ടാ.മാഷൊരു കാര്യം ചെയ്യാന്‍ പറ്റുമോന്നു അറിയാനാ ഞാന്‍ വന്നെ .എന്നെക്കുറിച്ച് നിങ്ങളുടെ ചാനലില്‍ ഒരു ഫ്ലാഷ് ന്യൂസ്‌ കൊടുക്കണം പറ്റുമോ?

റിപ്പോര്‍ട്ടര്‍ : ഓഹോ അപ്പൊ അങ്ങിനെ വഴിക്ക് വാ .കുറെ കാശ് ഇറക്കേണ്ടിവരും വരും കേട്ടാ.

ശാന്തപ്പന്‍ :കാശൊക്കെ ഇറക്കാം ടീമില്‍ എത്തണം ,അടുത്ത ആഴ്ച ടീം പ്രഖ്യാപിക്കും അതിന്നു മുമ്പ് ന്യൂസ്‌ ഇറക്കണം എന്തേ?

റിപ്പോര്‍ട്ടര്‍ : ഓഹോ അങ്ങിനെയോ അപ്പോളെ  ഒരു കാര്യം ചെയ്യൂ താന്‍ തന്റെ പിള്ളാരെയും കൂട്ടി ഗോരി കളിക്കാന്‍ പുത്തരിക്കണ്ടത്തിലേക്ക് വാ നാളെ തന്നെ ,നമുക്ക് അവിടെന്നു തന്റെ കളി ഷൂട്ട്‌ ചെയ്യാം പിന്നെ അഡ്വാന്‍സ്‌  കാശും തന്നോളൂ..

ശാന്തപ്പന്‍ : മാഷേ ഇതാ ഇത് പിടിച്ചോളൂ എഴുപത്തയ്യായിരം ഉണ്ട്.പെങ്ങളെ പണ്ടം പണയം വെച്ച കാശാണ് ടീമില്‍ എത്തിയില്ലെങ്കില്‍ അറിയാല്ലോ  ,ഇപ്പോള്‍ തന്നെ ഒരു ന്യൂസ്‌ കാച്ചിയെക്ക്.


"ദേശീയ ഗോരി ടീമിലേക്ക് ശാന്തപ്പന് സാധ്യത " ?

റിപ്പോര്‍ട്ടര്‍ :ഓഹോ തനിക്കു പെങ്ങളും ഉണ്ടോ എങ്കില്‍ അവളെ വനിതാ ടീമിലേക്ക് എടുക്കാന്‍ ഇതിലും എളുപ്പമാടോ.അപ്പോള്‍ ന്യൂസ്‌ ഇപ്പോള്‍ തന്നെ കൊടുത്തേക്കാം .തന്റെ രണ്ടു ഫോട്ടോ എടുപ്പിചോളൂ   കേട്ടാ.

അങ്ങനെ ചാനെലില്‍ ഫ്ലാഷ് ന്യൂസ്‌ മിന്നി മറഞ്ഞു കൊണ്ടിരുന്നു.

"കേരളത്തിന്റെ ശാന്തപ്പന് ദേശീയ ടീമില്‍ സ്ഥാനം കിട്ടാന്‍ സാധ്യത" 

ഇത് കണ്ട മറ്റു ചാനലുകളും മുന്നും പിന്നും നോക്കാതെ ന്യൂസ്‌  കാച്ചി. പത്രങ്ങളായ പത്രങ്ങളും ,ദേശീയ പത്രങ്ങള്‍ വരെ ഗോരി കളി അറിയാത്ത ശാന്തപ്പനെ വാനോളം പുകഴ്ത്തി.പിറ്റേന്നത്തെ പത്രങ്ങളെല്ലാം ശാന്തപ്പന്റെ ചിരിക്കുന്ന മുഖവും കൂടെ ഫുള്‍ സൈസിലുള്ള ഫാമിലി ഫോട്ടോയും ഫ്രെണ്ട്  പേജില്‍ കൊടുത്തു .ശാന്തപ്പന്റെ വെളുക്കെ ചിരിക്കുന്ന ,ഗോരിക്ക് എറിയുന്ന പടവുമായി പുത്തരിക്കണ്ടത്ത് അവന്റെ പിള്ളാര്‍ ഒരു പ്രകടനവും നടത്തി.ഈ വാര്‍ത്തകളൊക്കെ കണ്ട സെലെക്ഷന്‍ കമ്മിറ്റിയും ഇനി ശാന്തപ്പനെ ടീമില്‍ എടുത്തില്ലെങ്കില്‍ അത് ഒരു പ്രാദേശിക വാദത്തിനു കാരണമാകുമോ  എന്നും ഭയന്ന്  ടീമിലും എടുത്തു.. .............

ശേഷം ഗ്രൗണ്ടില്‍ 

വാല്‍ :ഇതിലെ കഥയും കഥാപാത്രങ്ങളും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായോ,മരണപപെട്ടവരുമായോ,ഇനി ജനിക്കാനിരിക്കുന്നവരുമായോ യാതൊരു ബന്ധവും ഇല്ല.അഥവാ അങ്ങിനെ തോന്നുന്നെങ്കില്‍ അത് തികച്ചും യാഥാര്‍ത്യവും ആണ്, 
പിന്നെ കാര്യങ്ങള്‍ കൂട്ടി വായിക്കുക.കഥാപാത്രങ്ങള്‍ മാറിയേക്കാം ,രാഷ്ട്രീയക്കാരും ,മറ്റും ,വാര്‍ത്തകള്‍ ഇങ്ങനെയും ആകാം "ആചാര്യന്‍ എന്ന ബ്ലോഗ്ഗര്‍ ഇമ്തിയാസിനു സീറ്റ് കൊടുക്കാന്‍ ബ്ലോഗര്‍മാരുടെ ആവശ്യം" ."നൌഷാദ് അകംബാടത്തിനു മികച്ച കാര്ട്ടൂനിസ്റ്റു അവാര്‍ഡിന് സാധ്യത".ഇനിയും ഇങ്ങനെ പല വാര്‍ത്തകളും ഉണ്ടാകും കേട്ടാ...അതെന്നെ .


ഉടുമ്പുന്തലക്കാരുടെ മാര്‍ക്കം

Written By Admin on Feb 23, 2011 | 1:21 PM

പായാന്‍ ബിട്ടൂടാ...

“ചെക്കനെ പായാന്‍ ബിട്ടൂട കൊറച്ചു ദിബസത്തക്ക്…!”

(“Oh, don’t let the lad to run about these days!”)
പാഞ്ഞൂടാ, ഹമുക്കെ, പാഞ്ഞാല്‍ ചോര ആര് പിടിച്ചാലും നിക്കൂലാ…!”
“പൊട്ടിത്തെറിച്ച പുള്ളരോട് അടങ്ങിക്കിടക്കാന്‍ പറ…!”
മാര്ക്ക്ത്തിനു ചുരുങ്ങിയത് മൂന്നു ദിവസം മുമ്പ് തന്നെ കുട്ടികളെ “അടക്കിക്കിടത്തും” മുതിര്ന്ന വര്‍. ചോറും കറിയും ഇഷ്ടംപോലെ അകത്താക്കി “മുണ്ടാണ്ട്” (keeping mum) കിടക്കണം മാര്ക്കം ചെയ്യാന്‍ വിധിക്കപ്പെട്ട അക്കാലത്തെ (1950 -1970 ) ഉടുംബുന്തലച്ചെക്കന്മാര്. (ഉടുമ്പുന്തല കാസര്ഗോ്ഡ്‌ ജില്ലയിലെ തെക്കേ അറ്റത്തുള്ള ഒരു ഗ്രാമം )തുടര്ന്ന് ചെക്കന്റെ തല മൊട്ടയടിക്കുന്നു.
“ചെക്കന്മാര്ക്ക്ോ ആറ്‌ബയസ്സു കയ്യുംബോം തന്നെ മാര്ക്കം0 കൈച്ചിരിക്കണം! അല്ലാണ്ട്പിന്നെ! ”
* * *
മാര്ക്കം (സുന്നത്ത്‌) എന്ന പേക്കിനാവ്

ഹാ, മാര്ക്കം ചെയ്യേണ്ട ദിവസം എത്തുന്നതുവരെ കുട്ടികള്‍
ഒരു പിടിയും കിട്ടാത്ത ഒരുമാതിരി അങ്കലാപ്പിലായിരിക്കും. ബന്ധുക്കള്‍ എന്തൊക്കെയോ അടക്കം പറഞ്ഞുത്‌ടങ്ങുന്നു. ചുറ്റിലും ഒരുമാതിരി കുശുകുശുപ്പ്! “കുശു-കുശു…കുശു-കുശു…” മുതിര്ന്നകവര്‍ ആരും തന്നെ ഒന്നും വ്യക്തമാക്കുന്നില്ല കുട്ടികള്ക്കുതമുന്നില്‍. എന്നാല്‍ മറ്റുകുട്ടികള്‍ അങ്ങനെയല്ല.

“ആ ഒസ്സാങ്ക ഇണ്ടല്ല, അയാള്‍ അടിയോടെ ചെത്തിബിടുന്ന ആളാണ്…!”

“ഒസ്സാന് കൈ ഒന്ന് ബെറെച്ചാല്‍ സംഗതി പോയതുതന്നെ…!”
“ആ, ആ, ഒരു ചെക്കന്റെത് തേച്ചും ഒസ്സാങ്ക മുറിച്ചു കളഞ്ഞിനോലും…!”
“ഞമ്മളെല്ലാം രച്ചപ്പെട്ടത് ഞമ്മളെ ബാഗ്യം…!”

എന്നിങ്ങനെയുള്ള കിടിലന്‍ ഗുണ്ടുകള്‍ മുമ്പ് മാര്ക്കംള കഴിഞ്ഞുകിട്ടിയ കുട്ടികള്‍ പൊട്ടിച്ചു വിട്ടുകൊണ്ടിരിക്കും.
എന്നാല്‍ പതമുള്ള (compassionate) ചില കാരണവന്മാകര്‍ പറയും: “പേടിക്കേണ്ടാ എന്റെ പുടിയേ, ഒരു ഉറുമ്പ് കടിക്കുന്ന ബേതനയേ ഇണ്ടാവൂ…! ” ( “No fear, dear me! Just a pinprick, and it’s over…!”)
മാര്ക്കം ചെയ്യപ്പെടാന്‍ നേര്ച്ചണയാക്കപ്പെട്ട കുട്ടികള്ക്ക് തലേദിവസത്തെ ഉറക്കം ഒരു വട്ടപൂജ്യമായിരിക്കും. ഒസ്സാന്റെ കത്തിതന്നെയായിരിക്കും പേക്കിനാവിലെ പ്രധാന വില്ലന്‍. “പടച്ചോനെ, എങ്ങനെയെങ്ങിലും ഇതൊന്നു കയിഞ്ഞു കൈച്ചലായെങ്ങില്‍…!”
* * *

മാര്ക്ക്മംഗലത്തിന്റെ ബഹളം
മാര്ക്കം ചെയ്യുന്ന ദിവസം ചെക്കന്റെ പുരയില്‍ ബഹളത്തോടു ബഹളം തന്നെ. നാട്ടിലെ “ഒട്ടുമുക്കാല്‍” ആളുകളും പുരയിലും പറമ്പിലുമായി തിക്കിത്തിരക്കുന്നുണ്ട്. കഴിവുള്ളവര്‍ “മാര്ക്കകമംഗലത്തിനു” നാടടച്ച് വിളിക്കാറാണ് പതിവ്.
ബല്ല്യുസ്ത്താദും മറ്റു മോയില്യാക്കന്മാരും ചടങ്ങിനു എത്തുന്നു.
അക്കാലത്ത് അപൂര്വ്വ്മായി കിട്ടുന്ന “ഒരു നെയ്‌പ്പിടി” കളയാതിരിക്കാന്‍ നാട്ടുകാരും.
“ചെക്കന്റെ ഉമ്മ അതാ ഇശാരത്തുകെട്ടു ബീണ് കെടക്കിന്നു!”
(“The Mom of the boy is flat blank !”)
ആരും അതത്ര കാര്യമാക്കുന്നില്ല.
“പെണ്ണുങ്ങളൊക്കെ അങ്ങോട്ട്‌ മാറിനിക്ക്‌..!”
ഉസ്താദ് ഫാത്തിഹ ഓതി തുടങ്ങുന്നതിനിടയില്‍ ഒസ്സാന്‍ ചെറുതായിട്ടൊന്നു ഗര്ജിരക്കുന്നു.
കല്ലിലും പിന്നെ തോല് ബെല്ടിനലും ( stone and leather belt ) തടവിത്തടവി കത്തി അണക്കാന്‍ തോടങ്ങിയിരിക്കുന്നു നമ്മുടെ ഒസ്സാങ്ക! പെണ്ണുങ്ങളുടെ ഒരു കനത്തകൂട്ടംതന്നെ തിക്കിത്തിരക്കുന്നുണ്ടവിടെ.
മാര്ക്ക്ച്ചെക്കനെ കാരണവര്മാസര്‍ “ചൂരിത്തുണി” (അക്കാലത്തെ ഒരു ലമണ്ടന്‍ വെള്ളത്തുണി യാണത് ) ഉടുപ്പിക്കുന്നു. തിളങ്ങുന്ന മൊട്ടത്തലയും അരഞ്ഞാണക്കയറില്‍ കൊരുത്ത ചൂരിത്തുണിയും ഉടുത്തുനില്ക്കു്ന്ന ഉടുംബുന്തല മാര്ക്കതച്ചെക്കനെ കാണാനെന്തൊരു ചേലാണെന്നോ!
സ്നേഹത്തിന്റെ കുത്തൊഴുക്ക്
ചെക്കന്റെ ഉമ്മുമ്മ മുന്നോട്ടു വന്നു “കുഞ്ഞിനെ” കെട്ടിപ്പിടിച്ചു മുത്തുന്നു (Grandma fondly kisses her kid). പിന്നെ ചെക്കന്റെ തല നിറയെ മുത്തങ്ങളുടെ ഒരു ഒരു പെരുമഴ തന്നെ! എളാമ്മ, മൂത്തുമ്മ, അമ്മായി, ഇത്താത്തമാര്‍, അയലോതിക്കാര്‍ (Neighbours ) …എന്നിങ്ങനെ നീണ്ടു നീണ്ടുപോകുന്നു ബേസാറോടുകൂടിയ ആ മുത്തങ്ങള്‍ …
ആസീത്ത, ആയിസത്ത, ആത്തിക്കിത്ത, കദീത്ത, കുല്സൂത്ത, ആമിനത്ത, ഔത്ത, സൈനീത്ത, ആസ്മീത്ത, മൈമൂത്ത, ഉര്ക്കീകത്ത, പത്തൂത്ത, കുഞ്ഞിപ്പാത്തൂത്ത, മറീത്ത…
സബിയെളെമ്മ, ആസിമൂത്തുമ്മ, ജമീലെളെമ്മ, നബീസ്സമൂത്തുമ്മ , കദിയെളെമ്മ, ആയിസ്സമൂത്തുമ്മ…
റാബിയമ്മായി, ഉര്ക്യ്മ്മായി, കദിയമ്മായി, കുല്ദ്വാ മ്മായി, സൈനമ്മായി…
എമ്മാതിരി ഹാ, എമ്മാതിരിയുള്ള സ്നേഹത്തില്‍ ചാലിച്ച മുത്തങ്ങള്‍!

(ഓ എന്തൊക്കെയാണ് , ഓ എന്തൊക്കെയാണ് ഉടുംബുന്തലക്കാരുടെ പിന്തമലമുറകള്ക്ക് നഷ്ട്ടപ്പെട്ടുപോയിരിക്കുന്നത്!)
(ഉടുമ്പുന്തല എന്നാ ഗ്രാമത്തിന് മാത്രമല്ല എല്ലായിടത്തും എന്തെക്കൊയോ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു. ജനങള്‍ അണുകുടുംബംത്തിലേക്ക് മാറിയപ്പോള്‍ പല നന്മകളും പോയി )
* * *
ഉപ്പയും (Dad ) ഉപ്പുപ്പയും കാരണവന്മാരും മറ്റും ചെക്കന്റെ തലയില്‍ കൈവെച്ചനുഗ്രഹിക്കുന്നു. എന്നാല്‍ അകന്ന ബന്ധത്തിലുള്ളവര്‍ “അനുഗ്രഹിക്കുന്നത്‌”പലപ്പോഴും കൊറച്ചു കടുപ്പത്തിലായിരിക്കും. തലക്കിട്ടൊരു കൊട്ടാണ്‌ അത്തരം അനുഗ്രഹത്തിന്റെള ഏറ്റവും ചുരുങ്ങിയ രൂപം!
അത്തരം കൊട്ടുകള്‍ പുറമെയാണ് ഒസ്സാന്റെ വകയുള്ള ഒരത്യുഗ്രന്‍ കൊട്ട്! “മാര്ക്കം കട്ടിനു” (The excision stroke ) തൊട്ടു മുന്പാസണ് ഇത് വെച്ചു കാച്ചുന്നത്: അത് കിട്ടുന്നതോടെ മാര്ക്കcച്ചെക്കന്‍ ഈലോകത്തുനിന്നു തലതരിപ്പിന്റെ (dizziness) മറ്റൊരുലോകത്തെക്ക് കൊട്ടിയെറിയപ്പെടുന്നു!
* * *
ഒസ്സാന്റെ കത്തിയും ആട്ടിന്കു ട്ടിയും
എന്തായാലും ചിലതൊക്കെ ഓര്ത്തെ ടുക്കാന്‍ പറ്റും: കയ്യുള്ള മരക്കസേരയിലാണ് (armchair) പിടിച്ചിരുത്തിയിരിക്കുന്നത്. ഒസ്സാന്റെ കത്തിയുടെ തിളക്കം കണ്ണില്‍ തുളച്ച് കയറുന്നതിനിടെ പെട്ടെന്ന് ഇരുട്ട് പരക്കുന്നു. ആരോ കണ്ണ് രണ്ടും പൊത്തിപ്പിടിച്ചു കഴിഞ്ഞു . അനങ്ങാന്‍ കയ്യൂല! അമ്മാതിരി പിടുത്തമാണ് രണ്ടു ഭാഗത്തുനിന്നും.

“യെന്ടുമ്മാ …!” “യെന്ടുപ്പാ…!” “യെന്ടുംമുമ്മാ…!”
“യാ അല്ലാ…!” “യെന്റെ പടച്ചോനേ …!”
“ഞാനൊന്നു എണീക്കട്ടുപ്പാ…”
“യെന്നെ എന്തല്ലോ ചെയ്യിന്നല്ലപ്പാ …!”
“യെന്നെ ബിട്രാ…!” (Leave me alone and get lost !)

ഇത്തരം നിലവിളികള്‍ ഉയരുന്നത് തികച്ചും സ്വാഭാവികം! ചെലപ്പം ചെല ചെക്കന്മാ ര്‍ ഒരു ശാസം (Breathe) പോലും ബിടാതെ ഒരൊറ്റ ഇരിത്തം ഇരുന്നേക്കും, ആകെ അങ്ങ് മരവിച്ചുറച്ചുപോയത് പോലെ .
* * *
മിന്നല്‍ ഓപ്രഷന്‍: ഒസ്സാന്റെ മാര്ക്കകമാണ്‌ മാര്ക്കം
“ക്ര്ര്ര്ര്‍ക്ര്ര്ര്ര്‍…” ഒരു പഴന്തുണി കഷണം കീറുന്ന ശബ്ദം.
തമ്പുരാന്‍ പടച്ചുണ്ടാക്കിയ ഈ ദുനിയാവിലെ ഏറ്റവും വേഗമേറിയ ഓപറേഷന്‍ ഓവര്‍ . ഒരു നിമിഷത്തിന്റെ് പത്തിലൊന്ന് സമയംമാത്രമെടുത്താണ് നമ്മുടെ ഒസ്സാങ്ക ഈ മഹാകാര്യം ചെയ്തു തീര്ക്കു ന്നത്, മാര്ക്കമച്ചെക്കന് ഒന്ന് വേദനിക്കാന്‍ പോലും സമയം കൊടുക്കാതെ!
“ഒസ്സാന്റെ മാര്ക്കെമാണ് മാര്ക്കം ! ഈ ലാക്കട്ടര്മാാര് ബെറുതെ ഇട്ട് ഒരുമാതിരി മാന്തിപ്പറിക്കലല്ലേന്നു!” കുറ്റിബീഡി ആഞ്ഞു ബെലിച്ചും കൊണ്ടു ഒരു കാരണവര്‍ വെച്ചു കാച്ചുന്നു.
ഏത് സര്ജപനും സമ്മതിക്കും ഒസ്സാന്റെ ആ മിന്നല്‍ ഓപ്രഷന്‍ (Lightning cut). അത്രമാത്രം പഷ്ടാണ് ഒസ്സാങ്കാന്റെ ആ കൈപ്രയോഗം. So rapid and so perfect a cut !
“ഒരു ലാക്കിട്ടരെക്കൊണ്ടും ഇപ്പണി ഇത്ര ബ്രിത്യായിട്ടു ചെയ്യാമ്പറ്റൂല്ല…!” കാരണവര്‍ ഒരു കാച്ചു കൂടി കാച്ചുന്നു, മുറിബീഡി ഒന്നുകൂടി ആഞ്ഞു ബെലിച്ചും കൊണ്ട്.
* * *
സ്വര്ഗംച കാണല്‍

കണ്ണിലെ ഇരുട്ട് മാറി താഴേക്കു നോക്കുമ്പോള്‍ ഒരു വെളുത്ത തിളക്കം! അതിനു ചുറ്റും ഒരു ചുവന്ന വട്ടവും. l
ഉയരംകുറഞ്ഞ ഒരു “പല″യിലാണ് (A low,wooden stool ) പിടിച്ചിരുത്തിയിരിക്കുന്നത്. തിളക്കത്തിന് ചുറ്റും വല്ലാത്തൊരു നീറ്റല്‍–ഒരായിരം കട്ടുറുംബുകള്‍ ഒന്നിച്ചു കടിച്ചുപറിക്കുന്നതുപോലെ! ചോര ഇറ്റി ഇറ്റി വീഴുന്ന
തിളക്കത്തിന് തൊട്ടുതാഴെ വെച്ചിട്ടുള്ള “വായാടയില്‍” (Pottery bowl ) നിന്നും എന്താണ് പുകപോലെ മേലോട്ട് പൊങ്ങുന്നത്? തനി വെണ്ണീര് (ചാരം) തന്നെ. വായാടയില്‍ പകുതിയോളം വെണ്ണീര് നിറച്ചിട്ടുണ്ട്.
ചാരമാണ് അക്കാലത്തെ ഒസ്സാന്മാ.രുടെ ടോപ്‌ അണുനാശിനി!

ഓരോ ഇറ്റു ചോര വീഴുമ്പോഴും ഒരു നേരിയ പുകപടലം മേലോട്ട് ഉയരുന്നുണ്ട്‌ .
ചാരം മുറിവുമായി സല്ലപിക്കാന്‍ തുടങ്ങുമ്പോള്‍ “സ്വര്ഗംല” നേരില്‍ കാണാം! “ശ്ശോ…ശ്ശോ…ശൂ…ശൂ…!”
* * *
മാര്ക്കോച്ചെക്കന്റെ കൂടാരവാസം
ഉടുംബുന്തലചെക്കന്‍ മാര്ക്കം ചെയ്തു കിടക്കുന്നത് ഒരു പ്രത്യേക സ്റ്റൈലില്‍ തന്നെ: മച്ചിന്റെ താഴെവെച്ചു കെട്ടിതതാഴ്ത്തിയ, കാലു മുതല്‍ കഴുത്തുവരെ മൂടാവുന്ന ഒരു കൂടാരത്തിലാണ് (tent) കിടപ്പ്. “അരഉറുപ്പിക” നാണയം ഒരു കൈലിയുടെ നടുക്ക് ഉള്ളിലൂടെ വെച്ചു കയറുകൊണ്ടു ചുറ്റിക്കെട്ടി മച്ചില്‍ തൂക്കിയിട്ടാണ് കൂടാരം ഉയര്ത്തി യിരിക്കുന്നത്.

ഉടുംബുന്തല കാരണവന്മാരുടെ ഒരു നാടന്‍ എന്ജിനീയറിംഗ് മാസ്റ്റര്പീ സാണ് അത്തരം കിടിലന്‍ ടെന്ടുറകള്‍! കൂടാരത്തിനകത്ത് കാലുകള്‍ ഇഷ്ടംപോലെ ഇളക്കിക്കളിക്കാം, മുറിവില്‍ തുണി തട്ടുമെന്നു പേടിക്കേണ്ട. ഈച്ച, പൂച്ച തുടങ്ങിയ ജീവികളെയും . “ഈ ലാക്കിട്ടരന്മാര് ഒരു പൊതപ്പിട്ടൊരു മൂടലല്ലേന്നു…! ഞമ്മളെ ചെക്കംമാരുടെ ബെശമത്തെ അബരുണ്ടാ ശര്ദികക്കുന്നു …!”

* * *
കാക്കയ്ക്ക് ചിരിയും കളിയും, തവളയ്ക്ക് പ്രാണവേദന
നീറ്റലും വേദനയും ചീറ്റലുമായി അങ്ങനെ അങ്ങനെയിരിക്കുമ്പോള്‍ അപ്പുറത്തുനിന്നും അരിച്ചെത്തുന്നു സുന്ദരന്‍ നെയ്‌ച്ചോറിന്റെ മണം! നാട്ടുകാരും ബന്ധുക്കളും കാരണവന്മാരും മറ്റും നെയ്‌ച്ചോറും പോത്തിറച്ചിക്കറിയും മറ്റും വെച്ചുമാട്ടുകയാണ് (Gobbling up! തനി ഉടുംബുന്തല പ്രയോഗമാണിത്!).
” എറച്ചി ലേശം കൂടി ബേഗാനുണ്ട്‌ കേട്ടാ…!” കറിപ്പാത്രം കടുപ്പത്തില്ത്ത ന്നെ ആക്രമിച്ചുകൊണ്ടു ഒരു ചാര്ത്ത് ‌ ചാര്ത്തു ന്നു ഒരൊന്നര ആളോളം വരുന്ന ഒരു കാരണവര്‍.
* * *
പത്തിയും ഒസ്സാങ്കാന്റെ രണ്ടാംകൊട്ടും
നെയ്‌ചോറും ബെയിച്ച് “അതിന്റെ മേലിക്ക് ” ഒരു സുലൈമാനിയും കേറ്റി ഒസ്സാങ്ക വീണ്ടും മാര്ക്കംച്ചെക്കന്റെ അരികിലെത്തുന്നത് വെറുതെയല്ല–”പത്തിയിടാന്‍”. മുറിവിനു ചുറ്റും ഒരു വളയം തീര്ക്കു ന്നു പശുവിന്നെയ്യില്‍ ചാലിച്ച ഒരു കഷ്ണം നേരിയ പരുത്തിത്തുണി കൊണ്ടു നമ്മുടെ ഒസ്സാങ്ക. ഇതാണ് തനി നാടന്‍ ബാന്ടൈലജ് ആയ “പത്തി”.
“ഇങ്ങനെ പിടിച്ചെടത്ത്‌ ചോര നിര്ത്താ നുള്ള ഇക്ക്മത്തൊന്നും ഈ ലാക്കിട്ടരന്മാര്ക്കി ണ്ടാ…? അബര് ഒടുക്കത്തെ ഒരു സൂജി എടുത്തും കൊണ്ടു കുത്തോട്‌കുത്തലല്ലേന്ന്…!”
ഒസ്സാങ്കാന്റെ ശിങ്കിടിയാണ് പലപ്പോഴും ഇത്തരം ഡയലോഗുകള്‍ നീട്ടിയെറിയുന്നത്‌.
പത്തിയിട്ടതിന് ശേഷം നമ്മുടെ ഒസ്സാങ്ക മാര്ക്ക ച്ചെക്കനോട് വിടപറയുന്നത് ഒരസാധ്യ സ്നേഹപ്രകടനത്തോടെയാണ് : ആയിരം പൊന്നീച്ചകളെ ഒന്നിച്ചു പറത്തിവിടുന്ന ഒരത്യുഗ്രന്‍ കൊട്ടാണ്‌ ചെക്കന്റെ മണ്ടക്കിട്ട് നമ്മുടെ ഒസ്സാങ്ക വെച്ചു ചാര്ത്തു ന്നത് !
തലതരിപ്പിന്റെ ലോകത്തേക്ക് മാര്ക്കടച്ചെക്കന്‍ ഒരിക്കല്ക്കൂ ടി കറങ്ങിയെത്തുന്നു.
മാര്ക്കപച്ചെക്കനെ നോക്കാന്ബെ്രല്
ഉടുംബുന്തലയിലെ പെണ്ണുങ്ങള്ക്ക്ാ‌ മാര്ക്ക ച്ചെക്കനെ കാണാതിരിക്കാന്‍ പറ്റൂല. മാര്ക്ക ച്ചെക്കനെ ചെന്നു കാണുകയെന്നത് ഉടുംബുന്തല പെണ്ണുങ്ങളുടെ ഒരു ഹരം തന്നെയാണ്. ഏതാനും ദിവസങ്ങള്ക്ക കം തന്നെ നാട്ടിലെ ഏതാണ്ട് മുഴുവന്‍ പെണ്ണുങ്ങളും മാര്ക്ക ച്ചെക്കനെ കാണാന്‍ എത്താതിരിക്കില്ല എന്നങ്ങു പറഞ്ഞുവെച്ചാല്‍ ഇക്കാലത്ത് അത് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും (ഹാ, അതായിരുന്നു അന്നത്തെ ഉടുംബുന്തലാക്കാര്‍!). കൈകളില്‍ പൊതികളുമായാണ് പെണ്ണുങ്ങളുടെ വരവ്. കൂട്ടം കൂട്ടമായും “ഒറ്റക്കും തെറ്റക്കും” അവരെത്തുന്നു.
* * *
ചോരബെക്കാന്‍ തക്കാളി , പൂങ്ങിത്തുന്നാന്‍ കോയീന്റെ മുട്ട
മിക്കവാറും എല്ലാരും കൊണ്ടരുന്നത് ഒരേ “സാദനം” തന്നെ: തക്കാളിയും റൊട്ടിയും. തക്കാളി ചെക്കന് “ചോര ബെക്കാന്‍” ഉള്ളതാണ്, റൊട്ടി “ഓജാര്‍” കൂട്ടാനും!
എന്നാല്‍ ചിലര്‍ മറ്റു പലമാതിരി പലഹാരങ്ങളും കൊണ്ടാണ് വരുന്നത്: നേന്ത്രക്കായി, ചെറിയകായി, ബന്തപ്പച്ച (ഇന്നത്തെ റോബസ്റ്റ), ബന്ന്, ബാര്ലിന ബിസ്കോത്തി (Barley biscuit), നെഞ്ഞുപ്പലക (അക്കാലത്തെ ഒരു തട്ടുപൊളിപ്പന്‍ “സാദനം”! A sort of rusk), ചെക്കന് “ചപ്പിക്കാന്‍” നാരങ്ങമുട്ടായി, ചെക്കന് “പൂങ്ങിത്തുന്നാന്‍” കോയീന്റെ മുട്ട അങ്ങനെ, അങ്ങനെ…
“ബെരുന്നവര് ബെരുന്നവര് ” പൊതികള്‍ മേശപ്പുറത്തു വെക്കുന്നു . പിന്നെ നേരെ കൂടാരത്തിനടുത്തേക്ക് ഒരു പോക്ക് പോകുന്നു. എന്നിട്ട് കൂടാരം “പൊക്കിനോക്കുന്നു”. പിന്നങ്ങോട്ടുള്ള കാര്യം കേട്ടറിയുന്നതാണ് കേമം.
* * *
എന്തിനുമ്മാ ഈ പൈതങ്ങളോട് ഈ ചേല് ചെയ്യുന്നത്…
“യെന്റെ പുടിയേ…!” (“Dear me!”)
“യെന്തതൃപ്പത്തിന്റെട അസലുംമായിത്‌..!”
“യെന്തുന്നുമ്മാ ഞാനീക്കാണുന്നത്‌…!”
“യെന്റെ മൈതീന്ശേ്ക്ക് തങ്ങളേ…!” (Oh my patron saint Shaikh Mohiyuddin…!)
“ഇച്ചെക്കനെങ്ങനെമ്മായിത്‌ സയിച്ച്കൂട്ടുന്നത്..!”
“ആരിക്കെങ്കിലും കണ്ടുനിക്കാന്‍ പറ്റുന്ന കായിച്ചയാമായിത്‌ …!”
“ആരെങ്കിലും ചെക്കനൊന്നു ബീശിക്കൊടുക്കുപ്പാ…!” (“Will someone fan the lad…?!)
കൂടാരം പലതവണ അങ്ങനെ പൊങ്ങുകയും താഴുകയും ചെയ്തുകൊണ്ടേയിരിക്കും. കമന്റുകളുടെ പ്രവാഹവും.
“ബെറുതെയെല്ലപ്പാ പുള്ളര് മാര്ക്കം ചെയ്യാന്‍
പിടിക്കുമ്പംകീഞ്ഞു പായുന്നത്…!”
“ഒന്ന് തൊട്ടു നോക്കിക്കൊട്ടാ മോനെ,
നീ കരയുഓ…?!”
“എന്തിനുമ്മാ ഈ പൈതങ്ങളോട് ഈ ചേല് ചെയ്യുന്നത്…!” “ബെള്ളം പോന്ന പോലെയല്ലെമ്മാ ചോര പോന്നഅഉ ..!”
“ഇതിലും കടുപ്പം ബേറെയെന്തിണ്ടുമ്മാ…!”
“ഈ ഒടുക്കത്തെ ഒരു മാര്ക്കം എന്തിനുമ്മാ
ഈ ചെയ്തുകൂട്ടുന്നത്…!”
“ചെയ്യുനോര്ക്ക്് അങ്ങ് മുറിച്ചു എളക്യാപ്പോരെ,
സയിക്കേണ്ടത് ചെറുപൈതങ്ങളല്ലെപ്പാ…!”
“ഞമ്മളെ മക്കളെപ്പോലെത്തന്നെല്യമ്മാ ഇക്കുഞ്ഞീം…!”
“ചെക്കന് ആരെങ്കിലും കൊറച്ചു തായിക്കുന്നബെള്ളം (ദാഹജലം) കൊടുക്കുമ്മാ…!”
ആര്ദ്രകതയാണ്‌ അന്നത്തെ ഉടുംബുന്തലക്കാരുടെ മനസ്സുനിറയെ! സര്വ്വോവും കമ്പോളവല്ക്ക രിക്കപ്പെട്ട ഇക്കാലത്ത് അത്യാര്ത്തിായുടെ കോമരങ്ങള്‍ , മാധ്യമങ്ങളുടെ കനത്ത പിന്തുണയോടെ, “മനുസന്മാരുടെ കലിബില്” നിന്നും കുടിച്ചു വറ്റിച്ചുകളയുന്നതും ആ ആര്ദ്ര്ത തന്നെ.
“മനുസനായാല് മനസ്സില് പതം ബേണം, പതം!”
ഇത് ഉടുംബുന്തലയിലെ കാരണവന്മാരുടെ ഒരു ചൊല്ല്.
* * *
സമ്മാനപ്പൊതികളുടെ കുന്ന്‌
മാര്ക്ക്ച്ചെക്കന്റെ വീട്ടിലേക്കുളള പെണ്ണുങ്ങളുടെ പ്രവാഹം ദിവസങ്ങളോളം നീണ്ടുനില്ക്കു ന്ന ഒരുഗ്രന്‍ പ്രതിഭാസമാണ്.
ചെക്കന്റെ വീട് സമ്മാനപ്പൊതികളുടെ ഒരു ഗോഡൌണ്‍ ആയി മാറുന്നു ദിവസങ്ങള്ക്ക കം. തക്കാളിയും റൊട്ടിയും മുട്ടയും ബിസ്കൊത്തിയും മറ്റു പലവക “സാദനങ്ങള്‍” കൊണ്ടു വീട് നിറയുന്നു.
മാര്ക്കനച്ചെക്കന്‍ എത്ര ആഞ്ഞു പിടിച്ചാലും അഞ്ചാറു കൊല്ലങ്ങള്‍ വേണ്ടിവരും അതൊക്കെ തിന്നുതീര്ക്കാകന്‍.
* * *
കുരുമുളക് കൊണ്ടൊരു ആറാട്ട്‌
“മുറിച്ച തക്കാളീല് പനസാരയിട്ടു ബെച്ച് മാട്ടെന്റെ കുഞ്ഞീ! യെന്നാലല്ലേ ചോര ബെക്കല് !” തക്കാളി തിന്നു മടുത്ത മാര്ക്കടച്ചെക്കനെ കാരണവന്മാ!ര്‍ ഉഷാറാക്കുന്നു ഇനിയും അകത്താക്കാന്‍.
“കുരുമൊളഉ കൂട്ടാത്ത ഒരു കറിയും ചെക്കന് കൊടുത്തൂടാ…മുറി ബേഗം തന്നെ ഓണങ്ങിക്കിട്ടാന്‍ അത് ഫര്ള്ൊ !” കാരണവര്‍ തന്റെ എമ്ബീബിയെസ് വിവരക്കെട്ടു പുറത്തെടുക്കുന്നു. മാര്ക്ക്ച്ചെക്കനു കൊടുക്കുന്ന സകല കറികളും ഇക്കാരണത്താല്‍ കുരുമുളകുമയം.
“എരിച്ചിട്ട്‌ തുന്നാന്‍ പറ്റുന്നില്ല എന്റുമ്മാ…!” ചെക്കന്റെ നിലവിളി കൂടിക്കൂടി വരുന്ന എരുവില്‍ തട്ടിത്തെറിക്കുന്നു.
“ചോറ്റിലും പെരക്കിക്കൊടുക്കണം ചെക്കന് കുരുമുളോം നെയ്യും!” ഇപ്പറയുന്നത്‌ വേറൊരു കാരണവര്‍. “മുറി ഓണങ്ങുവേം ബേണം ചെക്കന്റെ ഒജാരും കൂടണം!”
* * *
ദാരകോരലും പത്തി കീക്കലും പിന്നെ എഴാംസ്വര്ഗ വും
“പത്തി കീക്കലായോളീ! ചെക്കനെ ഞമ്മക്കൊന്നു കാണാമ്പോണ്ടേ, ബീപ്പാത്തൂത്താ…?”
“ഇന്നന്നല്ലേ പത്തി കീക്കുന്ന ദെബസ്സോ, പോആണ്ടു പിന്നെ…!”
മാര്ക്കം ചെയ്തതിന്റെ പിറ്റേദിവസമാണ് മാര്ക്കുച്ചെക്കന്മാരില്‍ വേദനയുടെ കനത്ത കതിനാവെടികള്‍ പൊട്ടിക്കുന്ന “പത്തിയൂരല്‍ “.
” സയിക്കാന്‍ കയ്യാത്ത ബേതനയാ എനക്കിണ്ടായത് അന്ന് ഒസ്സാങ്ക പത്തിയൂരിയപ്പോ…ദാര കോരീറ്റും കോരീറ്റും!”
“അപ്പോപ്പിന്നെ ദാര കോരീറ്റില്ലെങ്കിലോടാ…!”
“ഒസ്സാങ്ക ഒറ്റ ബെലി ബെലിച്ചപ്പത്തന്നെ എന്റെ പത്തി അങ്ങ് പറിഞ്ഞു ബന്നീനന്നു, എനക്ക് ബേതനയോട് ബേതന പിന്ന്യാ ബന്നത്…!”
“എന്തൊരു ബെലീപ്പാ ആ ഒസ്സാങ്ക അന്ന് ബെലിച്ച ബെലി! മലത്തിക്കെടത്തീട്ടല്ലെ ബെലിക്കുന്നേ, ഞാന്‍ ബേദനകൊണ്ട്‌ അങ്ങെണീറ്റ് പോയീന്നു…!”
പത്തിയൂരല്‍ എത്ര മാത്രം സുന്ദരമായൊരു അനുഭവമാണെന്ന് അതിന്റെ ആസ്വാദകര്‍ തന്നെ വിവരിക്കുകയാണിവിടെ.
” കടുപ്പം തന്നേപ്പാ കടുപ്പം! ഏഴാം സ്വര്ഗംണ എന്താന്നു എനക്ക് കാണാന്‍ കയിഞ്ഞത് ഒസ്സാങ്ക അന്ന് പത്തിയൂരിയപ്പാണ്…!”
* * *
ചുരുങ്ങിയത് അര മണിക്കൂറെങ്കിലും “ദാരകോരിയ” ശേഷമാണ് പത്തിയൂരുന്നത് . ഒരു കലം നിറയെ ചൂടുവെള്ളം. ഒറ്റ തോട്ടയിട്ട (ദ്വാരമിട്ട) ചിരട്ട മാര്ക്കുച്ചെക്കന്റെ കയ്യില്‍ കൊടുക്കുന്നത് എന്തിനാണെന്നോ? കലത്തില്‍ മുക്കിയെടുത്തു പത്തിക്കുമുകളില്‍ “ദാര” (ധാര) വീഴ്ത്താന്‍!
“ചെരട്ടെ ഇങ്ങനെ കലത്തില് മുക്കിപ്പിടിച്ചിറ്റ് പൊന്തിക്കണം…എന്നിറ്റു ദാര ബീത്തണം… ഒസ്സാങ്ക ബെരുംബക്ക് മോന്റെ പത്തി ബെണ്ണ പോലെ പദത്തിലാവട്ട്…!”
പത്തിയൂരല്‍ പതിനായിരം കണ്ടു തഴമ്പിച്ച കാരണവര്‍ മാര്ക്കറച്ചെക്കന് ക്ലാസ്സെടുക്കുന്നു. മാര്ക്കരച്ചെക്കന്‍ “കൈ കടേന്ന”വരെ ദാരകോരല്‍ തുടരുന്നു.
“ഒസ്സാങ്ക നേരത്തെ തന്നേ ബന്നല്ലാ…”
“എന്റുമ്മാ))))))))))))))))))……………………………………………”
നിലവിളി ഏതുമാവട്ടെ, പത്തിയൂരല്‍ ഓവര്‍!
ഒസ്സാങ്കാന്റെ ബരവിനും പത്തിയൂരലിനുമിടയില്‍ പരമാവധി ഒരു കടുപ്പം കുറഞ്ഞ സുലൈമാനി കുടിക്കാനുള്ള സമയമേ കാണൂ!
“ഇവനാള് ബമ്പനാണ് …!”
നീറുന്ന മുറിവിനു മേലെ മരുന്ന് പൊടി വിതറുന്നതിനിടയില്‍
മാര്ക്ക ച്ചെക്കന് ഒസ്സാങ്കയില്നിനന്നു ആദ്യമായിട്ടൊരു ഗുഡ് സര്ടിുഫിക്കറ്റ് കിട്ടുന്നു.


പി.വി.യാസിന്‍ ഉടുമ്പുന്തല
 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kasaragod Bloggers - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger